ന്യൂഡല്‍ഹി: സാംസംങ് സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി ജെ7 മാക്സും ജെ7 പ്രോയും ഇന്ത്യയില്‍ അവതരിപ്പിച്ചു. 17,900, 20900 എന്നവയാണ് യഥാക്രമം ഇരുഫോണുകളുടേയും വില. ഫോണ്‍ വാങ്ങുന്ന റിലയന്‍സ് ജിയോ ഉപയോക്താക്കള്‍ക്ക് 120 ജിബി ഡാറ്റ സൗജന്യമായി ലഭിക്കുകയും ചെയ്തു.

309 രൂപയുടെ റീച്ചാര്‍ജില്‍ മാസത്തില്‍ 10 ജിബി വീതമാണ് ലഭിക്കുക. ജെ7 മാക്സ് ജൂണ്‍ 20നും ജെ7 പ്രോ ജൂലൈ മാസത്തോടേയും വിപണിയില്‍ ലഭ്യമാകും. യുപിഐയിലൂടേയും പേടിഎമ്മിലൂടേയും ബില്ലുകള്‍ അടക്കാന്‍ പറ്റുന്ന സാംസംങ് പേ മിനി സംവിധാനവും ഫോണിലുണ്ടാവും.

2.5ഡി വളഞ്ഞ ഗ്ലാസ് ഡിസൈനാണ് ഇരുഫോണിനും. 1.7 അപേര്‍ച്ചറോടെ 13 മെഗാപിക്സല്‍ ബാക്ക് ക്യാമറ, 1.9 അപേര്‍ച്ചറോടെ 13 എംപി മുന്‍ ക്യാമറ എന്നിവയും ഫോണുകളുടെ പ്രത്യേകതയാണ്.

ജെ7 പ്രോയ്ക്ക് 5.5 ഇഞ്ച് അമോല്‍ഡ് എച്ച്ഡി ഡിസ്‍പ്ലേയാണ്. മെറ്റല്‍ ഡിസൈന്‍, ഫിംഗര്‍പ്രിന്റ് സെന്‍സര്‍, തുടങ്ങിയവ ഫോണിന്റെ പ്രത്യേകതയാണ്. 4ജി. സപ്പോര്‍ട്ടിങ്ങായ ഫോണ്‍ ആന്‍ഡ്രോയിഡ് 7.0 നൗട്ടിലാണ് പ്രവര്‍ത്തിക്കുന്നത്. 64 ജിബി ഇന്റേണല്‍ സ്റ്റോറേജും 3ജിബി റാമുമാണ് ജെ7 പ്രോയ്ക്ക്. മൈക്രോ എസ്ഡി കാര്‍ഡിലൂടെ ഇത് വിപുലീകരിക്കാനും കഴിയും.

സാംസംങ് ഗാലക്സി ജെ7 മാക്സിന് 5.7 ഇഞ്ച് എച്ച്ഡി ഡിസ്‍പ്ലേയാണ്. മീഡിയാ ടെക് അവതരിപ്പിക്കുന്ന ഗാലക്സി ജെ7 മാക്സിന് 4 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമാണ് ഉളളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook