/indian-express-malayalam/media/media_files/uploads/2018/05/g1111galaxya6_plus_11-20180521-155455.jpg)
ന്യൂഡല്‍ഹി : സാംസങ്ങിന്‍റെ ഏറ്റവും പുതിയ മോഡലുകളായ സാംസങ്ങ് ഗ്യാലക്സി എ6,ഗ്യാലക്സി എ6 പ്ലസ്,ഗ്യാലക്സി ജെ6,ഗ്യാലക്സി ജെ8 എന്നിവ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ഗ്യാലക്സി ജെ8 ജൂലൈ മുതലും,ഗ്യാലക്സി ജെ6,ഗ്യാലക്സി എ6,ഗ്യാലക്സി എ6 പ്ലസ് എന്നിവ മെയ് 22 മുതലും ആമസോണ്‍ ഇന്ത്യയില്‍ ലഭ്യമായിത്തുടങ്ങും. റെഗുലർ ഗ്യാലക്സി ജെ 6,എ 6 എന്നിവയ്ക്ക് ഇല്ലാത്ത ഡ്യുവല്‍-ക്യാമറയാണ് പുതിയ ഗ്യാലക്സി ജെ 8 ന്‍റെയും,എ 6 പ്ലസ്സിന്‍റെയും മുഖ്യ ആകര്‍ഷണം.
സാംസങ്ങ് ഗ്യാലക്സി ജെ 6
3 ജി.ബി റാം,64 ജി.ബി സ്റ്റോറജ് ഉള്ള ജെ 6 വേരിയന്റിനു 13,990 രൂപയും,3 ജി.ബി റാമും,32 ജി.ബി സ്റ്റോറജുമുള്ള ജെ 6 വേരിയന്റിനു 16,490 രൂപയുമാണ് കമ്പനി വില. ഫ്ലിപ്പ്ക്കാര്‍ട്ടില്‍ക്കൂടി ലഭ്യമാകുന്ന ഫോണിന് എഫ്/1.9 അപ്പെര്‍ച്ചറില്‍ 13 എം.പി റിയര്‍ ക്യാമറയും,8 എം.പി ഫ്രണ്ട് ക്യാമറയുമാണുള്ളത്.
3000 എംഎഎച്ച് ബാറ്ററിയുള്ള ഫോണ്‍ ആൻഡ്രോയഡ് ഒറിയോ 8.0യിലാണ് പ്രവര്‍ത്തിക്കുന്നത്. 5.6 ഇഞ്ച് ഇന്‍ഫിനിറ്‍റി ഡിസ്പ്ലേ ഉള്ള ഫോണിന്‍റെ ആസ്പെക്റ്റ് റേഷ്യോ 18.5:9 ആണ്. പോളി കാര്‍ബണേറ്റ് ബോഡിയോട് കൂടി വരുന്ന ഫോണിന്‍റെ പ്രോസസ്സര്‍ സാംസങ്ങ് എക്സിനോസ് 7870 ഒക്ടാ-കോര്‍ ആണ്. സുതാര്യമായ ചാറ്റ് വിന്‍ഡോ ഉള്ള ഈ ഫോണ്‍ വീഡിയോ കാണുന്നതിനിടയില്‍ തടസ്സമില്ലാതെ മെസ്സേജ് അയക്കാനും സാധിക്കുന്നതാണ്.
സാംസങ്ങ് ഗ്യാലക്സി ജെ 8
പോളി കാര്‍ബണേറ്റ് ബോഡിയുള്ള ഈ മോഡല്‍ 6 ഇഞ്ച് സമോലെഡ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയോട് കൂടിയാണ് പുറത്തിറങ്ങുന്നത്. 4 ജി.ബി റാമും,64 ജി.ബി സ്റ്റോറജുള്ള ഫോണിന് 18,990 രൂപയാണ് വില വരുന്നത്. 16+5 എം.പിയുള്ള ഡ്യുവല്‍-റിയര്‍ ക്യാമറ എഫ്/1.7,എഫ്/1.9 എന്നീ അപ്പാര്‍ച്ചറുകളിലാണ് പുറത്തിറങ്ങുന്നത്. 16 എം.പി യുള്ള ഫ്രണ്ട് ക്യാമറയിലും എഫ്/1.9 അപ്പെര്‍ച്ചര്‍ ലഭ്യമാണ്.
3500 എംഎഎച്ച് ബാറ്ററിയുള്ള,ആൻഡ്രോയഡ് ഒറിയോ 8.0യില്‍ തന്നെ പ്രവര്‍ത്തിക്കുന്ന ഈ മോഡലിലും പുതിയ സാംസങ്ങ് മാള്‍,ചാറ്റ്-ഓവര്‍ വീഡിയോ സവിശേഷതകള്‍ അടങ്ങുന്നതാണ്.
സാംസങ്ങ് ഗ്യാലക്സി എ 6
720 പിക്സല്‍ എച്ച്.ഡി പ്ലസ് റെസലൂഷൻ ഉള്ള ഫോണിന്‍റെ 4 ജി.ബി റാം,64 ജി.ബി സ്റ്റോറജ് ഉള്ള വേരിയന്റിനു 22,990 രൂപയും,4 ജി.ബി റാം,32 ജി.ബി സ്റ്റോറജ് വേരിയന്റിനു 21,990 വിലയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയുള്ള ഫോണിന് എഫ്/1.7 അപ്പെര്‍ച്ചറില്‍ 16 എം.പി റിയര്‍ ക്യാമറയും,16 എം.പി ഫ്രണ്ട് ക്യാമറയുമാണുള്ളത്. 1.6 എക്സിനോസ് 7870 ഒക്ടാ-കോര്‍ പ്രോസസ്സര്‍ അടങ്ങിയിട്ടുണ്ട്.
സാംസങ്ങ് ഗ്യാലക്സി എ 6 പ്ലസ്
4 ജി.ബി റാം,64 ജി.ബി സ്റ്റോറജ് എന്നിവയോടുക്കൂടി ഒരേയൊരു വേരിയന്റില്‍ ഇറങ്ങുന്ന ഫോണിന്‍റെ വില 25,990 രൂപയാണ്. 1.8 ജിഗാഹേര്‍ട്ട് സ്നാപ്പ്ഡ്രാഗന്‍ 450 ഒക്ടാ-പ്രോസസറുള്ള മോഡലിന് ഫുള്‍ എച്ച്.ഡി പ്ലസ് റെസലൂഷൻ ഡിസ്പ്ലേയാണുള്ളത്. 16+5 എം.പി ഡ്യുവല്‍ ക്യാമറയ്ക്ക് എഫ്/1.7,എഫ്/1.9 അപ്പെര്‍ച്ചറുകളാണുള്ളത്. 3500 എംഎഎച്ച് ആണ് ബാറ്ററി കപ്പാസിറ്റി.
ഐസിഐസിഐ ബാങ്ക് കാര്‍ഡ് വഴിയോ,പേയ് റ്റിഎം വഴിയോ സാംസങ്ങ് ഗാലക്സി എ 6, എ 6 പ്ലസ് എന്നിവ വാങ്ങിക്കുന്നവര്‍ക്ക് 3,000 രൂപയും,ഗാലക്സി ജെ 8,ജെ 6 എന്നിവയ്ക്ക് 1,500 രൂപയും ക്യാശ്ബാക് ഓഫര്‍ ഉണ്ട്. കൂടാതെ, ജെ,ഇ മോഡലുകള്‍ക്ക് ജൂണ്‍ 20 വരെ ഒരു തവണ സ്ക്രീന്‍ മാറ്റാനുള്ള ഓഫറും ലഭ്യമാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.