/indian-express-malayalam/media/media_files/uploads/2019/02/fold-samsungfold_top-1130992912-005.jpg)
Samsung Galaxy Fold, Samsung, Galaxy Fold, Galaxy Fold price, galaxy fold features, Galaxy Fold price in India, Galaxy Fold specifications, Galaxy Fold features, ടെക്നോളജി, Tech news, ടെക് ന്യൂസ്, Malayalam Tech News, മലയാളം ടെക് ന്യൂസ്, IE malayalam, ഐഇ മലയാളം, Indian Express, ഇന്ത്യൻ എക്സപ്രസ്, today news, ഇന്നത്തെ വാർത്ത news india, latest news, breaking news, ബ്രേക്കിങ്ങ് ന്യൂസ്, india news live, india news today
സാൻഫ്രാൻസിസ്കോയിലെ ബിൽ ഗ്രഹാം ഓഡിറ്റോറിയമാണ് സാംസങ് തങ്ങളുടെ പുതിയ സ്മാർട്ഫോണുകൾ പരിചയപ്പെടുത്താൻ തിരഞ്ഞെടുത്തിരിക്കുന്നത്. ഇവിടെ വച്ചാണ് 1977 ൽ സ്റ്റീവ് ജോബ്സ് ആപ്പിൾ 2 ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചത്. കമ്പ്യൂട്ടിങ് മേഖലയിൽ പുത്തൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച അതേ വേദിയിൽ നാല് പതിറ്റാണ്ടുകൾക്ക് ശേഷം സ്മാർട്ഫോണുകളുടെ പുതുയുഗത്തിന് തുടക്കം കുറിക്കാൻ ഒരുങ്ങുകയാണ് സാംസങ്ങും.
മടക്കാവുന്ന സ്മാർട്ഫോണാണ് സാംസങ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവതരിപ്പിച്ചിരിക്കുന്നത്. മടക്കി സ്മാർട്ഫോണായും ഇത് ഉപയോഗിക്കാൻ സാധിക്കും. തുറക്കുമ്പോള്‍ 4.6 ഇഞ്ച് വലുപ്പമാണ് ഫോണിന്റെ ഡിസ്‌പ്ലേ. സാംസങ്ങി​​ന്റെ പുതിയ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡിസ്‌പ്ലേയാണ്​ മടക്കാവുന്ന ഫോണിനായി നൽകിയിട്ടുള്ളത്​ 7.3 ഇഞ്ചി​ന്റെ ഇൻഫിനിറ്റി ഫ്ലെക്​സ്​ ഡൈനാമിക്​ അമലോഡാണ്​ ഫോണി​ന്റെ പ്രധാന ഡിസ്​പ്ലേ.
ആപ്പ് കൻട്യൂനിറ്റി എന്ന സംവിധാനമാണ് ഫോണിനെ ഇത്തരത്തിൽ സ്മാർട്ഫോണായും ടാബ്‍ലറ്റായും ഉപയോഗിക്കാൻ സഹായിക്കുന്നത്. ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ നിവർത്തുന്ന മുറയ്ക്ക് വലിയ സ്ക്രീനിലേയ്ക്ക് കണ്ടെന്ര് വളരെ എളുപ്പത്തിൽ തന്നെ മാറും എന്നതാണ് പ്രത്യേകത. മടക്കിയാൽ ചെറിയ സ്ക്രീനിലേയ്ക്കും കണ്ടെന്റ് മാറും. എന്നാൽ വലിയ സ്ക്രീനിൽ മടക്കിന്റെ അടയാളങ്ങൾ ഒന്നും തന്നെ ഉണ്ടാവുകയുമില്ല.
സാംസങ് ഗ്യാലക്സി ഫോൾഡ് സ്‌പെസിഫിക്കേഷൻസ്
1. 7.3 ഇഞ്ച് QXGA + ഡിസ്‌പ്ലേ (4:2:3 ആസ്‌പെക്ട് റേഷ്യോ)
2. 4.6 ഇഞ്ച് HD + ഡിസ്‌പ്ലേ (21:9 ആസ്‌പെക്ട് റേഷ്യോ)
3. ആകെ 4380 എംഎഎച്ച് കപ്പസിറ്റി ലഭിക്കുന്ന രണ്ട് ബാറ്ററികളാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്
4. 7 എൻഎം പ്രോസസർ
5. 512 ജിബി ഇന്റേണൽ മെമ്മറി, 12 ജിബി റാം
6. വയർലെസ് ചാർജിങ് സംവിധാനം
7. മുന്നിലും പിന്നിലും മൂന്ന് ക്യാമറകൾ വീതമാണ് സാംസങ് ഗ്യാലക്സി ഫോൾഡിലുള്ളത്.
പിൻക്യാമറ: 16 എംപി, 12 എംപി, 12 എംപി
മുൻക്യാമറ: 10 എംപി, 8 എംപി, 10 എംപി
8. സാംസങ് വൺUI ഇന്രർഫെയ്സ്
മൾട്ടി ടാസ്ക്കിങ്ങിന്റെ പുത്തൻ തലമാണ് സാംസങ് ഗ്യാലക്സി ഫോൾഡ് തുറക്കുന്നത്. ഒരേ ആപ്പ്ലിക്കേഷന്റെ തന്നെ മൂന്ന് അക്കൗണ്ടുകൾ ഉപയോഗിക്കാവുന്ന ത്രീ ആപ്പ് മൾട്ടി ടാസ്ക്കിങ് സംവിധാനത്തിലെത്തുന്ന ആദ്യ ഫോണാണ് ഗ്യാലക്സി ഫോൾഡ്. ഒന്നിൽ നിന്ന് മറ്റൊന്നിൽ എത്താനും വളരെ എളുപ്പത്തിൽ സാധിക്കും.
ആറ് ക്യാമറകളാണ് ഫോണിൽ ഉള്ളത്. ടാബ്‍ലറ്റിൽ മൂന്ന് പിൻ ക്യാമറകളാണുള്ളത്. 16 എംപി, 12 എംപി, 12 എംപി എന്നിങ്ങനെയാണ് പിൻ ക്യാമറകൾ. രണ്ട് സെൽഫി ക്യാമറകളും ഉണ്ട്. അതിന് പുറമെ മടക്കി കഴിഞ്ഞാൽ ഒരു മുൻ ക്യാമറയും ഫോണിൽ നൽകിയിരിക്കുന്നു. ഉപഭോക്താക്കളുടെ കൈകളിലെത്താൻ എത്താൻ ഏതാനും ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്.
എന്നാൽ ഇത് എല്ലാവർക്കും സ്വന്തമാക്കാവുന്ന ഫോണല്ല. സാംസങ് ഗ്യാലക്സി ഫോൾഡിന്റെ വില 1980 ഡോളറാണ് അതായത് ഏകദേശം 140000 രൂപ. ലക്ഷ്വറി ഉത്പന്നങ്ങളുടെ ഗണത്തിലാകും സാംസങ് ഗ്യാലക്സി ഫോൾഡ് വിൽപ്പനയ്ക്ക് എത്തുക. ഏപ്രിൽ 26 മുതലാകും ഫോൺ വിൽപ്പനയ്ക്ക് എത്തുക.
Disclaimer: ലേഖകൻ സാംസങ്ങിന്റെ ക്ഷണപ്രകാരമാണ് സാൻഫ്രാൻസിസ്കോയിൽ പോയത്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.