/indian-express-malayalam/media/media_files/uploads/2019/05/samsung.jpg)
സാംസങ് ഗ്യാലക്സി A9 (2018), ഗ്യാലക്സി A7 (2018) ഫോണുകൾക്ക് ഇന്ത്യയിൽ വില കുറഞ്ഞു. ഗ്യാലക്സി A9 ഫോൺ 25,990 രൂപയ്ക്കും ഗ്യാലക്സി A7 ഫോൺ 15,990 രൂപയ്ക്കും വാങ്ങാം. സാംസങ് വെബ്സൈറ്റ്, ആമസോൺ ഇന്ത്യ, ഫ്ലിപ്കാർട്ട് എന്നിവ വഴി പുതിയ വിലയിൽ ഫോണുകൾ സ്വന്തമാക്കാം. ഗ്യാലക്സി A9 ഫോൺ ഇന്ത്യയിൽ 36,990 രൂപയ്ക്കാണ് വിൽപനയ്ക്ക് എത്തിയത്. ഗ്യാലക്സി A7 ന്റെ വില 23,990 രൂപയായിരുന്നു.
സാംസങ് ഗ്യാലക്സി A9 (2018), ഗ്യാലക്സി A7 (2018) പുതിയ വില
സാംസങ് ഗ്യാലക്സി A9 (2018) 6ജിബി റാമും 128 ജിബി സ്റ്റോറേജുമുളള ഫോണിന്റെ വില 25,990 രൂപയാണ്. 8ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വെർഷന് 28,990 രൂപയാണ് വില. ഗ്യാലക്സി A7 (2018) 4ജിബി റാമും 64 ജിബി സ്റ്റോറേജുമുളള മോഡലിന് 15,990 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡലിന് 19,990 രൂപയുമാണ് വില.
ഗ്യാലക്സി A9 ആമസോൺ ഇന്ത്യ വഴിയും ഫ്ലിപ്കാർട്ട് വഴിയും ലഭിക്കും. അതേസമയം, ചില കളർ മോഡലുകൾക്ക് ഡിസ്കൗണ്ട് വിലയെക്കാൾ കൂടുതലാണ്.
സാംസങ് ഗ്യാലക്സി A9 സ്‌പെസിഫിക്കേഷൻസ്
സാംസങ് ഗ്യാലക്സി A9 (2018) ന്റേത് 6.3 ഇഞ്ച് ഫുൾ എഫ്എച്ച്ഡി പ്ലസ് അമോൾഡ് ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 660 പ്രൊസസറാണ് കരുത്തേകുന്നത്. ആൻഡ്രോയിഡ് 8 ഓറിയോയിലാണ് ഫോണിന്റെ പ്രവർത്തനം. പുറകിൽ ക്വാഡ് ക്യാമറയാണ്. പ്രൈമറി ക്യാമറ 24 എംപി ലെൻസിന്റേതാണ്. 8 എംപി അൾട്രാ വൈഡ് ലെൻസോടുകൂടിയതാണ് ഈ ക്യാമറ. 10 എംപിയാണ് ടെലിഫോട്ടോ ലെൻസ്. 5 എംപി ഡെപ്ത് സെൻസറുമുണ്ട്. മുൻക്യാമറ 24 മെഗാപിക്സലാണ്. 3,800 എംഎഎച്ച് ആണ് ബാറ്ററി.
/indian-express-malayalam/media/media_files/uploads/2019/05/samsung1.jpg)
സാംസങ് ഗ്യാലക്സി A7 സ്‌പെസിഫിക്കേഷൻസ്
ഗ്യാലക്സി A7 (2018) ന്റേത് 6 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. എക്സിനോസ് 7885 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. പുറകിൽ ട്രിപ്പിൾ ക്യാമറയാണ് ഫോണിനുളളത്. മുൻ ക്യാമറ 24 മെഗാ പിക്സലാണ്. 3,000 എംഎഎച്ച് ആണ് ബാറ്ററി.
Read: ഗ്യാലക്സി എ, ഗ്യാലക്സി എം സീരിസ് ഫോണുകൾക്ക് പ്രത്യേക ഡിസ്ക്കൗണ്ടുമായി സാംസങ്
സാംസങ് ഗ്യാലക്സി എ, സാംസങ് ഗ്യാലക്സി എം സീരിസുകളിലുള്ള ഫോണുകൾക്ക് കമ്പനി സ്പെഷ്യൽ ഓഫർ നൽകുന്നുണ്ട്. എ സീരിസിലുള്ള ഫോണുകൾ കടകളിലും ലഭിക്കുമെങ്കിലും എം സീരിസ് ഫോണുകൾ ഓൺലൈനിൽ മാത്രമാണ് വിൽക്കുന്നത്. ആമസോണിന്റെയും സാംസങിന്റെയും ഓൺലൈൻ സ്റ്റോറുകളിലാകും ഫോൺ ലഭിക്കുക.
സാംസങ്ങിന്റെ എ സീരിസിലുള്ള ഗ്യാലക്സി എ 30 എന്ന സ്മാർട്ഫോണിന് 1500 രൂപയുടെ ഡിസ്കൗണ്ടാണ് കമ്പനി നൽകുന്നത്. 16990 രൂപയുടെ ഫോൺ സ്പെഷ്യൽ ഓഫറിൽ 15490 രൂപയ്ക്ക് ഉപഭോക്താക്കൾക്ക് സ്വന്തമാക്കാം. സാംസങ് ഗ്യാലക്സി എ 20 ഫോണിനും കമ്പനി സ്പെഷ്യൽ ഓഫർ ബാധകമാണ്. 1000 രൂപയാണ് എ 20 ഫോണിന് കമ്പനി നൽകുന്ന ഡിസ്കൗണ്ട്. 12490 രൂപ വിലയുള്ള ഫോൺ 11490 രൂപയ്ക്ക് ലഭിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us