scorecardresearch

സാംസങ് ഗ്യാലക്സി എ 70 ഇന്ത്യയിലെത്തി

ഏപ്രിൽ 20 മുതൽ 30 വരെ സാംസങ് ഗ്യാലക്സി എ 70 പ്രീ ബുക്കിങ് ചെയ്യാം

ഏപ്രിൽ 20 മുതൽ 30 വരെ സാംസങ് ഗ്യാലക്സി എ 70 പ്രീ ബുക്കിങ് ചെയ്യാം

author-image
Tech Desk
New Update
സാംസങ് ഗ്യാലക്സി എ 70 ഇന്ത്യയിലെത്തി

സാംസങ് ഗ്യാലക്സി എ 70 ഇന്ത്യയിൽ പുറത്തിറക്കി. 28,990 രൂപയാണ് ഫോണിന്റെ വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള മോഡലാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. ഇൻഫിനിറ്റി യു ഡിസ്‌പ്ലേ, ട്രിപ്പിൾ റിയർ ക്യാമറ, ഓൺ സ്ക്രീ ഫിംഗർപ്രിന്റ് സെൻസർ, 4,500 എംഎഎച്ച് ബാറ്ററി എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.

Advertisment

ഏപ്രിൽ 20 മുതൽ 30 വരെ സാംസങ് ഗ്യാലക്സി എ 70 പ്രീ ബുക്കിങ് ചെയ്യാം. റീട്ടെയിൽ സ്റ്റോറുകൾ വഴിയും ഫ്ലിപ്കാർട്ട്, സാംസങ് ഇ ഷോപ്, സാംസങ് ഓപ്പറ ഹൗസ് എന്നിവ വഴിയും ഫോൺ വാങ്ങാം. സാംസങ് ഗ്യാലക്സി എ 70 പ്രീ ബുക്കിങ് ചെയ്യുന്നവർക്ക് വയർലെസ് ഇൻ ഇയർ ഹെഡ്ഫോണായ സാംസങ് യു പ്ലെക്സ് 999 രൂപയ്ക്ക് വാങ്ങാൻ അവസരം ലഭിക്കും. 3,799 രൂപയാണ് വിപണി വില.

publive-image

ബ്ലൂ, ബ്ലാക്ക്, വൈറ്റ് എന്നീ നിറങ്ങളിലാണ് സാംസങ് ഗ്യാലക്സി എ 70 ലഭിക്കുക. കമ്പനിയുടെ 'എ ഗ്യാലക്സി' പരിപാടിയിലാണ് സാംസങ് ഗ്യാലക്സി എ 70, സാംസങ്ങിന്റെ റൊട്ടേറ്റിങ് ക്യാമറയുളള ആദ്യഫോണായ ഗ്യാലക്സി എ 80 ഫോണുകളുടെ പ്രഖ്യാപനം നടത്തിയത്. ഈ വർഷം പകുതിയോടെ സാംസങ് ഗ്യാലക്സി എ 80 ഇന്ത്യൻ വിപണിയിൽ എത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. പക്ഷേ കൃത്യമായ തീയതി പറഞ്ഞിട്ടില്ല.

Read: സാംസങ് ഗ്യാലക്സി എ10 ഇന്ത്യയിൽ, വില 8,490 രൂപ

സാംസങ് ഗ്യാലക്സി എ 70 യ്ക്ക് 6.7 ഇഞ്ച് എഫ്ച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ്. ക്വാൽകം സ്നാപ്ഡ്രാഗൺ 675 പ്രൊസസർ ആണ് ഫോണിന് കരുത്തേകുന്നത്. മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് മുഖേന ഇന്റേണൽ സ്റ്റോറേജ് 512 ജിബി വരെ കൂട്ടാം. പുറകിൽ ട്രിപ്പിൾ ക്യാമറയാണ്. മുന്നിൽ 32 മെഗാപിക്സൽ ക്യാമറയാണ്. 25 W സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടു കൂടിയ 4,500 എംഎഎച്ച് ആണ് ബാറ്ററി.

Advertisment
Smartphone Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: