Samsung Galaxy A7 India Launch LIVE Updates: സാംസങ് ഗ്യാലക്സി എ7 ഇന്ത്യയിൽ പുറത്തിറക്കി. മൂന്നു ക്യാമറകളുമായാണ് ഈ സ്മാർട്ഫോൺ വിപണിയിലെത്തുന്നത്. ഫോണിന്റെ ഏറ്റവും വലിയ സവിശേഷതയും അതാണ്. ഈ മാസമാദ്യം ദക്ഷിണ കൊറിയയിൽ ഫോൺ അവതരിപ്പിച്ചിരുന്നു. ഏഷ്യൻ, യൂറോപ്യൻ മാർക്കറ്റുകളിൽ മാത്രമായിരിക്കും ഫോൺ വിൽപനയ്ക്ക് എത്തുകയെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്.

ഇന്ത്യയിൽ ഫ്ലിപ്കാർട്ട് വഴി മാത്രമായിരിക്കും സാംസങ് ഗ്യാലക്സി എ7 ന്റെ വിൽപന. അതേസമയം ഫോണിന്റെ വിൽപന തീയതിയോ വിലവിവരങ്ങളോ ഫ്ലിപ്കാർട്ടിന്റെ പേജിൽ ഇല്ല. ഇന്ത്യയിൽ 28,000 രൂപയായിരിക്കും ഫോണിന്റെ വിലയെന്നാണ് കരുതുന്നത്.

ഫോണിന്റെ പ്രത്യേകതകൾ

മൂന്നു ക്യാമറകളോടു കൂടിയ സാംസങ്ങിന്റെ ആദ്യ സ്മാർട് ഫോണാണ് ഗ്യാലക്സി എ7. 24 MPക്വാളിറ്റിയുള്ള പ്രധാന ക്യാമറയെ കൂടാതെ അൾട്രാ വൈഡ് പ്രൈമറി സെൻസറുള്ള 8 MP ക്യാമറ, ഡെപ്ത് സെൻസറുള്ള 5 MP ക്യാമറ എന്നിവയാണ് ഫോണിൽ ഉള്ളത്.

6.0 ഇഞ്ച് ഫുൾ എച്ച്ഡി അമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിൽ ഉള്ളത്. 2.2 ജിഗാ ഹെർട്സ് ഒക്ട കോർ പ്രോസസർ ആണ് ഫോണിന് കരുത്തേകുന്നത്. 4ജിബി റാം+64ജിബി സ്റ്റോറേജ്, 4ജിബി റാം+128 ജിബി റോം, 6ജിബി റാം+128 ജിബി ഇന്റേണൽ സ്റ്റോറേജ് എന്നിങ്ങനെ മൂന്നു സ്റ്റോറേജ് ഓപ്ഷനുകളാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാർഡ് മുഖേന 512 ജിബി വരെ സ്റ്റോറേജ് കൂട്ടാം. 3,300mAh ആണ് ബാറ്ററി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ