scorecardresearch

Samsung Galaxy A52 review: ആകർഷകമായ ഫീച്ചറുകളുള്ള മിഡ് റേഞ്ച് ഫോൺ

മികച്ച ഡിസൈനും മികച്ച ക്യാമറയും,മികച്ച പെർഫോമൻസും നൽകുന്ന സാംസങ് ഗാലക്സി എ52 വലിയ തുകയ്ക്ക് ഫ്‌ളാഗ്‌ഷിപ് ഫോണുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഫോണാണ്

മികച്ച ഡിസൈനും മികച്ച ക്യാമറയും,മികച്ച പെർഫോമൻസും നൽകുന്ന സാംസങ് ഗാലക്സി എ52 വലിയ തുകയ്ക്ക് ഫ്‌ളാഗ്‌ഷിപ് ഫോണുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഫോണാണ്

author-image
Tech Desk
New Update
samsung galaxy a52, സാംസങ് ഗാലക്സി എ52, Samsung galaxy a52 specifications,സാംസങ് ഗാലക്സി എ52 സ്പെസിഫിക്കേഷൻസ്, samsung a52 features, സാംസങ് ഗാലക്സി എ52 ഫീച്ചേഴ്സ്, samsung a52 price, സാംസങ് ഗാലക്സി എ52 വില, ie malayalam

Samsung Galaxy A52 review: സ്മാർട്ഫോൺ വിപണന രംഗത്തെ കരുത്തരായ സാംസങ് അവതരിപ്പിച്ച ഏറ്റവും പുതിയ ഫോണാണ് ഗാലക്സി എ52. ഫ്ലാഗ്ഷിപ് ഫോണുകളോട് കിടപിടിക്കുന്ന നിരവധി ഫീച്ചറുകളുമായാണ് എ52 വിപണിയിൽ എത്തിയിരിക്കുന്നത്.  പ്രീമിയം മിഡ് റേഞ്ച് ഫോണിന്റേതായ എല്ലാ സവിശേഷതകളും പുതിയ ഗാലക്സിയിലുണ്ട്.

Advertisment

6.5 ഇഞ്ച് ഡിസ്പ്ലേയും 1.8 Ghz 720G ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രൊസസ്സറുമായി വരുന്ന എ52 ൽ 6 ജിബി/8 ജിബി റാമും 128 ജിബി സ്റ്റോറേജുമാണ് ഉള്ളത്. ആൻഡ്രോയിഡ് 11 OS ൽ വരുന്ന ഫോണിന്റെ ബാറ്ററി 25W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 4500mah ബാറ്ററിയാണ്. ഒരു ദിവസം മുഴുവൻ നിലനിക്കുന്ന ബാറ്ററി ലൈഫ് ഇത് തരുന്നു. ഗെയിമിങ്ങിനു സഹായിക്കുന്ന 120Hz റിഫ്രഷ് റേറ്റുള്ള സൂപ്പർ എമോ എൽഇഡി ഡിസ്‌പ്ലേയാണ് സാംസങ് ഗാലക്സി എ52 നു നൽകിയിരിക്കുന്നത്.

മികച്ച ക്യാമറ ഫോൺ കൂടിയാണ് എ52 . ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷനുള്ള 64 എംപി വൈഡ് ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, 5 എംപി മാക്രോ ക്യാമറ എന്നിവയാണ് ഇതിൽ വരുന്നത്. അതിൽ തന്നെ 30 fps ൽ 4K , 30 fps ൽ 1080p വീഡിയോ റെക്കോർഡിങ്ങും സാധ്യമാണ്.

Advertisment

samsung galaxy a52, സാംസങ് ഗാലക്സി എ52, Samsung galaxy a52 specifications,സാംസങ് ഗാലക്സി എ52 സ്പെസിഫിക്കേഷൻസ്, samsung a52 features, സാംസങ് ഗാലക്സി എ52 ഫീച്ചേഴ്സ്, samsung a52 price, സാംസങ് ഗാലക്സി എ52 വില, ie malayalam

Read Here: Samsung Galaxy A52, A72: Leaked Specification, Launch- സാംസങ് ഗാലക്‌സി എ 52, എ 72 ഫോണുകൾ ഇന്ത്യൻ വിപണിയിലേക്ക്

ഹൈബ്രിഡ് ഡ്യുവൽ സ്ലിം സ്ലോട്ടാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഫിംഗർ പ്രിന്റ് സെന്സറും, സ്റ്റീരിയോ സ്‌പീക്കറുകളും എ52 ൽ നൽകിയിട്ടുണ്ട്. ഓസം ബ്ലാക്ക്, ഓസം വൈറ്റ്, ഓസം വയലറ്റ്, ഓസം ബ്ലൂ എന്നീ നിറങ്ങളിൽ ഗാലക്സി എ52 ലഭ്യമാണ്.

മികച്ച ഡിസൈനും മികച്ച ക്യാമറയും മികച്ച പെർഫോമൻസും നൽകുന്ന സാംസങ് ഗാലക്സി എ52 വലിയ തുകയ്ക്ക് ഫ്‌ളാഗ്‌ഷിപ് ഫോണുകൾ വാങ്ങാൻ സാധിക്കാത്തവർക്ക് തിരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച ഫോണാണ്. മാർച്ച് 18 ന് വിപണിയിലെത്തിയ ഫോണിന്റെ 6 ജിബി വേരിയന്റിന് 26,499 രൂപയും 8 ജിബി വേരിയന്റിന് 27 , 999 രൂപയുമാണ് വില.

Mobile Phone Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: