സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 72 എന്നീ സ്മാർട്ട്ഫോണുകൾ ഈ മാർച്ചിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ടുകൾ. ഈ രണ്ട് പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണുകളും സാംസങ്ങിന്റെ അപ്പർ മിഡ് രേഞ്ച് സ്മാർട്ട്ഫോൺ ശ്രേണിയുടെ ഭാഗമാവും. 5 ജി പിന്തുണയോടെയാവും ഈ ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുകയെന്നും പ്രതീക്ഷിക്കുന്നു.

91 മൊബൈൽസിന്റെ റിപ്പോർട്ട് അനുസരിച്ച് ഗാലക്സി എ 52, എ 72 എന്നിവ മാർച്ച് പകുതിയോടെ ഇന്ത്യയിൽ പുറത്തിറങ്ങുമെന്ന് വ്യവസായ രംഗത്തുള്ളവർ അഭിപ്രായപ്പെട്ടു. ഔദ്യോഗിക വിവരങ്ങളൊന്നും സാംസങ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, പുതിയ ഗാലക്സി എ 52 5 ജി ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗിൽ ഇടം നേടിയിട്ടുണ്ട്. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്പുള്ള ഫോൺ ആൻഡ്രോയിഡ് 11-ൽ പ്രവർത്തിക്കുമെന്നും ഫോണിന്റെ ലിസ്റ്റിംഗിൽ സൂചന നൽകുന്നു.

Samsung Galaxy A52 expected specifications-സാംസങ് ഗാലക്‌സി എ 52- പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

ഗൂഗിൾ പ്ലേ കൺസോൾ ലിസ്റ്റിംഗ് അനുസരിച്ച്, സ്മാർട്ട്‌ഫോണിൽ സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്‌സെറ്റ്, 6 ജിബി റാം എന്നിവ ഫോണിനുണ്ട്. ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ്ങിന്റെ വൺ യുഐ 3.5 യൂസർ ഇന്റർഫെയ്സുമായി ഈ ഫോൺ വരുന്നു. അപ്പർ-മിഡ് റേഞ്ച് ഉപകരണമായതിനാൽ ഫോണിൽ സാംസങ്ങിന്റെ ഇൻഫിനിറ്റി ഓ ഡിസൈൻ ഉള്ള ഒരു എഫ്എച്ച്ഡി + ഡിസ്പ്ലേ അവതരിപ്പിക്കാൻ വരാൻ സാധ്യതയുണ്ട്. സ്ക്രീനിൽ പഞ്ച് ഹോളിനകത്താവും ക്യാമറ.

Read More: Samsung Galaxy F62 Mid-Range Smartphone: സാംസങ് ഗാലക്സി എഫ്62; പുതിയ മിഡ്റെയ്ഞ്ച് സ്മാർട്ട്ഫോണുമായി സാംസങ്

6.5 ഇഞ്ച് അമോലെഡ് സ്‌ക്രീൻ ആവും ഈ ഫോണിൽ. 64 എംപി പ്രൈമറി ക്യാമറ, 8 എംപി അൾട്രാ-വൈഡ് ആംഗിൾ ക്യാമറ, മറ്റു രണ്ട് 5 എംപി, 2 എംപി സെൻസറുകൾ എന്നിവ അടങ്ങിയ ക്വാഡ് ക്യാമറ സെറ്റപ്പാണ് പിറകിലുണ്ടാവുക. 32 എംപിയാവും ഫ്രണ്ട് ക്യാമറയുടെ റെസലൂഷൻ. 4,500 എംഎഎച്ച് ആവും ബാറ്ററി.

Samsung Galaxy A72 expected specifications-സാംസങ് ഗാലക്‌സി എ 72- പ്രതീക്ഷിക്കുന്ന സവിശേഷതകൾ

ഗാലക്‌സി എ 72 ഫോണിൽ വലിയ 6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് സ്‌ക്രീൻ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ സ്‌ക്രീനിന് 90ഹെട്സ് റിഫ്രഷ് റേറ്റ് പിന്തുണയുണ്ടാവും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 750 ജി അല്ലെങ്കിൽ 720 ജി എന്നിവയിലൊരു ചിപ്പാവും ഫോണിലുണ്ടാവുക. 5 ജി പിന്തുണയ്‌ക്കുന്ന സ്‌നാപ്ഡ്രാഗൺ 750 ജി ചിപ്പിനാണ് സാധ്യത കൂടുതൽ. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുണ്ടാവുമെന്നും ഫോണിനെകക്കുറിച്ചുള്ള ചോർന്ന വിവരങ്ങൾ വ്യക്തമാക്കുന്നു.

Read More: 5G phones in India: ഇന്ത്യയിൽ ലഭ്യമായ മികച്ച 5ജി ഫോണുകൾ

64 എംപി പ്രധാന ക്യാമറ, 12 എംപി അൾട്രാ വൈഡ് ക്യാമറ, മറ്റൊരു 8 എംപി ക്യാമറ,2 എംപി മാക്രോ സെൻസർ എന്നിവ ഉൾപ്പെടുന്ന ക്വാഡ് ക്യാമറ ലേ സെറ്റപ്പാണ് പിറകിൽ. മുൻവശത്ത് 32 എംപി ക്യാമറയും ഫോണിനുണ്ട്.ആൻഡ്രോയിഡ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തിൽ സാംസങ്ങിന്റെ വൺ യുഐ 3.5 യൂസർ ഇന്റർഫെയ്സുമായി ഈ ഫോൺ വരുന്നു. കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലെന്നാണ് സൂചന.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook