scorecardresearch

Samsung Galaxy A52, A72: Leaked Specification, Launch- സാംസങ് ഗാലക്‌സി എ 52, എ 72 ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിലേക്ക്

Samsung Galaxy A52, A72 could launch on March 17: 5ജി സപ്പോർട്ടുള്ള പതിപ്പ് അടക്കമാവും ഈ ഫോണുകൾ വിപണിയിലെത്തുക

Samsung Galaxy A52, A72 could launch on March 17: 5ജി സപ്പോർട്ടുള്ള പതിപ്പ് അടക്കമാവും ഈ ഫോണുകൾ വിപണിയിലെത്തുക

author-image
Tech Desk
New Update
Samsung Galaxy A52, Samsung Galaxy A52 launch, Samsung Galaxy A52 India, Samsung Galaxy A52 price, Samsung Galaxy A52 price in India, Samsung Galaxy A52 launch in India, Samsung Galaxy A52 leaks, Samsung Galaxy A72, Samsung Galaxy A72 price, Samsung Galaxy A72 launch, Samsung Galaxy A72 price in India, Samsung Galaxy A72 launch in India, Samsung Galaxy A72 leaks,സാംസങ് ഗാലക്‌സി എ 52, സാംസങ് ഗാലക്‌സി എ 52 ലോഞ്ച്, സാംസങ് ഗാലക്‌സി എ 52 ഇന്ത്യ, സാംസങ് ഗാലക്‌സി എ 52 വില, ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 52 വില, ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 52 ലോഞ്ച്, സാംസങ് ഗാലക്‌സി എ 52 ചോർച്ച, സാംസങ് ഗാലക്‌സി എ 72 വില, സാംസങ് ഗാലക്‌സി എ 72 വില, സാംസങ് ഗാലക്‌സി എ 72 വില ലോഞ്ച്, ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 72 വില, ഇന്ത്യയിൽ സാംസങ് ഗാലക്‌സി എ 72 ലോഞ്ച്, സാംസങ് ഗാലക്‌സി എ 72 ചോർച്ച, ie malayalam

Samsung Galaxy A52, A72: Leaked Specification, Launch: സാംസങ്ങിന്റെ ഗാലക്‌സി എ 52, ഗാലക്‌സി എ 72 ഫോണുകൾ മാർച്ച് 17 ന് ഇന്ത്യയിൽ അവതരിപ്പിക്കും എന്നാണ് ഫ്രോൺട്രോൺ എന്ന ട്വിറ്റർ ഹാൻഡിലിൽ വന്ന ലീക്ക് ചെയ്ത വിവരങ്ങൾ വ്യക്തമാക്കുന്നത്. ഈ ഫോണുകളെക്കുറിച്ചുള്ള ചോർന്ന് കിട്ടിയ മറ്റ് വിവരങ്ങൾക്ക് സമാനമാണ് ഈ ട്വിറ്റർ ഹാൻഡിലിൽ നിന്നുള്ള വിവരങ്ങളും.

Advertisment

ചോർന്ന വിവരങ്ങൾ പ്രകാരം ഗാലക്‌സി എ 52 ന് 5 ജി പതിപ്പുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാംസങ് ഗാലക്‌സി എ 72 മിഡ് റേഞ്ച് ഫോണിൽ സ്‌നാപ്ഡ്രാഗൺ 720 ജി സിസ്റ്റം ഓൺ ചിപ്പ് (എസ്ഒസി) ആണുള്ളത്. ഗാലക്‌സി എ 72 ൽ 5,000 എംഎഎച്ച് ബാറ്ററിയുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇവ സംബന്ധിച്ച സ്ക്രീൻഷോട്ടുകൾ മാർച്ച് 17 ന് മറ്റൊരു ഗാലക്സി അൺപാക്ക്ഡ് 2021 ഇവന്റ് നടക്കുമെന്നും പറയുന്നു.

Samsung Galaxy A52 expected camera specifications- സാംസങ് ഗാലക്‌സി എ 52: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

Advertisment

സാംസങ് ഗാലക്‌സി എ 52 ന് ഒരു പ്രധാന 64 എംപി ക്യാമറയും മറ്റ് മൂന്ന് ക്യാമറ ലെൻസുകളും അടങ്ങുന്ന ക്വാഡ് ക്യാമറ സെറ്റപ്പ് ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രൈമറി ലെൻസിൽ ഒഐഎസ് (ഒപ്റ്റിക്കൽ ഇമേജ് സ്റ്റബിലൈസേഷൻ) അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു. മുൻ ക്യാമറ 32 മെഗാപിക്സൽ സെൻസറായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പൊടി, ജല എന്നിവക്കെതിരായ പ്രതിരോധത്തിനുള്ള ഐപി67 സർട്ടിഫിക്കേഷൻ ഫോണിനുണ്ടെന്നും നൽകാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സാംസങ് ഗാലക്‌സി എ 52 ക്യാമറയിൽ 30x സൂം ഉൾപ്പെടാനും സാധ്യതയുണ്ട്.

Samsung Galaxy A72 expected camera specifications-സാംസങ് ഗാലക്‌സി എ 72: പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ

6.7 ഇഞ്ച് എഫ്‌എച്ച്‌ഡി + അമോലെഡ് പാനൽ ഡിസ്പ്ലേയാണ് ഫോണിലുണ്ടാവുക. 90 ഹെർട്സ് റിഫ്രഷ് നിരക്കിനുള്ള പിന്തുണയും സാംസങ് ഗാലക്‌സി എ 72 ഫോണിലുണ്ടാവും. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 720 ജി ചിപ്‌സെറ്റാവും ഫോണിൽ .

64 എംപി പ്രധാന ക്യാമറയും 12 എംപി അൾട്രാവൈഡ് ആംഗിൾ ലെൻസും 5 എംപി മാക്രോ ലെൻസും മറ്റൊരു 8 എംപി ടെലിഫോട്ടോ ലെൻസും ആകും പിറകിലെ ക്വാഡ് ക്യാമറ സെറ്റപ്പിൽ. എ52 മോഡലിലേത് പോലെ, 32എംപി മുൻ ക്യാമറയാവും ഫോണിലുണ്ടാവുക. 22.5 വാട്ട് ഫാസ്റ്റ് ചാർജിംഗുള്ള 5,000 എംഎഎച്ച് ബാറ്ററിയാവും ഫോണിൽ.

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: