പ്രമുഖ സ്‌മാർട്ഫോൺ നർമാതാക്കളായ സാംസങ്ങിന്റെ A സീരിസൽ വരുന്ന ഏറ്റവും പുതിയ മോഡലാണ് ഗ്യാലക്സി A51. മിഡ് റേഞ്ച് പ്രീമിയം ഫോണുകളുടെ ശ്രേണിയിൽ ഇന്ത്യൻ വിപണി കീഴടക്കാനൊരുങ്ങുന്ന സാംസങ് ഗ്യാലക്സി A51പ്രധാനമയും മത്സരിക്കുന്നത് റെഡ്മി K20 പ്രോയോടാണ്. നാല് ക്യാമറകളടങ്ങുന്ന റിയർ ക്യാമറ സെറ്റപ്പാണ് ഫോണിന്റെ പ്രധാന സവിശേഷത. 23,999 രൂപ മുതലാണ് ഇന്ത്യൻ വിപണിയിൽ ഫോണിന്റെ വില ആരംഭിക്കുന്നത്.

എക്സിനോസ് 9611 പ്രൊസസറിലാണ് ഫോണിന്റെ പ്രവർത്തനം. നേരത്തെ കമ്പനി പുറത്തിറക്കിയ ഗ്യാലക്സി M30sലും സമാന പ്രൊസസറായിരുന്നു സാംസങ് ഉപയോഗിച്ചിരുന്നത്. സാംസങ് ഗ്യാലക്സി A50sന്റെ പിൻഗാമിയാണ് പുതിയ മോഡൽ. ക്യാമറയിലും ഡിസൈനിലും തന്നെയാണ് ഫോൺ പ്രധാനമായും മാറ്റം വരുത്തിയിരിക്കുന്നത്.

6.5 ഇഞ്ച് ഫുൾ എച്ച്ഡി സ്ക്രീനിൽ ഇൻഫിനിറ്റി ഒ സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ക്യാമറയിലേക്ക് വരുമ്പോൾ 48MP മെയിൻ സെൻസറൊടൊപ്പം 5MP മാക്രോ ലെൻസും 12MP അൾട്ര വൈഡ് ലെൻസും 5MP ഡെപ്ത് ലെൻസും അടങ്ങുന്നതാണ് റിയർ ക്യാമറ സെറ്റപ്പ്. മുന്നിൽ 32MPയുടെ സെൽഫി ക്യാമറയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. 4000 mAhന്റെ ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്.

സാംസങ്ങിന്റെ ലൈറ്റ് വെയ്റ്റ് മോഡലാണ് ഗ്യാലക്സി A51. ഗ്ലാസ്റ്റിക് മെറ്റിരിയൽ ഉപയോഗിച്ചാണ് ഫോണിന്റെ പിൻവശം ഒരുക്കിയിരിക്കുന്നത്. ഇത് പ്രീമിയം മോഡലിന്റെ അനുഭവം നൽകുന്നു. ചതുരാകൃതിയിലുള്ള ക്യാമറ പാക്കേജും ഭംഗിയുള്ളതാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook