/indian-express-malayalam/media/media_files/uploads/2022/03/Samsung-Galaxy-A33-Galaxy-A53.jpg)
Samsung Galaxy A33 5G, Samsung Galaxy A53 5G: സാംസങ് രണ്ട് പുതിയ എ-സീരീസ് സ്മാർട്ട്‌ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു. ഗാലക്‌സി എ 33, ഗാലക്‌സി എ 53 എന്നി ഫോണുകളാണ് ഇന്ന് പുറത്തിറക്കിയത്. രണ്ട് ഫോണുകളും പുതിയ സവിശേഷതകളോടെ 5ജിയിലാണ് വരുന്നത്. സാംസങ്ങിന്റെ ഗാലക്‌സി എ 73 യും ഇന്ന് അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അത് ഉണ്ടായില്ല എന്നത് ശ്രദ്ധേയമാണ്.
ഗാലക്‌സി എ 33, ഗാലക്‌സി എ 53 വിശദാംശങ്ങൾ താഴെ പരിശോധിക്കാം.
Samsung Galaxy A33 5G - ഗാലക്‌സി എ 33 5ജി
ഗാലക്‌സി എ33 5ജിയിൽ 90 ഹെർട്‌സ് റിഫ്രഷ് നിരക്ക് നൽകുന്ന 6.4 ഇഞ്ച് എഫ്‌എച്ച്‌ഡി+ സൂപ്പർ അമോഎൽഇഡി ഡിസ്‌പ്ലേയാണ് വരുന്നത്. കോർണിംഗ് ഗൊറില്ല ഗ്ലാസ് 5 ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് സംരക്ഷണം നൽകുന്നു. അതേസമയം IP67 സർട്ടിഫിക്കേഷനോട് കൂടിയാണ് ഫോൺ വരുന്നത്.
ഫോണിന് ഒക്ടാ കോർ പ്രൊസസറാണ് കരുത്ത് പകരുന്നത്. എന്നാൽ ഇത് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. 6ജിബി, 8ജിബി റാം, 128ജിബി 256ജിബ സ്റ്റോറേജ് ഓപ്‌ഷനുകളിൽ ഫോൺ ലഭ്യമാണ്. 1ടിബ വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണയും ഫോണിന് ലഭിക്കും.
8എംപിയുടെ അൾട്രാവൈഡ് ക്യാമറ, 5എംപി മാക്രോ ക്യാമറ, 2എംപി ഡെപ്ത് ക്യാമറ എന്നിവയും 48എംപി പ്രധാന ക്യാമറയുമാണ് ഗാലക്‌സി എ33 5ജിയിലുള്ളത്. വാട്ടർഡ്രോപ്പ് നോച്ച് സ്റ്റൈലിൽ സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 13 എംപി ക്യാമറയും നൽകിയിട്ടുണ്ട്.
5000എംഎഎച്ച് ബാറ്ററിയും 25വാട്ട് ഫാസ്റ്റ് ചാർജിംഗുമായാണ് ഫോൺ വരുന്നത്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 യിലാണ് എ33 പ്രവർത്തിക്കുക.
Samsung Galaxy A53 5G - ഗാലക്‌സി എ 53 5ജി
ഗാലക്‌സി എ 53 അല്പം വലിയ 6.5 ഇഞ്ച് ഫുൾ എച്ഡി+ സൂപ്പർ അമോഎൽഇഡി 120ഹേർട്സ് ഡിസ്‌പ്ലേയാണ്, കൂടാതെ കോർണിങ് ഗൊറില്ല ഗ്ലാസ് 5 സംരക്ഷണം നൽകിയിരിക്കുന്നു. ഈ ഉപകരണത്തിന് IP67 സർട്ടിഫിക്കേഷനുമുണ്ട്.
ഗാലക്‌സി എ 53 യഥാക്രമം 6ജിബി, 8ജിബി റാമിലാണ് വരുന്നത്. 128ജിബി, 256ജിബി സ്റ്റോറേജ് സ്പേസും ഇതിന് ലഭിക്കും. ഒക്ടാ കോർ പ്രോസസറാണ് ഫോണിന് കരുത്ത് നൽകുന്നത് എന്നാൽ അത് ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതിലും ഉപയോക്താക്കൾക്ക് 1ടിബി വരെ മൈക്രോ എസ്ഡി കാർഡ് പിന്തുണ ലഭിക്കും.
ക്യാമറയിലേക്ക് വരുകയാണെങ്കിൽ, 64 എംപി പ്രധാന ക്യാമറയോടൊപ്പം 12 എംപി അൾട്രാ വൈഡ് ക്യാമറയും 5 എംപി മാക്രോ ക്യാമറയും മറ്റൊരു 5 എംപി ഡെപ്ത് ക്യാമറയും നൽകിയിട്ടുണ്ട്. പഞ്ച്-ഹോൾ കട്ടൗട്ടിൽ 32എംപി ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു.
ഗാലക്‌സി എ 53 5ജി യും 5,000എംഎഎച്ച് ബാറ്ററിയുമായി വരുന്ന ഫോണിന 25വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുമുണ്ട്. ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 4.1 ലാണ് ഫോൺ പ്രവർത്തിക്കുക.
ഫോണിന്റെ വിലയും ലഭ്യതയും
രണ്ട് സ്മാർട്ട്ഫോണുകളും നീല, പീച്ച്, വെള്ള, കറുപ്പ് നിറങ്ങളിൽ ലഭ്യമാകും. എന്നാൽ ഇതിന്റെ ഇന്ത്യയിലെ വിലയോ എന്ന് മുതൽ വിപണിയിൽ എത്തുമെന്ന വിവരങ്ങളും ലഭ്യമല്ല. ഉടൻ തന്നെ അവ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: Redmi 10: 6000 എംഎഎച്ച് ബാറ്ററിയുമായി റെഡ്മി 10; വിലയും പ്രത്യേകതകളും അറിയാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.