Samsung Galaxy A32 launched in India, price starts from Rs 21,999: സാംസങ് ഗാലക്‌സി എ 32 സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 90 ഹെർട്സ് അമോലെഡ് പാനൽ, 5,000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റുകൾ. സാംസങ് ഗാലക്‌സി എ 32 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒരൊറ്റ വാരിയന്റിലാണ് ഇറങ്ങുക. 21,999 രൂപയാണ് വില.

എന്നുമുതൽ വിൽപ്പന ആരംഭിക്കുമെന്ന് വ്യക്തമല്ല . മാർച്ച് 5 ന് ഈ ഉപകരണം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. ഓൺലൈൻ. ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഗാലക്‌സി എ 32 വാങ്ങാമെന്ന് സാംസങ്ങിന്റെ സൈറ്റിൽ പറയുന്നു. വയലറ്റ്, ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളറുകളിൽ ഇത് ലഭ്യമാകും.

സാംസങ് ഗാലക്‌സി എ 32 ഫോണിൽ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. 90 ഹെട്സ് റിഫ്രഷ് റേറ്റുണ്ട്. ഇത് ഒരു ഗോറില്ല ഗ്ലാസ് 5 ഷീറ്റ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഇൻഫിനിറ്റി-യു നോച്ച് ഡിസൈനിലാണ് ഉപകരണം വരുന്നത്.

ബയോമെട്രിക് ഒതന്റിഫിക്കേഷനായി ഈ മിഡ് റേഞ്ച് ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഒക്ടാകോർ പ്രോസസറിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇതേ സ്മാർട്ട്‌ഫോൺ ഇതിനകം റഷ്യയിൽ പുറത്തിറങ്ങിയത് ഒരു മീഡിയാടെക് ഹീലിയോ ജി 80 ചിപ്‌സെറ്റുമായാണ്. റെഡ്മി 9 പ്രൈം ഉൾപ്പെടെയുള്ള ചില ബജറ്റ് ഫോണുകളും ഇതേ ചിപ്പ് ആണുള്ളത്.

5,000 എംഎഎച്ച് ആണ് എ 32ലെ ബാറ്ററി ശേഷി. 15വാട്ട് ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഒരു ടിബി വരെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാം.

പിറകിൽ നാല് ക്യാമറകളുണ്ട്. എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം രണ്ട് 5 എംപി സെൻസറുകളും ഉൾപ്പെടുന്നു – ഒന്ന് ഡെപ്ത് ഷോട്ടുകൾക്കും മറ്റൊന്ന് മാക്രോ ഫോട്ടോകൾക്കും. മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 20 എംപി സെൽഫി ക്യാമറയാണുള്ളത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook