/indian-express-malayalam/media/media_files/uploads/2021/03/samsung-Galaxy_A32_BIG-1.jpg)
Samsung Galaxy A32 launched in India, price starts from Rs 21,999: സാംസങ് ഗാലക്സി എ 32 സ്മാർട്ട്‌ഫോൺ ഇപ്പോൾ ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുകയാണ്. 90 ഹെർട്സ് അമോലെഡ് പാനൽ, 5,000 എംഎഎച്ച് ബാറ്ററി, 64 എംപി ക്വാഡ് റിയർ ക്യാമറ സെറ്റപ്പ് തുടങ്ങിയവയാണ് ഫോണിന്റെ പ്രധാന ഹൈലൈറ്റുകൾ. സാംസങ് ഗാലക്സി എ 32 6 ജിബി റാം + 128 ജിബി സ്റ്റോറേജ് എന്നിവയുള്ള ഒരൊറ്റ വാരിയന്റിലാണ് ഇറങ്ങുക. 21,999 രൂപയാണ് വില.
എന്നുമുതൽ വിൽപ്പന ആരംഭിക്കുമെന്ന് വ്യക്തമല്ല . മാർച്ച് 5 ന് ഈ ഉപകരണം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്നാണ് സൂചന. ഓൺലൈൻ. ഓഫ്‌ലൈൻ സ്റ്റോറുകൾ വഴി ഗാലക്‌സി എ 32 വാങ്ങാമെന്ന് സാംസങ്ങിന്റെ സൈറ്റിൽ പറയുന്നു. വയലറ്റ്, ബ്ലാക്ക്, ബ്ലൂ, വൈറ്റ് എന്നിങ്ങനെ നാല് കളറുകളിൽ ഇത് ലഭ്യമാകും.
സാംസങ് ഗാലക്സി എ 32 ഫോണിൽ 6.4 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലേയാണ്. ഇത് ഫുൾ എച്ച്ഡി + റെസല്യൂഷനിൽ പ്രവർത്തിക്കുന്നു. 90 ഹെട്സ് റിഫ്രഷ് റേറ്റുണ്ട്. ഇത് ഒരു ഗോറില്ല ഗ്ലാസ് 5 ഷീറ്റ് ഉപയോഗിച്ച് പരിരക്ഷിച്ചിരിക്കുന്നു. ഇൻഫിനിറ്റി-യു നോച്ച് ഡിസൈനിലാണ് ഉപകരണം വരുന്നത്.
ബയോമെട്രിക് ഒതന്റിഫിക്കേഷനായി ഈ മിഡ് റേഞ്ച് ഫോണിൽ ഇൻ-ഡിസ്പ്ലേ ഫിംഗർപ്രിന്റ് സെൻസർ നൽകുന്നു. സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ ഈ ഫോണിൽ ഉപയോഗിച്ചിരിക്കുന്ന ഒക്ടാകോർ പ്രോസസറിന്റെ പേര് വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ, ഇതേ സ്മാർട്ട്‌ഫോൺ ഇതിനകം റഷ്യയിൽ പുറത്തിറങ്ങിയത് ഒരു മീഡിയാടെക് ഹീലിയോ ജി 80 ചിപ്‌സെറ്റുമായാണ്. റെഡ്മി 9 പ്രൈം ഉൾപ്പെടെയുള്ള ചില ബജറ്റ് ഫോണുകളും ഇതേ ചിപ്പ് ആണുള്ളത്.
5,000 എംഎഎച്ച് ആണ് എ 32ലെ ബാറ്ററി ശേഷി. 15വാട്ട് ഫാസ്റ്റ് ചാർജിംഗ് ടെക്കിനെ പിന്തുണയ്ക്കുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് ഒരു ടിബി വരെ ഇന്റേണൽ സ്റ്റോറേജ് വർധിപ്പിക്കാം.
പിറകിൽ നാല് ക്യാമറകളുണ്ട്. എഫ് / 1.8 അപ്പേർച്ചറുള്ള 64 എംപി പ്രൈമറി സെൻസറും എഫ് / 2.2 അപ്പേർച്ചറുള്ള 8 എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും ഇതിൽ ഉൾപ്പെടുന്നു. ഒപ്പം രണ്ട് 5 എംപി സെൻസറുകളും ഉൾപ്പെടുന്നു - ഒന്ന് ഡെപ്ത് ഷോട്ടുകൾക്കും മറ്റൊന്ന് മാക്രോ ഫോട്ടോകൾക്കും. മുൻവശത്ത്, എഫ് / 2.2 അപ്പേർച്ചറുള്ള 20 എംപി സെൽഫി ക്യാമറയാണുള്ളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us