/indian-express-malayalam/media/media_files/uploads/2021/01/Samsung-amp.jpg)
അതിവേഗം വളരുന്ന ലോകത്ത് ഇന്റർനെറ്റ് ഉണ്ടാക്കുന്ന സ്വാധീനം വലുതാണ്. 5ജി ഇന്രർനെറ്റ് സേവനത്തിലേക്ക് ലോകം പ്രവേശിച്ചു കഴിഞ്ഞു. അതുകൊണ്ട് ഇപ്പോൾ വിപണിയിലെത്തുന്ന സ്മാർട്ഫോണുകളിലെല്ലാം 5ജി ഇന്റർനെറ്റ് സപ്പോർട്ട് ചെയ്യുന്നതാണ്. തങ്ങളുടെ ഏറ്റവും വില കുറഞ്ഞ 5ജി സ്മാർട്ഫോണുമായാണ് ഇത്തവണ സാംസങ് എത്തുന്നത്. യൂറോപ്പിൽ അവതരിപ്പിച്ച സാംസങ് ഗ്യാലക്സി A32 ആണ് 5ജി സപ്പോട്ടുള്ള സാംസങ്ങിന്റെ ഏറ്റവും വില കുറഞ്ഞ ഫോൺ. 279 യൂറോ ഏകദേശം 25000 ഇന്ത്യൻ രൂപയാണ് ഫോണിന്റെ വില.
6.5 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയോടെയെത്തുന്ന ഫോണിന്റെ പ്രവർത്തനം ഒക്ട-കോർ എസ്ഒസി പ്രൊസസറിലാണ്. സാംസങ് വൺ യുഐയിൽ അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയ്ഡ് 10 ആണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. മൂന്ന് വ്യത്യസ്ത റാം മെമ്മറി പാക്കേജിലാണ് ഫോണെത്തുന്നത്. 4,6,8 ജിബി റാമിനൊപ്പം 128ജിബി ഇന്റേണൽ സ്റ്റോറേജും ഉൾപ്പെടുന്നു. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1ടിബി വരെ മെമ്മറി സ്റ്റോറേജ് ഉയർത്താനും സാധിക്കും.
Also Read: Vivo Y51A: പുതിയ സ്മാർട്ഫോണുമായി വിവോ; അറിയാം വിലയും മറ്റ് വിവരങ്ങളും
പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് ഫോണിന്റേത്. 48എംപി പ്രൈമറി സെൻസറിനൊപ്പം 8എംപി അൾട്ര വൈഡ് ആംഗിൾ ലെൻസും 5എംപി മാക്രോ ഷൂട്ടറും 2എംപി ഡെപ്ത് സെൻസറും ഉൾപ്പെടുന്നതാണ് റിയർ ക്യാമറ. 13എംപിയുടെ സെൽഫി ക്യാമറയാണ് സാംസങ് നൽകിയിരിക്കുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്റെ പവർ ഹൗസ്. 15W ഫാസ്റ്റ് ചാർജിങ്ങും സൈഡ് മൗണ്ടഡ് ഫിംഗർ പ്രിന്റ് സ്കാനറും ഫോണിൽ ഉൾപ്പെടുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.