scorecardresearch

സാംസങ് ഗാലക്‌സി എ32 8ജിബി വേരിയന്റ് ഇന്ത്യൻ വിപണിയിൽ; വിലയും സവിശേഷതകളും അറിയാം

റാം പ്ലസ് ഫീച്ചർ ഉൾപ്പടെ ആയാണ് പുതിയ സ്മാർട്ഫോൺ എത്തുന്നത്

റാം പ്ലസ് ഫീച്ചർ ഉൾപ്പടെ ആയാണ് പുതിയ സ്മാർട്ഫോൺ എത്തുന്നത്

author-image
Tech Desk
New Update
Samsung, Samsung Galaxy A32, Galaxy A32 specifications, Galaxy A32 price, Galaxy A32 Indian pricing, Galaxy A32 news, Samsung news

സാംസങിന്റെ ഗാലക്‌സി എ32 സ്മാർട്ഫോണിന്റെ 8ജിബി സ്റ്റോറേജ് വേരിയന്റ് ഇന്ത്യൻ വിപണിയിൽ. റാം പ്ലസ് ഫീച്ചർ ഉൾപ്പടെ ആയാണ് പുതിയ സ്മാർട്ഫോൺ എത്തുന്നത്, ഇന്റെര്ണല് സ്റ്റോറേജ് ഉപയോഗിച്ച് ഫോണിന്റെ റാം 4ജിബി വരെ ഉയർത്താനാകും. വിവോയുടെ എക്സറ്റൻഡഡ്‌ റാം ഫീച്ചറിന് സമാനമാണ് ഇതും.

Advertisment

ഒക്ട - കോർ മീഡിയടെക് ഹീലിയോ പ്രോസസറിന്റെ കരുത്തിൽ 5000 എംഎഎച് ബാറ്ററിയുമായാണ് ഫോണിന്റെ വരവ്. ഫോണിനെ കുറിച്ച് അറിയേണ്ടതെല്ലാം താഴെ വായിക്കാം.

Samsung Galaxy A32: Specifications - സാംസങ് ഗാലക്‌സി എ32 സവിശേഷതകൾ

സാംസങ് ഗാലക്‌സി എ32 വിന്റെ 8ജിബി റാം മോഡൽ 6.4 ഇഞ്ച് ഇൻഫിനിറ്റി - യു ഫുൾ എച്ഡി + എസ്അമോഎൽഇഡി ഡിസ്‌പ്ലെയുമായാണ് വരുന്നത്. 90ഹേർട്സ് വരെ റിഫ്രഷ് റേറ്റ് ഇത് നൽകുന്നു. വാട്ടർ ഡ്രോപ്പ് നോച്ച് സ്റ്റൈലിലാണ് ഇതിന്റെ സെൽഫി ക്യാമറ നൽകിയിരിക്കുന്നത്.

800 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സ് വരെ സപ്പോർട്ട് ചെയ്യുന്നതാണ് ഇതിന്റെ ഡിസ്പ്ലേ. 15 വാട്ട് അഡാപ്റ്റീവ് ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്ന 5000 എംഎഎച് ബാറ്ററിയാണ് ഫോണിന് നല്കിയിരിക്കുന്നത്. ഒക്ട - കോർ മീഡിയടെക് ഹീലിയോ ജി80 പ്രോസസറാണ് ഫോണിനു കരുത്ത് നൽകുന്നത്. 8ജിബി റാമുമായാണ് ഈ സ്മാർട്ട്ഫോൺ വരുന്നത്. റാം പ്ലസ് ഫീച്ചർ ഉപയോഗിച്ച് ഇതിന്റെ റാം 8ജിബി കൂടി വർദ്ധിപ്പിക്കാൻ സാധിക്കും.

Advertisment

ക്വാഡ് ക്യാമറ സജ്ജീകരണമാണ് ഫോണിനു നൽകിയിരിക്കുന്നത്. 64എംപി പ്രധാന ക്യാമറ, 8എംപി അൾട്രാ വൈഡ് ക്യാമറ, 5എംപി മാക്രോ സെൻസർ, 2 എംപി ഡെപ്ത് സെൻസർ എന്നിവയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 20എംപി ക്യാമറ മുന്നിലും നൽകിയിരിക്കുന്നു.

4G, ബ്ലൂടൂത്ത് v5.0, ഡ്യുവൽ-ബാൻഡ് വൈ-ഫൈ, അണ്ടർ-സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്‌കാനർ, എൻഎഫ്സി സപ്പോർട്ട് എന്നിവയാണ് സാംസങ് ഗാലക്‌സി എ32ന്റെ മറ്റ് ശ്രദ്ധേയമായ സവിശേഷതകൾ

Samsung Galaxy A32: Pricing - സാംസങ് ഗാലക്‌സി എ32 വില

സാംസങ് ഗാലക്‌സി എ32 8GB+128GB വേരിയന്റിന് 23,499 രൂപയാണ് വിലവരുന്നത്. റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് വെബ്സൈറ്റ്, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവിടങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാകും. ഓസം ബ്ലാക്ക്, ഓസം ബ്ലൂ, ഓസം വയലറ്റ് എന്നിങ്ങനെ മൂന്ന് കളർ വേരിയന്റുകളിലാണ് ഗാലക്‌സി എ32 8ജിബി വരുന്നത്

Samsung

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: