മിഡ് റേഞ്ച് സ്മാർട്ഫോണുകളുടെ ശ്രേണിയിൽ പുതിയ മോഡൽ രാജ്യത്ത് അവതരിപ്പിച്ച് ടെക് ഭീമന്മാരായ സാംസങ്. സാംസങ് ഗ്യാലക്സി A31 എന്ന മോഡലാണ് ഇന്ത്യയിൽ കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിലെത്തിയ സാംസങ്ങിന്റെ ഗ്യാലക്സി A30s ന്റെ പിൻഗാമിയാണ് സാംസങ് ഗ്യാലക്സി A31.

Also Read: Samsung Galaxy M01, M11: അറിയാം ഫീച്ചറുകളും മറ്റ് പ്രത്യേകതകളും

പ്രിസം ക്രഷ് ബ്ലാക്ക്, പ്രിസം ക്രഷ് ബ്ലൂ, പ്രിസം ക്രഷ് വൈറ്റ് എന്നിങ്ങനെ മൂന്ന് വ്യത്യസ്ത നിറങ്ങളിലെത്തുന്ന ഫോണിന്റെ മെമ്മറി പാക്കേജ് 6GB റാമും 128GB ഇന്രേണൽ മെമ്മറിയുമാണ്. 21999 രൂപയാണ് ഫോണിന്റെ വില. പ്രമുഖ ഇ-കോമേഴ്സ് സ്ഥാപനങ്ങളായ ആമസോണിനും ഫ്ലിപ്കാർട്ടിനും പുറമെ സാംസങ്ങിന്റെ ഓൺലൈൻ ഓഫ്‌ലൈൻ മാർക്കറ്റിലും ഫോണെത്തിക്കഴിഞ്ഞു.

Also Read: പുതിയ ലാപ്ടോപ് വാങ്ങുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

6.4 ഇഞ്ച് ഫുൾ എച്ച്ഡി+ഇൻഫിനിറ്റി-U സൂപ്പർ AMOLED ഡിസ്‌പ്ലേയുള്ള ഫോണിന്റെ റെസലൂഷൻ 2,400×1,080 പിക്സലാണ്. മീഡിയടെക് ഹീലിയോ P65 പ്രൊസസറോടൊപ്പം Mali-G52 GPU വിലാണ് ഫോണിന്റെ പ്രവർത്തനം. മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 512GB മെമ്മറി കപ്പാസിറ്റി വർധിപ്പിക്കാനും സാധിക്കും.

Also Read: Apple iPhone SE 2020 Review: കുറഞ്ഞ ബജറ്റിൽ ഒരു ഐഫോൺ: ആപ്പിൾ ഐഫോൺ എസ്ഇ 2020 റിവ്യൂ

നിലവിലെ ഫോണുകളിൽ കണ്ടുവരുന്ന ഫിംഗർ പ്രിന്റ് സെൻസറിനൊപ്പം ഫേഷ്യൽ റെക്കഗിനഷനും സാംസങ് ഗ്യാലക്സി A31ലുമുണ്ട്. ക്യാമറയിലേക്ക് വന്നാൽ പിന്നിൽ ക്വാഡ് ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിരിക്കുന്നത്. 48MP പ്രൈമറി ലെൻസിനൊപ്പം 8MP അൾട്രാവൈഡ് ആംഗിൾ ലെൻസും 5MP ഡെപ്ത് സെൻസറും 5MP മാക്രോ ലെൻസും ഉൾപ്പെടുന്നതാണ് ക്വാഡ് ക്യാമറ. മുന്നിൽ 20MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook