Samsung Galaxy A22 5G Price and Specifications: സാംസങിന്റെ ഏറ്റവും പുതിയ ഫോൺ സാംസങ് ഗാലക്സി എ22 5ജി ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തി. ട്രിപ്പിള്‍ റിയര്‍ ക്യാമറയോട് കൂടിയെത്തുന്ന ഫോണിന് 128 ജി.ബിയാണ് സ്റ്റോറേജ്. എ22 4ജി ഫോണ്‍ കഴിഞ്ഞ മാസം ഇന്ത്യന്‍ വിപണിയിലെത്തിയിരുന്നു. റെഡ്മി നോട്ട് 10 പ്രോ മാക്സ്, റിയൽമി എക്സ് 7 5ജി, ഐക്യൂ സെഡ്3 എന്നിവയോട് കിടപിടിക്കുന്ന സവിശേഷതകളുമായാണ് ഫോൺ എത്തിയിരിക്കുന്നത്.
Samsung Galaxy A22 5G price in India – സാംസങ് ഗാലക്സി എ22 5ജി ഇന്ത്യയിലെ വില
ഇന്ത്യയിലെ സാംസങ് ഗാലക്സി എ 22 5ജി ഇന്ത്യയിൽ 19,999 രൂപ മുതലാണ് ലഭ്യമാകുക, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് നൽകുന്ന പതിപ്പിന്റെ വിലയാണിത്. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വരുന്ന പതിപ്പും സാംസങ് പുറത്തിറക്കിയിട്ടുണ്ട് 21,999 രൂപയാണ് അതിന്റെ വില. ഗ്രേ, മിന്റ്, വയലറ്റ് തുടങ്ങിയ നിറങ്ങളിലാണ് ഫോൺ ലഭ്യമാകുക.
ഫോൺ വാങ്ങുന്ന എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉടമകൾക്ക് 1,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. വിവിധ ബാങ്കിംഗ്, എൻബിഎഫ്സി പങ്കാളികൾ വഴിയുള്ള ഇഎംഐ ഓപ്ഷനുകളും ഫോണിന് നൽകുന്നുണ്ട്. ജൂലൈ 25 മുതൽ മൊബൈൽ സ്റ്റോറുകളിൽ നിന്നും ഫോൺ വാങ്ങാം. ഒപ്പം വിവിധ ഓൺലൈൻ സൈറ്റുകളിലും സാംസങിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഫോൺ ലഭിക്കും.
Samsung Galaxy A22 5G specifications, features സാംസങ് ഗാലക്സി എ22 5ജി സവിശേഷതകള്‍
203 ഗ്രാമാണ് ഗാലക്സി എ22 ന്റെ ഭാരം. 6.6 ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 90 ഹേര്‍ട്ട്സാണ് റിഫ്രഷ് റേറ്റ്. ഒക്ടാ കോര്‍ എസ്.ഒ.സി. മേഡിയ ടെക് ഡൈമെന്‍സിറ്റി 700 പ്രൊസസറും, എട്ട് ജി.ബി റാമും ഫോണില്‍ വരുന്നു.
ട്രിപ്പിള്‍ റിയര്‍ ക്യാമറയാണ് ഗാലക്സി എ22 5ജിയുടെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്ന്. 48 മെഗാ പിക്സല്‍ (എം.പി) പ്രൈമറി സെന്‍സര്‍, അഞ്ച് എം.പി അള്‍ട്രാ വൈഡ് ഷൂട്ടര്‍, രണ്ട് എം.പി ഡെപ്ത് സെന്‍സറും ട്രിപ്പിള്‍ ക്യാമറയിലെ സവിശേഷതകളാണ്.
എട്ട് എം.പിയാണ് സെല്‍ഫി ക്യാമറ. 5000 എം.എ.എച്ചാണ് ബാറ്ററി ബാക്ക് അപ്പ്. 128 ജി.ബി സ്റ്റോറേജ് മെമ്മറിയുടെ ഫോണില്‍ ലഭ്യമാണ്.