പ്രമുഖ മൊബൈൽ ഫോൺ നിർമാതാക്കളായ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണായ ഗ്യാലക്സി A20s അവതരിപ്പിച്ചു. 11,999 രൂപയാണ് ഇന്ത്യയിൽ ഫോണിന്റെ വില. ഗ്യാലക്സി A30, ഗ്യാലക്സി A50s, ഗ്യാലക്സി A70s എന്നീ ഫോണുകൾക്കൊപ്പം കഴിഞ്ഞ മാസമാണ് കമ്പനി A20s ഉം അവതരിപ്പിച്ചത്.

ട്രിപ്പിൾ ക്യാമറയും ഇൻഫിനിറ്റി -വി ഡിസ്‍‌പ്ലേയുമാണ് ഫോണിന്റെ പ്രധാന സവിശേഷതകൾ. 15W വേഗതയിൽ ഫോൺ ചാർജ് ചെയ്യാനും സാധിക്കും.

Also Read: ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

രണ്ട് വ്യത്യസ്ത മെമ്മറി പാക്കേജുകളിലാണ് ഫോണെത്തുന്നത്. 3 GB റാം + 32 GB ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 11,999 രൂപയും 4GB റാം+64ഇന്രേണൽ മെമ്മറിയോടെ എത്തുന്ന ഫോണിന് 13,999 രൂപയുമാണ് വില. സാംസങ്ങിന്റെ ഓൺലൈൻ സ്റ്റോറുകളിലും മറ്റു പ്രമുഖ ഓൺലൈൻ സ്റ്റോറുകളിലും ഫോൺ വിൽപ്പനയ്ക്കെത്തും.

സാംസങ് ഗ്യാലക്സി A20sന്റെ ഡിസ്പ്ലെ 6.5 ഇഞ്ചാണ്. എച്ച്ഡി + വി ഡിസ്‌പ്ലേയാണ് ഫോണിന്റേത്. ഒക്ടാ കോർ ക്വൂവൽകോം സ്‌നാപ്ഡ്രാഗൻ 450 പ്രൊസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഗ്രീൻ, ബ്ലാക്ക്, ബ്ലൂ വേരിയന്റുകളിലാണ് ഫോൺ വിൽപ്പനയ്ക്കെത്തുന്നത്.

Also Read: വാട്‌സ് ആപ്പിൽ നിന്ന് സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകും…കാരണം ഇതാണ്

നേരത്തെ പറഞ്ഞത് പോലെ ട്രിപ്പിൾ ക്യാമറയാണ് ഫോണിന്റെ പ്രധാന സവിശേഷത. 13 MP, 8MP, 5 MP എന്നിങ്ങനെയാണ് പിൻക്യാമറ സെറ്റ്അപ്പ്. 8 MPയുടെ സെൽഫി ക്യാമറയാണ് ഫോണിന്റേത്. 4000mAh ബാറ്ററിയാണ് ഫോണിനുള്ളത്. 15W ഫാസ്റ്റ് ചാർജിങ്ങിൽ ഫോൺ വേഗത്തിൽ ചാർജാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook