scorecardresearch

Latest News
ടീസ്റ്റ സെതല്‍വാദിനെയും ആര്‍ ബി ശ്രീകുമാറിനെയും അറസറ്റ് ചെയ്ത് ഗുജറാത്ത് പൊലീസ്

സാംസങ് ഗ്യാലക്സി എ20 ഇന്ത്യയിൽ പുറത്തിറക്കി

ഏപ്രിൽ 8 മുതൽ ഫോണിന്റെ വിൽപന തുടങ്ങും

Samsung Galaxy A20, ie malayalam

സാംസങ് ഗ്യാലക്സി എ20 ഇന്ത്യയിൽ പുറത്തിറക്കി. 12,490 രൂപയാണ് ഇന്ത്യയിൽ ഫോണിന്റെ വില. ഏപ്രിൽ 8 മുതൽ ഫോണിന്റെ വിൽപന തുടങ്ങും. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോണിനുളളത്. കമ്പനിയുടെ ഓൺലൈൻ സ്റ്റോറുകൾ, മറ്റു ഇ-കൊമേഴ്സ് പോർട്ടലുകൾ, സാംസങ് ഓപ്പറ ഹൗസ്, റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി ഫോൺ വാങ്ങാം.

Read: സാംസങ് ഗ്യാലക്സി എം 30 ഇന്ത്യയിൽ, വിലയും സവിശേഷതകളും അറിയാം

ഇന്ത്യയിൽ കമ്പനിയുടെ നാലാമത്തെ എ-സീരീസ് സ്മാർട്ഫോണാണ് സാംസങ് ഗ്യാലക്സി എ20. ഗ്യാലക്സി എ50, എ30 കഴിഞ്ഞ ഫെബ്രുവരിയിലും ഗ്യാലക്സി എ70 ഒരു മാസം കഴിഞ്ഞുമാണ് പുറത്തിറക്കിയത്. ഗ്യാലക്സി എ70 യുടെ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Read: ഗ്യാലക്‌സി സീരീസിലെ മൂന്നു മോഡലുകളുമായി സാംസങ്, വില അറിയാം

സാംസങ് ഗ്യാലക്സി എ20 യുടേത് 6.4 ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി വി സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. പിന്നിൽ ഇരട്ട ക്യാമറയാണ്. പ്രൈമറി ക്യാമറ 13 എംപിയാണ്. ഒക്ട കോർ എക്സിനോസ് 7884 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 32 ജിബിയാണ് ഇന്റേണൽ സ്റ്റോറേജ്. 4,000 എംഎഎച്ച് ആണ് ബാറ്ററി.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Samsung galaxy a20 launched in india