/indian-express-malayalam/media/media_files/uploads/2019/03/Samsung-Galaxy-A10.jpg)
സാംസങ് ഗ്യാലക്സി എ10 ഇന്ത്യയിൽ പുറത്തിറക്കി. 8,490 രൂപയാണ് വില. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളാണ് ഫോണിനുളളത്. ആമസോൺ, ഫ്ലിപ്കാർട്ട്, പേടിഎം, സാംസങ് വെബ്സൈറ്റ് എന്നിവ വഴിയും റീട്ടെയ്ൽ സ്റ്റോറുകൾ വഴിയും ഫോൺ വാങ്ങാം.
സാംസങ് ഗ്യാലക്സി എ10 ന് 6.2 ഇഞ്ച് എച്ച്‌ഡി പ്ലസ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണുളളത്. എക്സിനോസ് 7884 പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. മുന്നിൽ 5 മെഗാപിക്സൽ ക്യാമറയാണ്. പുറകിൽ 13 മെഗാപിക്സൽ ക്യാമറയാണ് ഫോണിനുളളത്. 32 ജിബിയാണ് സ്റ്റോറേജ്. 512 ജിബിയുടെ മൈക്രോ എസ്ഡി സ്ലോട്ടുമുണ്ട്. 3,4000 എംഎഎച്ച് ആണ് ബാറ്ററി.
Read: സാംസങ് ഗ്യാലക്സി എം 30 ഇന്ത്യയിൽ, വിലയും സവിശേഷതകളും അറിയാം
കഴിഞ്ഞ മാസം സാംസങ് എം സീരീസിലെ ഗ്യാലക്സി എം30 ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 14,990 രൂപയാണ് വില. 6 ജിബി റാമും 128 ജിബി സ്റ്റോറേജുമുളള വേരിയന്റിന് 17,990 രൂപയാണ് വില.
ഫോണിന്റേത് 6.4 ഇഞ്ച് ഫുൾ എച്ച്ഡി പ്ലസ് സൂപ്പർ അമോൾഡ് ഡിസ്‌പ്ലേയാണ്. ടോപ്പിൽ യു ഷേപ് നോച്ച് ആണുളളത്. ട്രിപ്പിൾ ക്യാമറയാണ് ഫോണിന്റെ സവിശേഷത. 20,000 രൂപ വില വരുന്ന സാംസങ് ഫോൺ കാറ്റഗറിയിൽ ട്രിപ്പിൾ ക്യാമറയുളള ആദ്യ ഫോണാണിത്. 13 മെഗാപിക്സലാണ് പ്രൈമറി ക്യാമറ. സെൽഫിക്കായി മുന്നിൽ 16 മെഗാപിക്സലിന്റെ ക്യാമറയുണ്ട്. 5000 എംഎഎച്ച് ആണ് ബാറ്ററി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us