Latest News

ഗ്യാലക്‌സി സീരീസിലെ മൂന്നു മോഡലുകളുമായി സാംസങ്, വില അറിയാം

ഗ്യാലക്സി എ30, ഗ്യാലക്സി എ50, ഗ്യാലക്സി എ70 എന്നീ മൂന്നു മോഡലുകളാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയത്

ഗ്യാലക്സി എ സീരീസിലെ മൂന്നു പുതിയ സ്മാർട്ഫോണുകൾ സാംസങ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഗ്യാലക്സി എ30, ഗ്യാലക്സി എ50, ഗ്യാലക്സി എ70 എന്നീ മൂന്നു മോഡലുകളാണ് ഇന്ത്യയിൽ കമ്പനി പുറത്തിറക്കിയത്. സൂപ്പർ അമോൾഡ് സ്ക്രീനിനൊപ്പം ഇൻഫിനിറ്റി യു ആൻഡ് ഇൻഫിനിറ്റി വി ഡിസ്‌പ്ലേയാണ് മൂന്നു ഫോണുകൾക്കുമുളളത്.

ഗ്യാലക്സി എ10 ന്റെ വില 8,490 രൂപയാണ്. ഗ്യാലക്സി എ30 യുടെ വില 16,990 രൂപയാണ്. 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള ഗ്യാലക്സി എ50 വേരിയന്റിന് 19,990 രൂപയാണ് വില. 6 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റിന്റെ വില 22,990 രൂപയാണ്. മാർച്ച് 2 മുതൽ ഇന്ത്യയിൽ ഫോണിന്റെ വിൽപന തുടങ്ങും.

സാംസങ് ഗ്യാലക്സി എ10 സവിശേഷതകൾ

ഗ്യാലക്സി എ10 6.2 അഞ്ച് എച്ച്ഡി+ഇൻഫിനിറ്റി വി ഡിസ്‌പ്ലേയോടെയാണ് എത്തിയിട്ടുളളത്. എഫ്/1.9 അപർച്വർ 13 എംപി റിയർ ക്യാമറ, 5 എംപി മുൻ ക്യാമറ എന്നിവയും ഫോണിനുണ്ട്. സാംസങ് എക്സിനോസ് 7884 ഒക്ട കോർ പ്രൊസസറാണ് ഫോണിന് പവറേകുന്നത്. 2 ജിബിയാണ് റാംം. ഇന്റേണൽ സ്റ്റോറേജ് 38 ജിബിയുണ്ട്. 34000 എംഎഎച്ച് ആണ് ബാറ്ററി. ചുവപ്പ്, നീല, കറുപ്പ് നിറങ്ങളാണ് ഫോണിനുളളത്.

സാംസങ് ഗ്യാലക്സി എ30 സവിശേഷതകൾ

ഗ്യാലക്സി എ0 ക്ക് 6.4 ഇഞ്ച്+സൂപ്പർ അമോൾഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ്. 16 എംപി (f/1.7) + 5 എംപി (f/2.2) ക്യാമറയും മുന്നിൽ 16 എംപിയുടെ സെൽഫി ക്യാമറയുമുണ്ട്. 15 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുളള 4,000 എംഎഎച്ച് ആണ് ബാറ്ററി. എക്സിനോസ് 7904 ഒക്ട കോർ പ്രൊസസറാണ് പവറേകുന്നത്. 4 ജിബി റാമും 64 ജിബി ഇന്റേണൽ സ്റ്റോറേജുമുണ്ട്. റിയർ മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിനുണ്ട്. ചുവപ്പ്, നീല, കറുപ്പ് എന്നീ നിറങ്ങളിൽ ഫോൺ ലഭിക്കും.

സാംസങ് ഗ്യാലക്സി എ50 സവിശേഷതകൾ

സാംസങ് ഗ്യാലക്സി എ50 ക്ക് 6.4 ഇഞ്ച് എഫ്എച്ച്ഡി+സൂപ്പർ അമോൾഡ് ഇൻഫിനിറ്റി യു ഡിസ്‌പ്ലേയാണ്. 4 ജിബി/6 ജിബി റാം ഉൾപ്പെട്ട എക്സിനോസ് 9610 ഒക്ട കോർ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 64 ജിബി ആണ് ഇന്റേണൽ സ്റ്റോറേജ്. ട്രിപ്പിൾ ക്യാമറയാണ് ഫോണിന്റെ സവിശേഷത. പുറകിൽ 25എംപി (f/1.7) + 8എംപി (f/2.2) + 5എംപി (f/2.2) സെൻസറും മുന്നിൽ 25 എംപി (f/2.0) ക്യാമറയുമാണ്. ഇൻ ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറു ഫോണിനുണ്ട്. 15 ഡബ്ല്യു ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുളള 4,000 എംഎഎച്ച് ആണ് ബാറ്ററി.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung galaxy a10 galaxy a30 and galaxy a50 launched specifications features and price

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express