/indian-express-malayalam/media/media_files/uploads/2021/12/Samsung-Galaxy-A03-Core.jpg)
Samsung Galaxy A03 Core launched in India: Specifications, Price: ഗാലസ്കി എ03 കോർ (Galaxy A03 Core) ഇന്ത്യയിൽ ഉടൻ അവതരിപ്പിക്കുന്നത് സാംസങ് സ്ഥിരീകരിച്ചു. 6.5 ഇഞ്ച് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുള്ള ഈ സ്മാർട്ട്‌ഫോണിന് 5000എംഎഎച്ച് ബാറ്ററിയാണുള്ളത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് ഗോയിലാണ് ബജറ്റ് സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്, ഒക്ടാ കോർ പ്രോസസറാണ് ഈ ഫോണിന്.
Samsung Galaxy A03 Core: Specifications: സ്പെസിഫിക്കേഷനുകൾ
ഗാലസ്കി എ03 കോർ 20:9 ആസ്പക്ട് റേഷ്യോയിൽ 6.5-ഇഞ്ച് എച്ച്ഡി പ്ലസ് ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുമായി വരുന്നു. യൂണിസോക് എസ്സി9863എ ഒക്ടാ കോർ ചിപ്‌സെറ്റാണ് സ്മാർട്ട്‌ഫോണിന് കരുത്ത് പകരുന്നത്.
ഗാലസ്കി എ03 കോർ 5000എംഎച്ച് ബാറ്ററിയുമായി വരുന്നു. എഫ്/2.0 അപ്പേർച്ചറുള്ള എട്ട് എംപി പിൻ ക്യാമറയാണ് സാംസങ് സ്മാർട്ട്‌ഫോണിനുള്ളത്. സെൽഫികൾക്കായി, ഫോൺ 5 എംപി ഫ്രണ്ട് ഫേസിംഗ് കാമറയും നൽകുന്നു.
ഒരു ടിബി വരെ മെമ്മറി കാർഡ് വച്ച് ഇന്റേണൽ മെമ്മറി എക്സ്പാൻഡ് ചെയ്യാവുന്ന ഈ ഫോണിൽ 32ജിബി ഇന്റേണൽ മെമ്മറിയാണ് വരുന്നത്. ആൻഡ്രോയിഡ് 11 അടിസ്ഥാനമാക്കിയുള്ള ആൻഡ്രോയിഡ് ഗോ പ്ലാറ്റ്‌ഫോമിലാണ് ഉപകരണം പ്രവർത്തിക്കുന്നത്.
Samsung Galaxy A03: Price and Availability: വിലയും ലഭ്യതയും
സാംസങ് ഗ്യാലക്‌സി എ03 കോർ ബ്ലാക്ക്, ബ്ലൂ എന്നീ രണ്ട് കളർ വേരിയന്റുകളിൽ വരുന്നു. സാംസങ് ഗ്യാലക്‌സി എ03 കോറിന്റെ ടു ജിബി+32ജിബി വേരിയന്റിന് 7,999 രൂപയാണ് വില. റീട്ടെയിൽ സ്റ്റോറുകൾ, സാംസങ് വെബ്സൈറ്റ്, പ്രമുഖ ഓൺലൈൻ പോർട്ടലുകൾ എന്നിവയിൽ സ്മാർട്ട്‌ഫോൺ ലഭ്യമാകുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
പുതിയ സ്മാർട്ട്‌ഫോണായ ഗാലക്സി എ03യുടെ ലോഞ്ചും സാംസങ് സ്ഥിരീകരിച്ചു. ഉപകരണത്തിന്റെ വിലയും ലഭ്യതയും കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും, സ്മാർട്ട്‌ഫോണിന്റെ ഫീച്ചറുകൾ കമ്പനി വെളിപ്പെടുത്തി.
Also Read: Moto G51 5G: മോട്ടൊ ജി51 5ജി വിപണിയിലേക്ക്; വിലയും സവിശേഷതകളും അറിയാം
6.5 ഇഞ്ച് HD+ ഇൻഫിനിറ്റി-വി ഡിസ്‌പ്ലേയുമായാണ് ഗാലക്സി എ03 വരുന്നത്. ഈ ഉപകരണം ഒരു ഒക്ടാ കോർ പ്രോസസറിൽ (2×1.6ജിഗാ ഹെട്സ് + 6×1.6ജിഗാ ഹെട്സ്) പ്രവർത്തിക്കും, നാല് ജിബിയായിരിക്കും റാം.
എഫ്/1.8 അപ്പേർച്ചറുള്ള 48 എംപി പ്രൈമറി ക്യാമറയും എഫ്/2.4 അപ്പേർച്ചറുള്ള 2 എംപി ഡെപ്ത് സെൻസറും ഉള്ള ഡ്യുവൽ റിയർ ക്യാമറ സെറ്റപ്പ് ഈ ഫോണിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി, അഞ്ച് എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയും ഈ ഫോണിലുണ്ട്. 5,000എംഎഎച്ച് ആണ് ഈ ഫോണിന്റെ ബാറ്ററി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.