ഓഫ്‌ലൈൻ വിപണിയിൽ സാംസങ് ഗാല‌ക്‌സി എ7, ഗാല‌ക്‌സി ജെ8, ഗാല‌ക്‌സി ജെ6, ഗാല‌ക്‌സി ജെ 6+, ഗാല‌ക്‌സി ജെ 4+, ഗാല‌ക്‌സി ജെ2 കോർ എന്നീ സ്മാർട്ഫോണുകളുടെ വിലകുറച്ചു. ഇതിനായി ഇന്ത്യയിൽ ഉടനീളമുള്ള വിൽപ്പനക്കാർക്ക് പുതിയ വിലയെ സംബന്ധിച്ച വിവരങ്ങൾ സാംസങ് കമ്പനി നൽകിക്കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഇ-കൊമേഴസ് സൈറ്റുകളായ ഫ്ലിപ്‌കാർട്ട്, ആമസോൺ, പേടിഎം തുടങ്ങിയ ഓൺലൈൻ സൈറ്റുകൾ അവതരിപ്പിക്കുന്ന വിലക്കഴിവിലാണ് ഈ മോഡലുകൾ വിൽക്കുന്നത്. എന്നാൽ സാംസങ്ങിന്റെ ഓൺലൈൻ സൈറ്റിൽ പഴയ വിലയിൽ തന്നെയാണ് വിൽക്കുന്നത്.

സാംസങ് ഗാല‌ക്‌സി എ7 4ജിബി റാം/ 64ജിബി ഇന്റേണൽ സ്റ്റോറേജ് മോഡലിന് 2000 രൂപയുടെ വിലക്കിഴിവും കഴിഞ്ഞ് 21,900 രൂപയ്ക്ക് ലഭിക്കും. 6ജിബി റാം/128 ജിബി മോഡലിന് 3,000 രൂപയുടെ വിലക്കുറവിനാൽ 25,990 രൂപയ്ക്ക് ലഭിക്കും. ഗാല‌ക്‌സി ജെ8ന്റെ യഥാർത്ഥ വില 18,990 രൂപയാണ് എന്നാൽ വിലക്കിഴിവോടെ 15,990 രൂപയ്ക്ക് ലഭിക്കും.

ഗാല‌ക്‌സി ജെ6ന്റ പഴയ വില 12,990 രൂപയാണ് വിലക്കിഴിവ് കഴിഞ്ഞാൽ 11,490 രൂപയാണ്. ഗാല‌ക്‌സി ജെ6+ന്റെ പഴയ വില 15,990 രൂപയാണ് എന്നാൽ പുതുക്കിയ വില പ്രകാരം 14,990 രൂപയ്ക്ക് ലഭിക്കും. ഗാല‌ക്‌സി ജെ4+, ഗാല‌ക്‌സി ജെ2 കോർ എന്നിയ്ക്ക് 1000 രൂപയുടെ വിലക്കിഴിവ് ലഭിക്കും ഇതിനാൽ 9,990 രൂപയും, 5,990 രൂപയുമാണ് പുതിയ വില.

സാംസങ് പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ എസ്-സീരിസ് സ്മാർട്ട്ഫോൺ ഉടനെ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുനത്. ഗാല‌ക്‌സി എസ് 10, ഗാല‌ക്‌സി എസ്10 ലൈറ്റ്, ഗാല‌ക്‌സി എസ്10 പ്ലസ്, ഗാല‌ക്‌സി എസ്10 ബിയോണ്ട് എക്സ്, എന്നീ മോഡലുകളാണ് എസ് സീരിസിൽ പുറത്തിറക്കുന്നത് എന്നാണ് റിപ്പോർട്ട്. ഗാല‌ക്‌സി എസ്10 ബിയോണ്ട് എക്സ് 5ജി, ആറ് ക്യാമറകൾ എന്നിവയോടെ ആണ് വിപണിയിലെത്തുക എന്നാണ് ‘ഐസ് യൂണിവേഴ്‌സ്’ റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook