സ്മാർട്ഫോൺ നിർമാണ രംഗത്തെ വമ്പന്മാരായ സാംസങ് പലപ്പോഴും വ്യത്യസ്തങ്ങളായ ഡിസൈനുകളിലൂടെ ഉപയോക്തക്കളെ ഞെട്ടിക്കാറുണ്ട്. ഇതിനോടകം തന്നെ മടക്കാവുന്ന ഗ്യാലക്സി ഫോൾഡ് ഫോണുകൾ അവതരിപ്പിച്ചുകഴിഞ്ഞ കമ്പനി പുതിയൊരു ഡീസൈനിന്റെ പണിപുരയിലാണ്. മടക്കുകയും ചുരുട്ടുകയും ചെയ്യാവുന്ന സ്മാർട്ഫോണുകളാണ് സാംസങ് അണിയറയിൽ ഒരുക്കുന്നത്.

സാംസങ്ങിന്റെ തന്നെ സഹോദര സ്ഥാപനമായ സാംസങ് ഡിസൈൻ ഇക്കാര്യം സ്ഥിരീകരിച്ചതായി സാംമൊബൈൽ റിപ്പോർട്ട് ചെയ്യുന്നു. ഗ്യാലക്സി ഫോൾഡ്, ഗ്യാലക്സി Z ഫ്ലിപ് എന്നീ മടക്കാവുന്ന ഫോണുകളുടെ രൂപകർത്താക്കളാണ് സാംസങ് ഡിസൈൻ.

Also Read: Samsung Galaxy M02: Expected specifications and price- സാംസങ് ഗാലക്സി എം02 ബജറ്റ് സ്മാർട്ട്ഫോൺ ഇന്ത്യയിലേക്ക്

2021ൽ തന്നെയോ 2022 ആദ്യമോ പുതിയ ഫോണുകൾ സാംസങ് വിപണിയിലെത്തിക്കുമെന്നാണ് കരുതുന്നത്. ഇത്തരത്തിൽ മടക്കുകയും ചുരുട്ടുകയും ചെയ്യാവുന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് ആദ്യം ഫോൺ പുറത്തിറക്കുന്ന കമ്പനിയും സാംസങ് ആയിരിക്കും. നേരത്തെ മടക്കാവുന്ന സ്ക്രീനോടുകൂടിയ ഫോൺ ആദ്യ വിപണിയിലെത്തിച്ചതും സാംസങ് തന്നെയായിരുന്നു.

Also Read: Poco M3 Expected Price and Features: പോക്കോ എം 3 ഇന്ത്യൻ വിപണിയിലേക്ക്; ഫെബ്രുവരിയിൽ പുറത്തിറങ്ങും

അതേസമയം സാംസങ് ഗാലക്‌സി എം 02 ഫെബ്രുവരി 2 ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യിം. ഗാലക്‌സി എം 02 ലോഞ്ചിനായുള്ള പ്രത്യേക പേജ് ആമസോൺ ഇന്ത്യ വെബ്സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. എം02 ബേസ് മോഡലിന് 7,000 രൂപയോളമാവും വിലയെന്നാണ് സൂചന. 2020 ജൂണിൽ ലോഞ്ച് ചെയ്ത സാംസങ് ഗാലക്‌സി എം 01ന്റെ തുടർച്ചയായിരിക്കും ഈ എൻട്രി ലെവൽ ഫോൺ. സാംസങ് ഗാലക്‌സി എം 02 ന്റെ ഡിസൈനും പ്രധാന ഫീച്ചറുകളും ആമസോൺ വെളിപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook