Latest News

സാംസങ് പത്താം വാർഷികം: ഫോണുകൾക്ക് വമ്പൻ ഓഫറുകളുമായി കമ്പനി

സാംസങ്ങിന്റെ ഗ്യാലക്സി ഫോണുകൾ ഡിസംബർ 31 വരെ ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും

samsung anniversary sale, ie malayalam

ഡിജിറ്റൽ രംഗത്തെ വമ്പന്മാരായ സാംസങ് അതിന്റെ പത്താം വാർഷികം ആഘോഷിക്കുകയാണ്. ഇതിനോട് അനുബന്ധിച്ച് ഉപഭോക്താക്കൾക്കായി വമ്പൻ ഡിസ്കൗണ്ടുകളൊരുക്കിയിരിക്കുകയാണ് കമ്പനി. സാംസങ്ങിന്റെ ഗ്യാലക്സി ഫോണുകൾ ഡിസംബർ 31 വരെ ഡിസ്കൗണ്ട് നിരക്കിൽ ഇന്ത്യൻ വിപണിയിൽ ലഭ്യമാകും. ഡിസ്കൗണ്ടിന് പുറമെ ഗിഫ്റ്റുകളും ക്യാഷ് ബാക്ക് ഓഫറുകളും വാർഷികാഘോഷ വിൽപ്പനയോടനുബന്ധിച്ച് ലഭിക്കും.

Also Read: അത്ര സുരക്ഷിതമല്ല; അപ്ഡേഷനു ശേഷവും നിങ്ങളുടെ ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും ഹാക്ക് ചെയ്യപ്പെടാം

ഗ്യാലക്സി A30sന് 15,999 രൂപയാണ് സ്‌പെഷിൽ സെയിലിൽ വില. 16,999 രൂപയിൽനിന്ന് 1000 രൂപ ഡിസ്കൗണ്ടിലാണ് ഫോൺ ഉപഭോക്താക്കളിലേക്ക് എത്തുന്നത്. 4GB റാം മെമ്മറി പാക്കിലെത്തുന്ന ഗ്യാലക്സി A50s 19,999 രൂപയ്ക്കും 4GB റാം മെമ്മറി പാക്കിലെത്തുന്ന ഗ്യാലക്സി A50s 21,999 രൂപയ്ക്കും ലഭിക്കും. യഥാക്രമം 22,999 രൂപയും 24,999 രൂപയുമാണ് ഫോണുകളുടെ യഥാർഥ വില.

Also Read: മികച്ച ബാറ്ററി, മിന്നും പ്രൊസസർ; ഗെയിമിങ് ഇഷ്ടപ്പെടുന്നവർക്ക് വിവോയുടെ ബജറ്റ് ഫോൺ U10

സാംസങ് ഗ്യാലക്സി A70sന് ഡിസ്കൗണ്ടൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബ്ലൂ ടൂത്ത് ഇയർഫോൺ സ്മാർട്ഫോണിനൊപ്പം സൗജന്യമായി ലഭിക്കും. 8GB റാം/ 128GB ഇന്റേണൽ മെമ്മറിയോടെയെത്തുന്ന ഫോണിന്റെ വില 30,999 രൂപയാണ് വില. ഇതോടൊപ്പം 1,999 രൂപ വില വരുന്ന ബ്ലൂടൂത്ത് ഇയർഫോണാണ് കമ്പനി സൗജന്യമായി നൽകുന്നത്.

Also Read: ഇൻസ്റ്റഗ്രാമിൽ ഇനി ലൈക്കുകളുടെ എണ്ണം കാണാൻ പറ്റില്ല; കാരണം ഇതാണ്

സാംസങ് ഗ്യാലക്സി S10ന് 5000 രൂപയും സാംസങ് ഗ്യാലക്സി S10+ന് 4000 രൂപയും ഇൻസ്റ്റന്റ് ക്യാഷ്ബാക്ക് ലഭിക്കും. സാംസങ് ഗ്യാലക്സി S10eക്ക് 8000 രൂപയാണ് ഇൻസ്റ്റന്റ് ക്യാഷ്ബാക്കായി ലഭിക്കുന്നത്. എച്ച്ഡിഎഫ്സി കാർഡ് ഉപയോഗിച്ച് ഗ്യാലക്സി S10 വാങ്ങുന്നവർക്ക് 6000 രൂപ അധിക ക്യാഷ്ബാക്കും കമ്പനി ഓഫർ ചെയ്തിരുന്നു.

Also Read: അടിയന്തരമായി വാട്സാപ് അപ്ഗ്രേഡ് ചെയ്യുക; മുന്നറിയിപ്പുമായി കേന്ദ്ര ഏജൻസി

അതേസമയം സാംസങ് ഗ്യാലക്സി നോട്ട് 10 ലൈൻ അപ്പിലുള്ള ഫോണുകൾക്ക് കമ്പനി ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടില്ല. പകരം ആ ശ്രേണിയിലുള്ള സ്മാർട്ഫോണുകൾ എച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉപയോഗിച്ച് വാങ്ങിയാൽ 6000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ഇന്ന് സാംസങ് വെബ്സൈറ്റിൽ മാത്രമാണ് വിൽപ്പനയുള്ളത്. നാളെ മുതൽ എല്ലാ ഓൺലൈൻ ഓഫ്‍‌ലൈൻ റീട്ടെയ്‌ലർ സ്റ്റോറുകളിലും ഫോൺ ലഭിക്കും.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Samsung 10th anniversary sale now live discounts on galaxy note 10 s10 a70s and more

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express