scorecardresearch

ജിയോ ഉപയോക്താവാണോ? 35,100 രൂപയുടെ ഗൂഗിൾ പ്രോ സേവനങ്ങള്‍ ഇനി സൗജന്യം

18 മുതല്‍ 25 വയസ്സ് വരെയുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്ക് ആനുകൂല്യം ആദ്യം തന്നെ ലഭ്യമാകും

18 മുതല്‍ 25 വയസ്സ് വരെയുള്ള അണ്‍ലിമിറ്റഡ് 5ജി ഉപയോക്താക്കള്‍ക്ക് ആനുകൂല്യം ആദ്യം തന്നെ ലഭ്യമാകും

author-image
Tech Desk
New Update
Jio

ഇന്ത്യയിലുടനീളം ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേര്‍ന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു  റിലയന്‍സിന്റെ 'എഐ എല്ലാവര്‍ക്കും' എന്ന കാഴ്ചപ്പാടിന് അനുസൃതമായി ഉപഭോക്താക്കളെയും, സംരംഭങ്ങളെയും, ഡെവലപ്പര്‍മാരെയും ശാക്തീകരിക്കുന്ന പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. 

Advertisment

രാജ്യത്ത് റിലയന്‍സിന്റെ വന്‍തോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും  ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ  ജനാധിപത്യവല്‍ക്കരിക്കുകയും ഇന്ത്യയുടെ എഐ സൂപ്പര്‍ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റല്‍ അടിത്തറ കൂടുതല്‍ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.

ജിയോ ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ എഐ പ്രോ
ഗൂഗിള്‍, റിലയന്‍സ് ഇന്റലിജന്‍സുമായി ചേര്‍ന്ന്, Google Gemini-യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ Google AI Pro പ്ലാന്‍ തിരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കള്‍ക്ക് 18 മാസത്തേക്ക് സൗജന്യമായി നല്‍കും.

Also Read: യാത്രയിൽ ആ'ശങ്ക' വേണ്ട; ശുചിമുറി കണ്ടെത്താൻ ക്ലൂ ആപ്പുമായി സർക്കാർ

Advertisment

ഗൂഗിളിന്റെ ഏറ്റവും മികവുറ്റ Gemini 2.5 Pro മോഡലിലേക്കുള്ള ആക്‌സസ്, Nano Banana, Veo 3.1 മോഡലുകള്‍ ഉപയോഗിച്ച് മികച്ച ചിത്രങ്ങളും വീഡിയോകളും സൃഷ്ടിക്കാനുള്ള അവസരം, പഠനത്തിനും ഗവേഷണത്തിനുമായി Notebook LM ലേക്കുള്ള വിപുലമായ പ്രവേശനം, 2 TB ക്ലൗഡ് സ്‌റ്റോറേജ് തുടങ്ങിയ ആനുകൂല്യങ്ങള്‍ ഇതിനൊപ്പം ലഭ്യമാകുന്നു.  18 മാസത്തെ ഈ ഓഫറിന്  35,100 രൂപയാണ് ചെലവ് വരുന്നത്. ഇതാണ് ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കുന്നത്. 

യോഗ്യരായ ജിയോ ഉപയോക്താക്കള്‍ക്ക് ഈ ഓഫര്‍ MyJio ആപ്പിലൂടെ എളുപ്പത്തില്‍ ആക്റ്റിവേറ്റ് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ യുവാക്കളെ ശക്തിപ്പെടുത്താനുള്ള ജിയോയുടെ പ്രതിബദ്ധത പ്രകടമാകുന്ന രീതിയില്‍  ആദ്യം 18 മുതല്‍ 25 വയസ്സ് വരെയുള്ള അണ്‍ലിമിറ്റഡ്  5ജി ഉപയോക്താക്കള്‍ക്ക് ഈ ആനുകൂല്യം ലഭ്യമാകും. പിന്നീട് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ ജിയോ ഉപഭോക്താക്കളിലേക്കും ഈ സേവനം വ്യാപിപ്പിക്കും.

Read More: ഫോൺ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും? നിർദേശവുമായി കേരള പൊലീസ്

Google

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: