Latest News

ഇന്ത്യൻ വംശജയടക്കം ആറ് യാത്രികർ; വിർജിൻ ഗാലക്റ്റിക് ബഹിരാകാശ വിമാനയാത്ര വിജയകരം

വൈകിട്ട് 6.30ന് തുടങ്ങേണ്ടിയിരുന്ന യാത്ര കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് വൈകുകയായിരുന്നു

Virgin Unity, Virgin Unity news, Virgin Unity space, Virgin Unity space flight, Virgin Unity news, Richard Branson, ie malayalam

ന്യുയോർക്ക്: ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്ല ഉൾപ്പെടെയുള്ള ആറംഗ സംഘവുമായുള്ള വിർജിൻ ഗാലക്ടികിന്റെ ബഹിരാകാശ യാത്ര വിജയകരം. വിർജിൻ ഗാലക്ടികിന്റെ വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വിമാനത്തിലുള്ള സംഘം ദൗത്യം പൂർത്തീകരിച്ച ശേഷം വിജയകരമായി തിരിച്ചിറങ്ങി.

ഇന്ത്യൻ സമയം രാത്രി എട്ടുമണിയോടെയാണ് യാത്ര ആരംഭിച്ചത്. 6.30ന് തുടങ്ങേണ്ടിയിരുന്ന യാത്ര കാലാവസ്ഥ പ്രതികൂലമായതിനെത്തുടർന്ന് ഒന്നര മണിക്കൂർ വൈകുകയായിരുന്നു.

ശതകോടീശ്വരനായ വിർജിൻ ഗാലക്റ്റിക് സ്ഥാപകൻ റിച്ചാർഡ് ബ്രാൻസൺ അടങ്ങിയ സംഘമാണ് ഇന്ന് ബഹിരാകാശത്തേക്ക് യാത്രയാകുന്നത്. ഇന്ത്യൻ വംശജയായ സിരിഷ ബന്ദ്ല ഉൾപ്പടെയുള്ള ആറംഗ സംഘമാണ് വിഎസ്എസ് യൂണിറ്റി എന്ന ബഹിരാകാശ വാഹനത്തിലെ യാത്രാസംഘത്തിൽ. വിർജിൻ ഗാലക്റ്റിക്കിലെ സർക്കാർ കാര്യങ്ങളുടെയും ഗവേഷണ പ്രവർത്തനങ്ങളുടെയും വൈസ് പ്രസിഡന്റാണ്‌ സിരിഷ.

Read More: ബഹിരാകാശത്തേക്ക് മൂന്നാമത്തെ ഇന്ത്യക്കാരിയായി സിരിഷ: വിർജിൻ ഗാലക്ടിക് യാത്ര ആരംഭിച്ചു

വിമാനം പറന്നുയരുന്നത് വിർജിൻ ഗാലക്‌റ്റികിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ കാണാം.

ന്യൂ മെക്സിക്കോയിൽ നിന്നാണ് ദൗത്യം ആരംഭിക്കുക എന്ന് വിർജിൻ ഗാലക്‌റ്റിക് ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു.

കഴിഞ്ഞ 17 വർഷമായി താൻ ഈ നിമിഷത്തിനായി കാത്തിരിക്കുകയാണെന്ന് റിച്ചാർഡ് ബ്രാൻസൺ പറഞ്ഞു. മടങ്ങി വരുമ്പോൾ ഒരു വലിയ പ്രഖ്യാപനം ഉണ്ടാകുമെന്നും 71 കാരനായ വിർജിൻ ഗാലക്‌റ്റിക് സ്ഥാപകൻ പറഞ്ഞു.

“ഞങ്ങൾ തിരിച്ചെത്തുമ്പോൾ, കൂടുതൽ ആളുകൾക്ക് ബഹിരാകാശയാത്രികനാകാൻ അവസരം നൽകുന്ന ഞാൻ വളരെ ആവേശകരമായ ഒന്ന് പ്രഖ്യാപിക്കും,” ബ്രാൻസൺ സ്‌പേസ്പോർട്ട് അമേരിക്കയിൽ വെച്ച് നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബ്ലൂ ഒറിജിന്റെ ബെസോസുമായി ഒരു മത്സരവുമില്ല

ബഹിരാകാശത്തേക്ക് പോകുന്ന ആദ്യത്തെ ശതകോടീശ്വരനാകാൻ ബ്ലൂ ഒറിജിൻസിന്റെ ജെഫ് ബെസോസും താനും തമ്മിൽ മത്സരമാണെന്ന ആരോപണങ്ങൾ ബ്രാൻസൺ നിഷേധിച്ചു. “ഞാൻ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ഒപ്പം പോകുന്നവർക്കും ആശംസകൾ നൽകുന്നു. അദ്ദേഹം വരുമ്പോൾ അദ്ദേഹത്തിന്റെ യാത്രയെ കുറിച്ചു അദ്ദേഹത്തോട് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.” ബ്രാൻസൺ പറഞ്ഞു. “ഞാൻ രണ്ടു മൂന്ന് ആഴ്ച മുൻപ് അദ്ദേഹത്തോട് സംസാരിച്ചിരുന്നു, ഞങ്ങൾ പരസ്പരം രണ്ടുപേരെയും ആശംസിച്ചു.” ബ്രാൻസൺ കൂട്ടിച്ചേർത്തു. ഈ മാസം 20നാണ് ബ്ലൂ ഒറിജിൻ സ്ഥാപകൻ ജെഫ് ബെസോസ് ബഹിരാകാശത്തേക്ക് യാത്ര ചെയ്യുക.

Read Also: QR code scanner: നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് എങ്ങനെ ക്യൂആർ കോഡ് സ്കാൻ ചെയ്യാം?

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Richard bransons virgin galactic space flight today

Next Story
COVID-19 vaccine slot via Vi app: ഇനി ‘വി ആപ്പി’ലൂടെയും വാക്സിൻ സ്ലോട്ട് ബുക്ക് ചെയ്യാം; എങ്ങനെയെന്ന് നോക്കാം
The moderation of comments is automated and not cleared manually by malayalam.indianexpress.com