റിപ്പബ്ലിക്ക് ദിനാഘോഷത്തോട് അനുബന്ധിച്ച് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വമ്പന്‍ ഓഫറുകളാണ് ഉപയോക്താക്കള്‍ക്കായി കാത്തു വച്ചിരിക്കുന്നത്. നിങ്ങളൊരു പുതിയ ഫ്ലാഗ്ഷിപ്പ് ഫോണ്‍ വാങ്ങാന്‍ ആലോചിക്കുന്നുണ്ടെങ്കില്‍ ഇതാണ് ബെസ്റ്റ് ടൈം. സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര മുതല്‍ ഐഫോണ്‍ 13 വരെയുള്ള സ്മാര്‍ട്ട്ഫോണുകള്‍ക്കാണ് കിഴിവുള്ളത്. പരിശോധിക്കാം.
സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര
വിപണിയിലുള്ള ഏറ്റവും മികച്ച ആന്‍ഡ്രോയിഡ് ഫോണാണ് സാംസങ് ഗ്യാലക്സി എസ് 22 അള്‍ട്ര. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഫോണ്‍ ലോഞ്ച് ചെയ്തത്. 2022 അവസാനം വരെയും വിപണിയില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ എസ് 22 അള്‍ട്രയ്ക്ക് കഴിഞ്ഞിരുന്നു.
സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.8 ഇഞ്ച് അമോഎല്‍ഇഡി സ്ക്രീന്‍ എച്ച്ഡിആര്‍10+ പിന്തുണയോടെയാണ് വരുന്നത്. ക്വാഡ് ക്യാമറയാണ് മറ്റൊരു സവിശേഷത. പ്രധാന ക്യാമറ 108 മെഗാ പിക്സലാണ് (എംപി). 10 എംപി പെരിസ്കോപ് ടെലിഫോട്ടൊ ലെന്‍സ്, 10 എംപി ടെലിഫോട്ടൊ സെന്‍സര്‍, 12 എംപി അള്‍ട്ര വൈഡ് ലെന്‍സ് എന്നിവയാണ് മറ്റ് മൂന്ന് ക്യാമറകള്‍.
5000 എംഎഎച്ചാണ് ബാറ്ററി, 45 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 12 ജിബി റാമും 156 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള വേരിയന്റിന് ആമസോണില്‍ 92,040 രൂപയാണ് വില.
ഐഫോണ്‍ 13
2021-ല്‍ ലോഞ്ച് ചെയ്തിട്ടും ഇന്നും വിപണിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍ 13. ആപ്പിള്‍ എ15 ബയോണിക് ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.1 ഇഞ്ച് സൂപ്പര്‍ റെറ്റിന ഒഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. ക്യാമറയിലേക്ക് എത്തിയാല്‍ 12 എംപി പ്രൈമറി ഷൂട്ടറും 12 എംപി അള്‍ട്രവൈഡ് ലെന്‍സുമാണ് പിന്നില്‍ നല്‍കിയിരിക്കുന്നത്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജുള്ള വേരിയന്റിന് ഫ്ലിപ്പ്കാര്‍ട്ടില്‍ 62,999 രൂപയാണ് വില.
ഐക്യുഒഒ 9 പ്രൊ
വന്‍ തുക മുടക്കാതെ ഒരു ഫ്ലാഗ്ഷിപ്പ് സ്മാര്‍ട്ട്ഫോണ്‍ കീശയിലാക്കണമെങ്കില്‍ ഐക്യുഒഒ 9 പ്രൊ നല്ലൊരു ഓപ്ഷനായിരിക്കും. സ്നാപ്ഡ്രാഗണ്‍ 8 ജെനറേഷന്‍ 1 ചിപ്സെറ്റിലാണ് ഫോണിന്റെ പ്രവര്‍ത്തനം. 6.78 ഇഞ്ച് അമോ എല്‍ഇഡി ഡിസ്പ്ലെയാണ് വരുന്നത്. 120 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റും ലഭിക്കും.
ട്രിപ്പിള്‍ ക്യാമറ സെറ്റപ്പാണ് മറ്റൊരു ആകര്‍ഷക ഘടകം. 50 എംപിയാണ് പ്രധാന ക്യാമറ. 50 എംപി അള്‍ട്രവൈഡ് ലെന്‍സും 16 എംപി ടെലിഫോട്ടൊയും ഒപ്പമുണ്ട്. 16 എംപിയാണ് സെല്‍ഫി ക്യാമറ. 4,700 എംഎഎച്ചാണ് ബാറ്ററി. 120 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.
എട്ട് ജിബി റാമും 256 ജിബി ഇന്റേണല്‍ സ്റ്റോറേജും വരുന്ന വേരിയന്റിന് ആമസോണില്‍ 59,990 രൂപയാണ് വില.
ഗൂഗിള്‍ പിക്സല്‍ 7
വേഗതയേറിയ പ്രകടനം കാഴ്ചവയ്ക്കുന്ന ഒരു ഫോണല്ലെങ്കില്‍ കൂടി ക്യാമറയുടെ കാര്യത്തില്‍ മറ്റ് ഫോണുകളെ അപേക്ഷിച്ച് ഒരു പടി മുന്നിലാണ് ഗൂഗിള്‍ പിക്സല്‍ 7. ഗൂഗിളിന്റെ തന്നെ ടെന്‍സര്‍ ജി 2 ടിപ്സെറ്റിലാണ് പോണിന്റെ പ്രവര്‍ത്തനം. 6.3 ഇഞ്ച് അമോഎല്‍ഇഡി ഡിസ്പ്ലെയാണ് ഫോണില്‍ വരുന്നത്. 90 ഹേര്‍ട്ട്സ് വരെ റിഫ്രഷ് റേറ്റും ലഭ്യമാണ്.
50 എംപിയാണ് പ്രധാന ക്യാമറ. 12 എംപി അള്‍ട്ര വൈഡ് സെന്‍സറുമുണ്ട്. 4,355 എംഎഎച്ചാണ് ബാറ്ററി. 20 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്. 128 ജിബി ഇന്റേണല്‍ സ്റ്റോറേജും എട്ട് ജിബി റാമും വരുന്ന വേരിയന്റിന് 51,400 രൂപയാണ് വില.