കഴിഞ്ഞ ആഴ്ചയാണ് 2,399 രൂപയാണ് വാർഷിക പ്ലാൻ ഉപഭോക്താക്കൾക്കായി റിലയൻസ് ജിയോ അവതരിപ്പിച്ചത്. പിന്നാലെ കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ വർക്ക് ഫ്രം ഹോം ചെയ്യുന്ന ഉപഭോക്താക്കൾക്കായി ക്വാർട്ടർലി പ്ലാനും അവതരിപ്പിച്ചിരിക്കുകയാണ് ജിയോ. നിലവിലുള്ള 599 രൂപയുടെയും 555 രൂപയുടെയും പ്ലാനുകൾക്ക് പുറമെയാണ് 999 രൂപയുടെ പുതിയ പ്ലാൻ ജിയോ എത്തിച്ചിരിക്കുന്നത്.

Also Read: സൂമിൽ നിങ്ങളുടെ വിവരങ്ങൾ തികച്ചും സുരക്ഷിതമാക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ

999 രൂപയുടെ റീചാർജിൽ പ്രതിദിനം 3 ജിബിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതോടൊപ്പം മിനിറ്റിന് ആറു പൈസ നിരക്കിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കും ജിയോയിലേക്ക് സൗജന്യമായി അൺലിമിറ്റഡായും വിളിക്കാം. ജിയോയിലേക്ക് 3000 മിനിറ്റുകളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ലാൻ. 84 ദിവസമാണ് പ്ലാനിന്റെ കാലാവധി.

Also Read: റിയൽമി നാർസോ 10, നാർസോ 10 എ ഫോണുകൾ പുറത്തിറങ്ങി, വില അറിയാം

Reliance Jio Rs 555 plan: റിയൻസ് ജിയോ 555 രൂപയുടെ പ്ലാൻ

നേരത്തെ തന്നെയുളള ക്വാർട്ടർലി പ്ലാനുകളിലൊന്നാണ് 555 രൂപയുടേത്. പ്രതിദിനം 1.5 ജിബിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതോടൊപ്പം മിനിറ്റിന് ആറു പൈസ നിരക്കിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കും ജിയോയിലേക്ക് സൗജന്യമായി അൺലിമിറ്റഡായും വിളിക്കാം. ജിയോയിലേക്ക് 3000 മിനിറ്റുകളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ലാൻ. 84 ദിവസമാണ് ഈ പ്ലാനിന്റെ കാലാവധി.

Also Read: പ്രതിദിനം 2 ജിബി, 336 ദിവസത്തേക്കുള്ള പുതിയ പ്ലാനുമായി ജിയോ

Reliance Jio Rs 599 plan: റിയൻസ് ജിയോ 599 രൂപയുടെ പ്ലാൻ

ക്വാർട്ടർലി പ്ലാനുകളിൽ മൂന്നാമത്തേത് 599 രൂപയുടേതാണ്. പ്രതിദിനം 2 ജിബിയാണ് കമ്പനി വാഗ്‌ദാനം ചെയ്യുന്നത്. ഇതോടൊപ്പം മിനിറ്റിന് ആറു പൈസ നിരക്കിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കും ജിയോയിലേക്ക് സൗജന്യമായി അൺലിമിറ്റഡായും വിളിക്കാം. ജിയോയിലേക്ക് 3000 മിനിറ്റുകളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നതാണ് പ്ലാൻ. 84 ദിവസമാണ് ഈ പ്ലാനിന്റെയും കാലാവധി.

Also Read: കോവിഡ് -19: മൊബെെൽ ഫോണും നോട്ടുകളും അണുവിമുക്തമാക്കാം; അൾട്രാവയലറ്റ് ഉപകരണവുമായി ദക്ഷിണ നാവിക കമാൻഡ്

ഒരു വർഷത്തോളം കാലാവധിയുള്ള പുതിയ മൊബൈൽ ഡാറ്റ പ്ലാനും റിലയൻസ് ജിയോ നേരത്തെ അവതരിപ്പിച്ചിരുന്നു. 2399 രൂപയുടെ ഡാറ്റ പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചത്. പ്രതിമാസ നിരക്ക് കണക്കാക്കിയാൽ 200 രൂപ വീതമാണ് പുതിയ ഡാറ്റ പ്ലാനിന് ചിലവ് വരുന്നത്. എന്നാൽ ഒരു വർഷത്തേക്കുള്ള പ്ലാൻ ഒരുമിച്ച് തന്നെ എടുക്കേണ്ടി വരും. 336 ദിവസമാണ് പ്ലാനിന്റെ കാലാവധി. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. നേരത്തേ 2,121 രൂപയുടെ വാർഷിക പ്ലാൻ ജിയോ അവതരിപ്പിച്ചിരുന്നു. 1.5 ജിബിയാണ് 2,121 രൂപയുടെ വാർഷിക പ്ലാനിലെ പ്രതിദിന ഡാറ്റ ഉപഭോഗ പരിധി. ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്ങും 2121 രൂപയുടെ പ്ലാനിൽ ലഭിക്കും.

Also Read: കോവിഡ്-19: ഫോൺ അണുവിമുക്തമാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തികൊണ്ടായിരുന്നു 2016ൽ ജിയോയുടെ കടന്ന് വരവ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറാൻ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് സാധിച്ചു. എതിരാളികളുടെ സമ്മർദ്ദത്തെ തുടർന്നാണ് വോയ്സ് കോളുകൾക്ക് പണം ഈടാക്കാൻ കമ്പനി നിർബന്ധിതരായെങ്കിലും ജിയോയുടെ മാർക്കറ്റിൽ വലിയ ഇടിവ് വരുത്താൻ മറ്റ് കമ്പനികൾക്കായില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook