അങ്ങിനെ ഏറെ കാത്തിരുന്ന ജിയോ ഫീച്ചർ ഫോണിനുള്ള പ്രീ ബുക്കിംഗ് ഇന്ന് ആരംഭിക്കും. റിലയൻസ് ജിയോ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിലും ജിയോ ആപ്പിലും വെബ്സൈറ്റിലും ഫോണിനായി ബുക്ക് ചെയ്യാം. ബുക്കിംഗ് സമയത്ത് 500 രൂപയാണ് അടക്കേണ്ടത്. ബാക്കി 1000 രൂപ ഫോൺ ലഭിക്കുന്പോഴാണ് നൽകേണ്ടത്.

ഏറെ പ്രതീക്ഷയോടെയാണ് റിലയൻസ് തങ്ങളുടെ ഫീച്ചർ ഫോൺ വിപണിയിലിറക്കുന്നത്. 10 കോടിയോളം ഉപഭോക്താക്കളെ കണ്ടെത്താനാണ് റിലയൻസ് ലക്ഷ്യമിട്ടിരിക്കുന്നത്. സെപ്തംബർ ആദ്യ വാരം തന്നെ ഫോൺ ഉപഭോക്താക്കളുടെ കൈവശം എത്തുമെന്നാണ് ഇപ്പോൾ കരുതുന്നത്.

ഒന്നര കോടിയോളം ഫോൺ ഈ വർഷം തന്നെ റിലയൻസ് വിറ്റഴിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തൽ. രാജ്യത്തെ വലിയൊരു വിഭാഗം ജനങ്ങളെ ഈ കുറഞ്ഞ വില സ്വാധീനിക്കുമെന്നാണ് കരുതുന്നത്.

ഫീച്ചർ ഫോണുകൾ പൊതുവേ ഫോൺ സംഭാഷണങ്ങൾക്കും സന്ദേശങ്ങൾക്കും മാത്രം സഹായകരമാകുന്നവയാണ്. പക്ഷെ റിലയൻസ് ഫീച്ചർ ഫോൺ ഫെയ്സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ മെസഞ്ചർ സൈറ്റുകളെ കൂടി കൈകാര്യം ചെയ്യാൻ സാധിക്കുന്ന വിധത്തിലാണ് ഫോൺ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ