ന്യൂഡൽഹി: ഇന്ത്യൻ ഡിജിറ്റൽ രംഗത്ത് മറ്റൊരു കുതിപ്പിനൊരുങ്ങുകയാണ് റിലയൻസ് ജിയോ. അത്യാധുനിക സൗകര്യങ്ങളോടെയാണ് ജിയോ ഗിഗാഫൈബർ സേവനങ്ങൾ നാളെ മുതൽ ലഭ്യമായി തുടങ്ങും. കഴിഞ്ഞ മാസം ചേർന്ന വാർഷിക ജനറൽ യോഗത്തിൽ റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയാണ് ഗിഗാഫൈബർ വാണിജ്യ അടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. നാളെ തന്നെയാണ് ജിയോ ഫൈബർ പ്ലാനുകൾ അവതരിപ്പിക്കുന്നത്.

ബ്രോഡ്ബാൻഡ് ഉപയോക്താക്കൾക്ക് 700 രൂപ മുതൽ 10000 രൂപ വരെയുള്ള പ്ലാനുകളിൽ ഇന്റർനെറ്റ് സേവനങ്ങൾ ലഭിക്കും. സെക്കൻഡിൽ 100 എംബി മുതൽ ഒരു ജിബി വരെ വേഗതയിൽ ഇന്റർനെറ്റ് സേവനങ്ങൾ കമ്പനി ഉറപ്പ് നൽകുന്നു. വ്യക്തിഗത പ്ലാനുകൾ ഇതുവരെ കമ്പനി അവതരിപ്പിച്ചിട്ടില്ല. വ്യക്തിഗത പ്ലാനുകൾ നാളെ മാത്രമേ കമ്പനിയുടെ വെബ്സൈറ്റിൽ പബ്ലിഷ് ചെയ്യുകയുള്ളു. ജിയോയുടെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെ മാത്രമേ ജിയോ ഫൈബർ ബ്രോഡ്ബാൻഡിനായി രജിസ്റ്റർ ചെയ്യാൻ സാധിക്കു.

Also Read: റിയലൻസ് ജിയോ ഫൈബർ ബ്രോഡ്ബാൻഡിന് എങ്ങനെ രജിസ്റ്റർ ചെയ്യാം?

ജിയോ ഫൈബറിന്റെ വെല്‍ക്കം ഓഫറായി കമ്പനി നല്‍കുന്നത് ടിവിയാണ്. ജിയോ ഫോര്‍ എവര്‍ പ്ലാനിന്റെ ഭാഗമായാണ് ടിവി നല്‍കുന്നത്. വാര്‍ഷിക പ്ലാന്‍ എടുക്കുന്ന ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് ഫോര്‍ കെ എല്‍ഇഡി ടിവിയും ഫോര്‍ കെ സെറ്റ് ടോപ് ബോക്‌സും സൗജന്യമായി നല്‍കും. കൂടാതെ സെറ്റ് ടോപ് ബോക്‌സിലൂടെ പ്രാദേശിക കേബിള്‍ ടിവി സേവനവും ജിയോ ഫൈബര്‍ നല്‍കുന്നുണ്ട്.

ലാന്റ് ലൈന്‍ സേവനം, അള്‍ട്രാ എച്ച്ഡി വിനോദം, വിര്‍ച്വല്‍ റിയാലിറ്റി ഉള്ളടക്കങ്ങള്‍, മൾട്ടി പാര്‍ട്ടി വീഡിയോ കോണ്‍ഫറന്‍സിങ്, ശബ്ദനിയന്ത്രിതമായ വിര്‍ച്വല്‍ അസിസ്റ്റന്റ്, ഗെയിമിങ്, വീട് സുരക്ഷ, സ്മാര്‍ട് ഹോം സേവനങ്ങള്‍ തുടങ്ങിയവ ജിയോ ഹോം ബ്രോഡ് ബാന്‍ഡ് സേവനത്തിലൂടെ ലഭ്യമാകും. എന്നാൽ ഒടിടി സൗകര്യങ്ങൾ തികച്ചും സൗജന്യമാണോ എന്നും കാത്തിരുന്നു കാണണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook