scorecardresearch

റിലയൻസിന്റെ പുതിയ ജിയോബുക്ക് ഇന്ത്യയിൽ വിൽപനയ്ക്ക്: അറിയേണ്ടതെല്ലാം

32 ജിബി സ്റ്റോറേജാണ് ഇതിലുണ്ടാകുക. ഇത് 128 ജിബി വരെ വികസിപ്പിക്കാനാകും. 5000 എംഎഎച്ചാണ് ബാറ്ററി

റിലയൻസിന്റെ പുതിയ ജിയോബുക്ക് ഇന്ത്യയിൽ വിൽപനയ്ക്ക്: അറിയേണ്ടതെല്ലാം

മൊബൈൽ മാർക്കറ്റിലേക്ക് തങ്ങളുടെ സാനിധ്യം അറിയിച്ച ശേഷം പുതിയ സംരഭത്തിലേക്ക് കടക്കുകയാണ് റിലയൻസ്. 20,000 രൂപയ്ക്ക് താഴെയുള്ള സെഗ്‌മെന്റിൽ ഇന്ത്യയിൽ തങ്ങളുടെ ആദ്യത്തെ ലാപ്‌ടോപ്പ് മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനി അവതരിപ്പിച്ചു. ഇത് എല്ലാർക്കും സുപരിചിതമായ വിൻഡോസ് ലാപ്ടോപ്പോ ക്രോംബുക്കോ അല്ല, ലാപ്ടോപ്പിനായി തയാറാക്കിയ ജിയോഒഎസ് എന്ന ആൻഡ്രോയ്‌ഡിലാണ് ഈ ലാപ്ടോപ്പ് പ്രവർത്തിക്കുക.

ജിയോബുക്കിന്റെ സവിശേഷതകൾ

കോംപാക്ട് സൈസിലുള്ള ജിയോബുക്കിൽ 11.6 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് വരുന്നത്. 60Hz റിഫ്രഷ് റേറ്റ് പിന്തുണയ്ക്കുന്ന 1366×768 പിക്സലോടുകൂടിയ എച്ച്ഡി റെസല്യൂഷനാണ് ഡിസ്‌പ്ലേയിലുള്ളത്. സ്ക്രീൻ ബ്രൈറ്റ്നസിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ റിലയൻസ് പുറത്തുവിട്ടിട്ടില്ല.

ഡിസ്‌പ്ലേയുടെ മുകളിലെ ബെസലുകളിലായി വീഡിയോ കോൾ ആവശ്യങ്ങൾക്കായുള്ള 2 എംപിയുടെ വെബ്ക്യാമും ഉണ്ട്. ഡ്യൂവൽ 1.0 വാട്ടിന്റെ സ്പീക്കറാണ് ഇതിലുണ്ടാകുക. ബോർഡിൽ ഒരു സിം കാർഡ് സ്ലോട്ടും ഉണ്ട്. കൂടാതെ പെരിഫറലുകളിലായി രണ്ട് യുഎസ്ബി പോർട്ടുകളും 3.5 എംഎം ഹെഡ്‌ഫോൺ ജാക്കും ഉൾപ്പെടുന്നു. ബ്ലൂടൂത്ത് 5.0, എച്ച്ഡിഎംഐ മിനി, വൈഫൈ എന്നീ കണക്ഷൻ ഓപ്ഷനുകളാണുള്ളത്.

അഡ്രെണോ 610 ജിപിയു പിന്തുണയ്ക്കുന്ന എആർഎം-ബേസ്ഡ് ആയിട്ടുള്ള ക്വാൽകോം സ്‌നാപ്ഡ്രാഗൺ 665 എസ്ഒസി ചിപ്പാണിതിലുള്ളത്. എഎൻടിയുടിയു ടെസ്റ്റിൽ 170,000+ സ്കോർ ചെയ്യുന്ന 2019ൽ പുറത്തിറങ്ങിയ 11 എൻഎം പ്രോസസ്സുള്ള ചിപ്പാണിത്. പ്രോസസ്സറെ സഹായിക്കാനായി 2 ജി ബി റാമും ഇതിലുണ്ട്. എന്നാൽ ഒരുപാട് ആപ്പുകൾ ഇൻസ്റ്റാൾ ചെയ്താൽ ലാപ്ടോപ്പിന്റെ പെർഫോമൻസിനെ ബാധിക്കുമോയെന്നത് കണ്ട് തന്നെയറിയേണ്ടിവരും.

32 ജിബി സ്റ്റോറേജാണ് ഇതിലുണ്ടാകുക. ഇത് 128 ജിബി വരെ വികസിപ്പിക്കാനാകും. 5000 എംഎഎച്ചാണ് ബാറ്ററി. ഒറ്റ ചാർജിന് ശേഷം എട്ട് മണിക്കൂർ വരെ തുടരെ ഉപയോഗിക്കാനാകുമെന്നാണ് ജിയോ വാദിക്കുന്നത്. പാസ്സീവ് കൂളിങ്ങോടെ ഹീറ്റിങ് പ്രശ്നങ്ങൾ ഒഴിവാക്കും.

മൈക്രോസോഫ്റ്റ് അപ്പുകൾക്ക് പിന്തുണ ലഭിക്കാൻ മൈക്രോസോഫ്റ്റുമായി സഹകരിച്ചിട്ടുണ്ടെന്നും ജിയോ അറിയിച്ചു. അതുകൊണ്ട് തന്നെ ഇൻ ബിൽറ്റായ മൈക്രോസോഫ്റ്റ് 365 സേവനങ്ങളുമായാകും ലാപ്ടോപ്പ് വിൽപനയ്‌ക്കെത്തുക. ഒന്നിലധികം പ്രാദേശിക ഭാഷകളെയും ജിയോബുക്ക് പിന്തുണയ്ക്കു൦.

ജിയോബുക്ക്: വിലയും വേരിയന്റ്സും

ഗവൺമെന്റിന്റെ ഒരു ഓൺലൈൻ മാർക്കറ്റ് സൈറ്റിൽ 19,500 രൂപയ്ക്കാണ് ജിയോബുക്ക് ആദ്യമായി വിൽപനയ്‌ക്കെത്തിയത്. എന്നാൽ ഇതിന്റെ റീട്ടെയിൽ പതിപ്പിൽ വീണ്ടും വിലകുറച്ച് അത് 15,799 രൂപയിലേക്ക് കൊണ്ടുവന്നു. 2 ജിബി റാം 32 ജിബി സ്റ്റോറേജ് പതിപ്പിനാണ് ഈ വില. എന്നാൽ മറ്റെന്തെങ്കിലും പതിപ്പുകൾ ഇനി ഉണ്ടാകുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല. ജിയോബുക്ക് താൽപര്യമുള്ളവർക്ക് ആകർഷകമായ ഓഫറോടുകൂടി കുറഞ്ഞ വിലയ്ക്ക് റിലയൻസ് ഡിജിറ്റൽ ഓൺലൈൻ സ്റ്റോറിൽ നിന്നോ ഓഫ്‌ലൈൻ സ്റ്റോറിൽ നിന്നോ വാങ്ങാം.

മികച്ച ഫീച്ചറുകളും അതിനേക്കാൾ ആകർഷകമായ വിലയിലും വരുന്ന ജിയോബുക്ക് അതിന്റേതായ ഒരു മാർക്കറ്റ് ഉണ്ടാക്കിയെടുക്കുമെന്നത് ഉറപ്പാണ്. എന്നാൽ ഇപ്പോൾ മാർക്കറ്റിൽ അധികം ആൻഡ്രോയിഡ് ലാപ്ടോപ്പുകളില്ലാത്തത് കൊണ്ടുതന്നെ ആളുകളെ ഇതിലേക്ക് ആകർഷിക്കുന്നത് ബുദ്ധിമുട്ടാകും. ബ്രൗസിങ്ങും വീഡിയോ കാണുന്നതുമാണ് നിങ്ങളുടെ പ്രധാന ഉപയോഗമെങ്കിൽ ഉറപ്പായും ഈ വിലയ്ക്ക് ഇതൊരു മികച്ച ഉപകാരണമാണ്. എന്നാൽ ഗെയിമിങ്ങാണ് നിങ്ങൾ നോക്കുന്നതെങ്കിൽ ഈ വിലയ്ക്ക് ഒരു ടാബ്‌ലെറ്റോ സ്മാർട്ഫോണോ വാങ്ങുന്നതാവും ഗുണകരം.

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reliance jiobook goes on sale in india