ഇന്ത്യയിലെ സ്വകാര്യ ടെലികോം സേവനദാതാക്കളിൽ പ്രമുഖരാണ് എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ എന്നീ കമ്പനികൾ. കുറഞ്ഞ വിലയിൽ കൂടുതൽ സേവനങ്ങൾ നൽകാൻ പരസ്പരം മത്സരിക്കുകയാണ് ഇപ്പോൾ ഈ മൂന്ന് കമ്പനികളും. ഈ മത്സരങ്ങൾ ഉപഭോക്താക്കൾക്ക് ഗുണകരമാകുമോ എന്ന് പരിശോധിക്കാം. 300 രൂപയിൽ താഴെയുള്ള റീചാർജ് പദ്ധതിയിൽ ഉപഭോക്താവിന് 1.5 ജിബി ഡാറ്റയിലധികം ദിവസേന ഉപയോഗിക്കാം.

റിലയൻസ് ജിയോ 299 രൂപയുടെ പ്ലാൻ

പ്രീപെയഡ് ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഓഫറുകളാണ് ജിയോ നൽകുന്നത്. ഡാറ്റാ , എസ്എംഎസ് എന്നിവ കുറഞ്ഞ നിരക്കിൽ നൽകുന്ന പദ്ധതികളാണ് റിലയൻസ് ജിയോ ഒരുക്കിയിരിക്കുന്നത്. 299 രൂപയുടെ റീചാർജിലൂടെ ഉപഭോക്താവിന് 3ജീബി ഡാറ്റാ 4ജി നെറ്റ്‌വർക്കിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും. ഇത്തരത്തിൽ 84 ജിബി ഡാറ്റാ ഉപഭോക്താവിന് ലഭിക്കും.

ഉപഭോക്താവിന് ജിയോ ടിവി, ജിയോ മണി, എന്നിവയും ഉപയോഗിക്കാം. 3ജിബിയിലധികം ദിവസേന ഉപയോഗിക്കുന്ന ഉപഭോക്താവിന്റെ ഡാറ്റാ സ്പീഡ് 64കെബിപിഎസായി പരിമിതപ്പെടുത്തും. പുതിയതായി ജിയോ ഉപയോഗിക്കുന്ന ഉപഭോക്താവിന് 99 രൂപ നൽകിയ ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കേണ്ടതാണ്.

വോഡാഫോൺ 255 രൂപയുടെ റീചാർജ് പദ്ധതി

വോഡാഫോണിന്റെ ബോണസ് കാർഡ് റീചാർജിന്റെ കീഴിൽ വരുന്ന പദ്ധതിയാണ് 255 രൂപയുടെ റീചാർജ് . ഈ പദ്ധതിയിലൂടെ ഉപഭോക്താവിന് ദിവസേന 2ജിബി ഡാറ്റാ 4ജി/2ജി/2ജി നെറ്റ്‌വർക്കിൽ 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും. ഇത് കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്‌റ്റിഡി, റോമിങ് കോൾ എന്നിവയും, ദിനംപ്രതി 100 എസ്എംഎസും ലഭിക്കും. വോഡാഫോണിന്റെ ലൈവ് ടിവി, സിനിമകൾ എന്നിവയും കാണാനാകും.

അൺലിമിറ്റഡ് കോൾ എന്നാണ് പറയുന്നതെങ്കിലും വോഡാഫോൺ ചില പരിധികൾ നിശ്ചയിച്ചിട്ടുണ്ട്. ഉപഭോക്താവിന് ദിവസേന 250 മിനിറ്റും , ആഴച്ചയിൽ 1,000 മിനിറ്റുമാണ് വോയ്‌സ് കോൾ ചെയ്യാനാകു.

എയർടെൽ 249 രൂപയുടെ റീചാർജ് പദ്ധതി.

എയർടെല്ലിന്റെ 249 രൂപയുടെ റീചാർജ് പദ്ധതി വോഡാഫോണിന്റ 255 രൂപയുടെ പദ്ധതിയുമായി ചില സാമ്യങ്ങളുണ്ട്. 249 രൂപയുടെ പദ്ധതിപ്രകാരം ഉപഭോക്താവിന് 2ജിബി ഡാറ്റാ 28 ദിവസത്തെ കാലാവധിയിൽ ഉപയോഗിക്കാനാകും. ഇപ്രകാരം 56 ജിബി ഡാറ്റാ 4ജി/3ജി/2ജി നെറ്റ്‌വർക്കിൽ ലഭിക്കും. കൂടാതെ അൺലിമിറ്റഡ് ലോക്കൽ / എസ്റ്‌റിഡി / റോമിങ് കോൾ എന്നിവയും ലഭിക്കും.

ഇത് കൂടാതെ ദിവേസന 100 എസ്എംഎസും, എയർടെൽ ടിവി, വിങ്ക് മ്യൂസിക് എന്നിവയും ഉപയോഗിക്കാം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ