റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് റിലയൻസ് ജിയോ പ്രീപെയ്ഡ് റീചാർജ് പ്ലാനുകൾ നവീകരിച്ചു. ജനുവരി 26 മുതൽ പുതുക്കിയ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ദിനംപ്രതി 1 ജിബി, 1.5 ജിബി ഡാറ്റ ലഭിച്ചിരുന്ന പ്ലാനുകൾക്ക് പകരം 1.5 ജിബി, 2ജിബി ഡേറ്റ ദിനംപ്രതി ലഭിക്കുന്ന രീതിയിലാണ് പുതിയ പ്ലാനുകൾ. പരിഷ്കരിച്ച പ്ലാനിലൂടെ നിലവിലെ ഉപഭോക്താക്കൾക്ക് ദിനംപ്രതി 500 എംബി അധിക ഡേറ്റ ലഭിക്കും. എയർടെല്ലും വോഡഫോണും ഐഡിയയും പ്രീപെയ്ഡ് പ്ലാനുകൾ നവീകരിച്ചിട്ടുണ്ട്.

റിലയൻസ് ജിയോ പ്രീപെയ്ഡ് റീചാർജ്: 149, 399, 198, 398

149 രൂപയുടെ റീചാർജ് ചെയ്താൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് 28 ദിവസത്തേക്ക് ദിനംപ്രതി 1.5 ജിബി ഡേറ്റ ലഭിക്കും. അതായത് മൊത്തം 42 ജിബി ഡേറ്റ കിട്ടും. 399 രൂപയുടെ റീചാർജ് ചെയ്തൽ 84 ദിവസം ദിനംപ്രതി 1.5 ജിബി ഡാറ്റ ലഭിക്കും. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് മൊത്തം കിട്ടുന്നത് 126 ജിബിയാണ്. സൗജന്യ കോളുകളും എസ്എംഎസ്സുകളും റിലയൻസ് ജിയോ പ്ലാനുകളുടെ മറ്റൊരു സവിശേഷതയാണ്.

198 രൂപയുടെ പാക്ക് തിരഞ്ഞെടുത്താൽ ദിനംപ്രതി 2 ജിബി ഡാറ്റ സ്വന്തമാക്കാം. 28 ദിവസമാണ് കാലാവധി. 398 രൂപയുടെ പ്ലാനിലൂടെയും 70 ദിവസത്തേക്ക് ദിനംപ്രതി 2 ജിബി ഡേറ്റ ഉപഭോക്താക്കൾക്ക് ലഭ്യമാക്കാം.

എയർടെൽ പ്രീപെയ്ഡ് റീചാർജ് ഓഫറുകൾ: 199, 448, 509, 349

199 രൂപയുടെ റീചാർജ് ചെയ്താൽ എയർടെൽ ഉപഭോക്താക്കൾക്ക് ദിനംപ്രതി 1.4 ജിബി ഡേറ്റ ലഭിക്കും. 28 ദിവസമാണ് കാലാവധി. 448, 509 രൂപയുടെ പ്ലാനുകളിലും 1.4 ജിബി ഡേറ്റ ലഭിക്കും. ഈ രണ്ടു പ്ലാനുകളുടെ കാലാവധി 82, 90 ദിവസമാണ്. 448 രൂപയുടെ പ്ലാനിൽ മൊത്തം 114.8 ജിബിയും 509 ന്റെ പ്ലാനിൽ മൊത്തം 126 ജിബി ഡേറ്റയും എയർടെൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

ദിനംപ്രതി അധിക ഡേറ്റ ആഗ്രഹിക്കുന്നവർക്ക് എയർടെലിന്റെ 349 ന്റെ പ്ലാൻ തിരഞ്ഞെടുക്കാം. ഇതിൽ ദിനംപ്രതി 2.5 ജിബി ഡേറ്റ 28 ദിവസത്തേക്ക് ഉപഭോക്താവിന് കിട്ടും. ഇവയ്ക്കുപുറമേ റോമിങ്, ഇൻകമിങ് ഉൾപ്പെടെ സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും ദിനംപ്രതി 100 സൗജന്യ എസ്എംഎസുകളും എയർടെൽ ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.

വോഡഫോൺ പ്രീപെയ്ഡ് റീചാർജ് ഓഫർ: 349

ഉപഭോക്താക്കൾക്ക് ദിനംപ്രതി 1 ജിബി ഡേറ്റ ലഭിക്കുന്ന നിരവധി വോഡഫോൺ പ്ലാനുകളുണ്ട്. എന്നാൽ ദിനംപ്രതി 2 ജിബി ഡേറ്റ ആഗ്രഹിക്കുന്ന വോഡഫോൺ ഉപഭോക്താക്കൾക്ക് 349 ന്റെ പ്ലാൻ തിരഞ്ഞെടുക്കാം. ഇതിലൂടെ 28 ദിവസത്തേക്ക് ദിനംപ്രതി 2 ജിബി ഡേറ്റ ലഭിക്കും. ഇതിനുപുറമേ ദിനംപ്രതി 250 മിനിറ്റ് സൗജന്യ ലോക്കൽ, എസ്ടിഡി കോളുംകളും സൗജന്യ എസ്എംഎസ്സുകളും ഉപഭോക്താക്കൾക്ക് ലഭിക്കും. ഒരാഴ്ചയിൽ 1000 മിനിറ്റ് സൗജന്യ കോളുകളും ലഭിക്കും.

ഐഡിയ പ്രീപെയ്ഡ് ഓഫർ: 357

357 രൂപയുടെ പ്ലാനിലൂടെ ഐഡിയ ഉപഭോക്താക്കൾക്ക് ദിനംപ്രതി 2ജിബി, 3ജിബി ഡേറ്റ സ്വന്തമാക്കാം. ഇതിനുപുറമേ സൗജന്യ ലോക്കൽ, എസ്ടിഡി കോളുകളും ദിനംപ്രതി 100 സൗജന്യം എസ്എംഎസ്സുകളും ലഭിക്കും. ദിനംപ്രതി 250 മിനിറ്റും ഒരാഴ്ചയിൽ 1000 മിനിറ്റും ആയിരിക്കും സൗജന്യ കോളുകൾ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ