ഇന്ത്യയിൽ ടെലികോം രംഗത്തെ സേവനദാതാക്കളിൽ പ്രമുഖരാണ് റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ. ടെലികോം രംഗത്തേക്കുള്ള ജിയോയുടെ കടന്നുവരവ് എയർടെല്ലിനും വോഡഫോണിനും വെല്ലുവിളി ഉയർത്തിയിരുന്നു. അതിനാൽ തന്നെ ഉപഭോക്താക്കൾക്ക് മികച്ച പ്ലാനുകൾ നൽകുന്നതിനായി പരസ്പരം മത്സരിക്കുകയാണ് കമ്പനികൾ. 250 ന് താഴെ വിലയുള്ള പ്രീപെയ്ഡ് റീചാർജ് പ്ലാനുകളെക്കുറിച്ചാണ് ഇനി പറയുന്നത്.

എയർടെൽ 249, 199, 169, 95 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

എയർടെല്ലിന്റെ 249 രൂപയുടെ പ്ലാനിൽ ഉപഭോക്താക്കൾക്ക് 28 ദിവസത്തേക്ക് 2 ജിബി ലഭിക്കും. 56 ജിബി 4ജി/3 ജി ഡാറ്റയ്ക്കൊപ്പം അൺലിമിറ്റസ് ലോക്കൽ/എസ്ടിഡി, റോമിങ് കോളുകളും ദിവസവും 100 എസ്എംഎസ്സും ലഭിക്കും.

മറ്റൊരു പ്ലാനായ 199 രൂപയ്ക്ക് 28 ദിവസത്തെ കാലാവധിയിൽ 1.5 ജിബി ഡാറ്റയാണ് ഉപഭോക്താക്കൾക്ക് കിട്ടുക. ബാക്കി എല്ലാം 249 രൂപയുടെ പ്ലാനിലേതിന് തുല്യമാണ്.

എയർടെൽ ഉപഭോക്താക്കൾക്കായി തികച്ചും വില കുറഞ്ഞ പ്ലാനുകളും ഓഫർ ചെയ്യുന്നുണ്ട്. 169 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിവസവും 1 ജിബിയാണ് കിട്ടുക. അൺലിമിറ്റഡ് ലോക്കൽ/എസ്ടിഡി, റോമിങ് കോളുകൾ, ദിനവും 100 എസ്എംഎസ് എന്നിവയും ഈ പ്ലാനിനൊപ്പം കിട്ടും.

എയർടെല്ലിന്റെ 95 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ 500 എംബി 3 ജി ഡാറ്റയാണ് ലഭിക്കുക. മിനിറ്റിൽ 3 പൈസ നിരക്കിൽ ലോക്കൽ, എസ്ടിഡി കോളുകളും ചെയ്യാം.

വോഡഫോൺ 245, 209, 199, 169, 49 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ

വോഡഫോൺ 245 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 245 രൂപയുടെ ടോക്ക് ടൈം ആണ് കിട്ടുക. ഇതിനൊപ്പം 84 ദിവസത്തെ കാലാവധിയിൽ 2 ജിബി ഡാറ്റയും ലഭിക്കും. മിനിറ്റിൽ 3 പൈസ നിരക്കിൽ ലോക്കൽ, എസ്ടിഡി കോളുകളും ഈ പ്ലാൻ നൽകുന്നുണ്ട്.

ദിവസവും ഡാറ്റ സൗജന്യമായി നൽകുന്ന പ്ലാനുകളും വോഡഫോൺ നൽകുന്നുണ്ട്. 209 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ 1.6 ജിബി ഡാറ്റ ദിവസവും ലഭിക്കും. ഇന്ത്യക്ക് അകത്ത് അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ദിനവും 100 എസ്എംഎസ്സുകളും കിട്ടും.

എയർടെല്ലിന്റെ 199 രൂപയുടെ പ്ലാനിന് സമാനമായി വോഡഫോണും 199 രൂപയുടെ പ്ലാൻ നൽകുന്നുണ്ട്. 28 ദിവസത്തെ കാലാവധിയിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ദിനവും 100 എസ്എംഎസ്സും അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകളും ഒപ്പം ലഭിക്കും.

വോഡഫോണിന്റെ 169 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ദിനവും 1 ജിബിയാണ് കിട്ടുക. ബാക്കിയെല്ലാം 199 രൂപയുടെ പ്ലാനിന് സമാനമാണ്. 49 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി കോളുകൾ ചെയ്യാം. 28 ദിവസത്തെ കാലാവധിയിൽ 1 ജിബി 4ജി/3ജി/2ജി ഡാറ്റയും ലഭിക്കും. വോയിസ് കോളുകൾ ഈ പ്ലാനിൽ സൗജന്യമല്ല.

റിലയൻസ് ജിയോ 198, 149, 98 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ

റിലയൻസ് ജിയോയുടെ 198 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസമാണ്. ദിനവും 2 ജിബി ഡാറ്റ വച്ച് ആകെ 56 ജിബി ഡാറ്റ ലഭിക്കും. അൺലിമിറ്റഡ് വോയിസ് കോളുകളും (ലോക്കൽ, എസ്ടിഡി, റോമിങ്) ദിനവും 100 എസ്എംഎസ്സുകളും കിട്ടും.

ജിയോയുടെ 149 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ദിവസവും 1.5 ജിബി ഡാറ്റയാണ് ലഭിക്കുക. 28 ദിവസമാണ് കാലാവധി. അൺലിമിറ്റഡ് വോയിസ് കോളുകളും (ലോക്കൽ, എസ്ടിഡി, റോമിങ്) ദിനവും 100 എസ്എംഎസ്സുകളും കിട്ടും.

കുറഞ്ഞ നിരക്കിലുള്ള 99 രൂപയുടെ പ്ലാനിൽ 28 ദിവസത്തെ കാലാവധിയിൽ ആകെ 2 ജിബി ഡാറ്റയാണ് ലഭിക്കുക. അൺലിമിറ്റഡ് ലോക്കൽ, എസ്ടിഡി, റോമിങ് കോളുകൾക്കൊപ്പം 300 എസ്എംഎസ്സും ലഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook