ലോകകപ്പ് ലൈവ് മത്സരങ്ങൾ ഉപയോക്താക്കൾക്ക് സൗജന്യമായി കാണാൻ അവസരമൊരുക്കി റിലയൻസ് ജിയോ. ഇന്ത്യയിൽ ക്രിക്കറ്റ് പ്രേമികൾ ഏറെ ഇഷ്ടപ്പെടുന്നതും ജിയോയെയാണെന്ന് കമ്പനി അവകാശപ്പെടുന്നത്. ഇതുവരെ 300 മില്യൻ ജിയോ ഉപയോക്താക്കൾക്ക് ലൈവായി ക്രിക്കറ്റ് മത്സരങ്ങൾ കാണാൻ കമ്പനി അവസരമൊരുക്കിയെന്നാണ് അവകാശവാദം. നേരത്തെ ഐപിഎൽ മത്സരങ്ങളും ബിസിസിഐ മാച്ചുകളും സൗജന്യമായി കാണാനുളള അവസരം കമ്പനി ഒരുക്കിയിരുന്നു.

Read: എയർടെൽ vs ജിയോ vs വോഡഫോൺ vs ബിഎസ്എൻഎൽ; മികച്ച പ്ലാനുകൾ

ഇപ്പോഴിതാ എല്ലാ ലോകകപ്പ് മത്സരങ്ങളും ഉപയോക്താക്കൾ സൗജന്യമായി കാണാമെന്ന പ്രഖ്യാപനം നടത്തിയിരിക്കുകയാണ് ജിയോ. ഇതിനൊപ്പം ജിയോ ക്രിക്കറ്റ് പ്ലേയിലും മൈജിയോ ആപ്പിലും ചെറിയൊരു മത്സരം കളിക്കാനും അവസരമുണ്ട്. ക്രിക്കറ്റിനെ ആസ്പദമാക്കിയുളളതാണ് ചോദ്യങ്ങൾ. വിജയിക്കുന്നവർക്ക് സമ്മാനങ്ങളും ലഭിക്കും.

ലോകകപ്പ് മത്സരങ്ങൾ ലൈവായി കാണാനായി ഹോട്സ്റ്റാറിനൊപ്പം കൈകോർത്തിരിക്കുകയാണ് ജിയോ. ഇതുമൂലം ഹോട്സ്റ്റാറിന്റെ 365 രൂപ ഫീ നൽകാതെ തന്നെ ജിയോ ഉപയോക്താക്കൾക്ക് ക്രിക്കറ്റ് മത്സരങ്ങൾ ലൈവായി കാണാം. ഹോട്സ്റ്റാറിലെത്തുന്ന ജിയോ ഉപയോക്താക്കൾ ഓട്ടോമാറ്റിക്കലി ലോകകപ്പ് മത്സരങ്ങളുടെ പേജിലേക്ക് പോകും. ജിയോ ടിവി ആപ്പിലെത്തുന്നവരെ ഹോട്സ്റ്റാറിലേക്ക് റീഡയറക്ട് ചെയ്യും.

ലോകകപ്പ് സീസണിന്റെ ഭാഗമായി 251 രൂപയുടെ അൺലിമിറ്റഡ് ക്രിക്കറ്റ് സീസൺ പായ്ക്കും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. ഈ പ്ലാനിൽ 51 ദിവസത്തെ കാലാവധിയിൽ 102 ജിബിയാണ് കിട്ടുക. മത്സരങ്ങൾ കാണാൻ മാത്രമല്ല ഇന്റർനെറ്റ് ഉപയോഗത്തിനും ഡാറ്റ പ്രയോജനപ്പെടുത്താം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook