/indian-express-malayalam/media/media_files/uploads/2022/10/JIO-TRUE-5G.jpg)
കൊച്ചി: സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും 35 നഗരങ്ങളിലും ട്രൂ 5ജി സേവനങ്ങള്‍ എത്തിച്ച് റിലയന്‍സ് ജിയോ. ഇതോടെ ജിയോയുടെ ട്രൂ 5ജി സേവനങ്ങള്‍ സംസ്ഥാനത്ത് പയ്യന്നൂര്‍, തിരൂര്‍, കാസര്‍ഗോഡ്, കായംകുളം, വടകര, നെയ്യാറ്റിന്‍കര, പെരുമ്പാവൂര്‍, കുന്നംകുളം, ഇരിങ്ങലക്കുട,കൊയിലാണ്ടി, കൊട്ടാരക്കര, പൊന്നാനി, പുനലൂര്‍, ചിറ്റൂര്‍-തത്തമംഗലം തളിപ്പറമ്പ് ,നെടുമങ്ങാട്, കാഞ്ഞങ്ങാട്, തിരുവല്ല, തലശ്ശേരി, കൊടുങ്ങല്ലൂര്‍, ആറ്റിങ്ങല്‍, മൂവാറ്റുപുഴ, ചങ്ങനാശേരി, ആലപ്പുഴ, പാലക്കാട്, കോട്ടയം, കൊല്ലം, ചേര്‍ത്തല, മലപ്പുറം, കണ്ണൂര്‍, തൃശൂര്‍, ഗുരുവായൂര്‍, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി എന്നി നഗരങ്ങളില്‍ ലഭ്യമാണ്.
ഈ നഗരങ്ങളിലെ എല്ലാ പ്രധാനപ്പെട്ട പ്രദേശങ്ങളും വാണിജ്യ സ്ഥാപനങ്ങളും ജിയോ ട്രൂ 5ജി നെറ്റ്വര്‍ക്ക് കവര്‍ ചെയ്യുന്നുണ്ട്. കേരളത്തില്‍ ജിയോയുടെ ട്രൂ 5ജി വ്യാപനം അതി വേഗത്തിലാണ്. കഴിഞ്ഞ ഡിസംബറില്‍ തുടങ്ങിയ 5 ജി സേവനം 6 മാസങ്ങള്‍ക്കുള്ളിലാണ് ഇത്രയധികം സ്ഥലങ്ങളിലേക്ക് വ്യാപിച്ചത്. 700 MHz, 3500 MHz,ബാന്‍ഡുകളിലുടനീളം ജിയോയുടെ 5ജി സ്‌പെക്ട്രം, കാരിയര്‍ അഗ്രിഗേഷന്‍ എന്ന നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഏറ്റവും നല്ല സേവനം ഉപഭോക്താക്കള്‍ക്ക് നല്‍കാന്‍ സഹായിക്കുന്നു.
വിനോദസഞ്ചാരം, ഉല്‍പ്പാദനം, എസ്എംഇകള്‍, ഇ-ഗവേണന്‍സ്, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഗെയിമിംഗ്, ഐടി എന്നീ മേഖലകളില്‍ അനന്തമായ വളര്‍ച്ചാ അവസരങ്ങളോടെ ജിയോ ട്രൂ 5ജി സേവനങ്ങള്‍ കേരളത്തിലെ ജനങ്ങളെ സജ്ജരാക്കുമെന്നും റിലയന്‍സ് ജിയോ വക്താവഎ് പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.