ന്യൂഡൽഹി: വരിക്കാര്‍ക്ക് കൈനിറയെ ഓഫറുകള്‍ പ്രഖ്യാപിച്ചാണ് റിലയന്‍സ് ജിയോ ടെലികോം രംഗത്തേക്ക് കടന്നുവന്നത്. പിന്നീട് ഉപഭോക്താക്കള്‍ക്ക് ഓഫറുകളുടെ പെരുമഴയും ജിയോ സമ്മാനിച്ചു ഇപ്പോഴിതാ റിലയൻസ് ജിയോ ഉപഭോക്താകൾക്ക് വിമാന യാത്രക്കും ഡിസ്കൗണ്ട് നൽകുന്നു.

രാജ്യാന്തര വിമാന കമ്പനിയായ എയർ എഷ്യയിലാണ് നിരക്കിളവ് ലഭിക്കുക. എയർ എഷ്യയുടെ മൊബൈൽ ആപ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഉപഭോക്താകൾക്ക് നിരക്കിൽ 15 ശതമാനം വരെ കുറവ് ലഭിക്കുമെന്ന് എയര്‍ ഏഷ്യ തന്നെ ട്വീറ്റ് ചെയ്തിട്ടുണ്ട്.

2017 ജൂണ്‍ 20 മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് ഓഫര്‍ ലഭ്യമാകുക. മുഖ്യശത്രുക്കളായ മറ്റ് ടെലികോം കമ്പനികളുടെ സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യമിട്ടും, ജിയോയുടെ തന്നെ സമ്പന്ന ഉപഭോക്താക്കളെ ലക്ഷ്യമുട്ടുമാണ് നീക്കമെന്നാണ് വിപണി വിദഗ്ദര്‍ വിലയിരുത്തുന്നത്.

യാത്രയുമായി ബന്ധപ്പെട്ട മറ്റ് ചില ഓഫറുകളുമായും കമ്പനി രംഗത്തെത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ജിയോ നല്‍കുന്ന ഇത്തരം ഓഫറുകള്‍ ടെലികോം രംഗത്തെ മത്സരം മുറുകാന്‍ കാരണമാവും. ഐഡിയയും വോഡാഫോണും അടക്കമുള്ള കമ്പനികള്‍ കൂടുതല്‍ ഓഫറുകളുമായി രംഗത്ത് എത്തുമെന്നാണ് വിവരം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ