ന്യൂഡൽഹി: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇന്ത്യൻ വിപണിയിൽ 5ജി ഹാന്റ്സെറ്റുകൾ പുറത്തിറക്കുന്നു. 2020 ഏപ്രിലോടെ ഫോണുകൾ വിപണിയിലെത്തുമെന്നാണ് വിവരം. സ്പെക്ട്രം ലേലം കഴിഞ്ഞ് ആറ് മാസത്തിനുളളിലാകും ഫോണുകൾ വിപണിയിലെത്തുക.

ഫോണുകൾ 5ജി സേവനം ലഭ്യമായ ശേഷമേ പുറത്തിറങ്ങൂ. 5ജി ഫീച്ചർ ഫോണുകളും കമ്പനി പുറത്തിറക്കുന്നുണ്ട്. അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിൽ 5ജി സേവനങ്ങൾ ലഭ്യമാണ്. എന്നാൽ ഈ ഫീച്ചറുളള ഫോണുകൾ ലഭ്യമല്ല.

ഈ വർഷം നടക്കുന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ 5ജി ഫോണുകൾ വിപണിയിലിറക്കാനാണ് ശ്രമം. ഹുവാവേയുടെയും സാംസങിന്റെയും മടക്കാവുന്ന 5ജി ഫോണുകൾ ഈ കോൺഗ്രസിൽ രംഗത്തിറക്കും. സ്പെക്ട്രം ലേലം ഈ വർഷാവസാനം നടത്താനാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. അതിനാലാണ് 5ജി സേവനങ്ങൾക്കായുളള കാത്തിരിപ്പ് നീളുന്നതും.

ടെലികോം രംഗത്ത് വിപ്ലവം നടത്തിക്കൊണ്ടാണ് ജിയോ മാർക്കറ്റിലെത്തിയത്. ഇപ്പോൾ 28 കോടി ഉപഭോക്താക്കളാണ് റിലയൻസ് ജിയോക്ക് ഇന്ത്യയിലുളളത്.

ജിയോയുടെ 5ജി ഹാന്റ്സെറ്റുകൾക്ക് ഇപ്പോഴത്തെ ഹാന്റ്സെന്റ്റുകളേക്കാൾ വില കുറവായിരിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എയർടെലും 5ജി സേവന രംഗത്ത് ഏറെ മുന്നേറിക്കഴിഞ്ഞു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Tech news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ