റിലയൻസ് ജിയോ മറ്റു നെറ്റുവർക്കുകളിലേക്കുള്ള സൗജന്യ വോയ്സ് കോൾ അവസാനിപ്പിക്കുന്നു. എയർടെൽ, വോഡഫോൺ ഉൾപ്പടെയുള്ള നെറ്റുവർക്കുകളിലേക്ക് വിളിക്കുമ്പോൾ ഇനി ജിയോ ഉപഭോക്താക്കൾ മിനിറ്റിന് ആറ് പൈസ വീതം നൽകണം. ട്രായ് ഐയുസി (ഇന്രർകണക്ട് യുസേജ് ചാർജ്) നിബന്ധന കർശനമാക്കിയതോടെയാണ് മറ്റു നെറ്റ്‌വർക്കുകളിലേക്കുള്ള കോളുകൾക്ക് ജിയോ ഉപഭോക്താക്കളും ഇനി പണം നൽകേണ്ടി വരുന്നത്. അതേസമയം ജിയോയിൽ നിന്ന് ജിയോയിലേക്ക് വിളിക്കുമ്പോൾ ഈ പണം പോകില്ല.

Also Read: വാട്‌സ്ആപ്പ് ഉൾപ്പടെയുള്ള പ്ലാറ്റ് ഫോമുകളിൽ നിയമപരമായ ഇടപെടലിനു ട്രായ്

ജിയോ എതിരാളികളുടെ സമ്മർദ്ദത്തെ തുടർന്നാണ് വോയ്സ് കോളുകൾക്ക് പണം ഈടാക്കാൻ കമ്പനി നിർബന്ധിതരായിരിക്കുന്നത്. ആദ്യമായാണ് ജിയോ ഉപയോക്താക്കള്‍ വോയ്സ് കോളുകള്‍ക്ക് പണം നല്‍കുന്നത്. നിലവിൽ ഡറ്റയ്ക്ക് മാത്രമാണ് ജിയോ പണം ഈടാക്കുന്നത്. അതേസമയം, വോയ്‌സ് കോളുകള്‍ക്ക് നഷ്ടപ്പെടുന്ന തുകയ്ക്കു തുല്യ മൂല്യമുള്ള സൗജന്യ ഡാറ്റ ജിയോ ഉപയോക്താക്കള്‍ക്ക് നഷ്ടപരിഹാരമായി നല്‍കും.

Also Read: ടെലഗ്രാം ഇന്ത്യയിൽ നിരോധിക്കണം; കേന്ദ്ര സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി

ഒരു ജിയോ ഉപഭോക്താവിന് 124 മിനിറ്റ് ഐയുസി കോൾ ചെയ്യാൻ 10 രൂപയക്ക് ടോപ് അപ് ചെയ്യേണ്ടി വരും. ഇതിനു പകരമായി 1 ജിബി ഡേറ്റ ഉപഭോക്താവിന് ജിയോ സൗജന്യമായി നൽകും. 20 രൂപയ്ക്ക് ടോപ് അപ് ചെയ്യേണ്ടി വന്നാൽ 2 ജിബി ഡേറ്റ ലഭിക്കും. 249 മിനിറ്റ് സംസാരിക്കുന്നതിന് 20 രൂപയുടെയും 656 മിനിറ്റ് സംസാരിക്കുന്നതിന് 50 രൂപയുടെയും 1362 മിനിറ്റ് സംസാരിക്കുന്നതിന് 100 രൂപയുടെയും വൗച്ചറാണ് ഉപയോഗിക്കേണ്ടത്. ഇതിന് പരിഹാരമായി പത്ത് രൂപയ്ക്ക് 1 GBയും 20 രൂപയ്ക്ക് 2 GBയും 50 രൂപയ്ക്ക് 3 GBയും 100 രൂപയ്ക്ക് 10 GBയും ഡറ്റ ജിയോ ഉപഭോക്താവിന് കമ്പനി നൽകും.

Also Read: വാട്‌സ് ആപ്പിൽ നിന്ന് സന്ദേശങ്ങൾ താനേ അപ്രത്യക്ഷമാകും…കാരണം ഇതാണ്

മറ്റു നെറ്റ്‌വർക്കുകൾക്ക് വലിയ തുക ഐയുസിയായി നൽകേണ്ടി വരുന്നതിനാലാണ് കമ്പനി ഇത്തരത്തിലൊരു നടപടിയിലേക്ക് കടക്കാൻ കാരണമെന്ന് ജിയോ വ്യക്തമാക്കി. 2G ഉപഭോക്താക്കൾ ജിയോ സിം ഉപോയഗിക്കുന്നവർക്കെ മിസ് കോൾ ചെയ്യുകയും അവർ തിരിച്ച് വിളിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി മറ്റു നെറ്റുവർക്കുകൾക്ക് 65 മുതൽ 75 കോടി മിനിറ്റുകളുടെ ഇൻകമിങ് ട്രാഫിക്കാണ് നഷ്ടമാകുന്നത്. ജിയോ നെറ്റ്‌വർക്കിലെ വോയ്‌സ് കോളുകൾ സൗജന്യമായതിനാൽ, എതിരാളികളായ ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നിവയ്ക്ക് നൽകിയ 13,500 കോടി ഡോളർ കമ്പനി വഹിക്കേണ്ടിവന്നു.

Also Read: 699 രൂപയ്ക്കു ഫോണ്‍; ദീപാവലി ഓഫറുമായി ജിയോ

2017 ൽ ടെലികോം റെഗുലേറ്റർ ട്രായ് 14 പൈസയിൽ നിന്ന് മിനിറ്റിന് 6 പൈസയായി ഐയുസി വെട്ടിക്കുറച്ചിരുന്നു. ഇത് 2020 ജനുവരിയിൽ അവസാനിപ്പിക്കുമെന്നും ട്രായ് വ്യക്തമാക്കിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook