നേരത്തെ പ്രഖ്യാപിച്ചതുപോലെ മറ്റ് നെറ്റ്‌വർക്കുകളിലേക്കുള്ള വോയ്സ് കോളുകളും സൗജന്യമാക്കി ജിയോ. എല്ലാ ഇതര നെറ്റ്‌വർക്കുമായുള്ള ആഭ്യന്തര വോയ്‌സ് കോളുകൾക്കുമായുള്ള ഇന്റർകണക്ട് യൂസസ് ചാർജുകൾ (ഐയുസി) ജിയോ പിൻവലിച്ചു. 2019 അവസാനത്തോടെയാണ് ജിയോ ഐസിയു ഏർപ്പെടുത്തിയത്. സുപ്രീംകോടതി വിധിയനുസരിച്ചായിരുന്നു ഇത്.
ബിൽ ആൻഡ് കീപ്പ് ഭരണം നടപ്പാക്കാനുള്ള സമയപരിധി 2020 ജനുവരി 1ന് ട്രായ് നീട്ടിയപ്പോൾ, ജിയോയ്ക്ക് ഉപഭോക്താക്കളിൽ നിന്ന് ഓഫ്-നെറ്റ് വോയ്‌സ് കോളുകൾ ഈടാക്കുകയല്ലാതെ മറ്റൊരു മാർഗവുമിലായിരുന്നു. അങ്ങനെ ചെയ്യുമ്പോൾ, ട്രായ് ഐയുസി ചാർജുകൾ നിർത്തലാക്കുന്നതുവരെ മാത്രമേ ഈ ചാർജ് തുടരുമെന്ന് ജിയോ ഉപയോക്താക്കൾക്ക് ഉറപ്പ് നൽകിയിരുന്നു.
Also Read: ഫാസ്ടാഗ് സ്വന്തമാക്കാം ബാങ്കിൽ പോകാതെ; ഗൂഗിൾ പേയുമായി കൈകോർത്ത് ഐസിഐസിഐ
പുതുവർഷത്തോടനുബന്ധിച്ച് ന്യൂ ഇയർ പ്ലാനുകളും ജിയോ അവതരിപ്പിച്ചിട്ടുണ്ട്.
പ്ലാന്‍ 129: 2 ജി.ബി ഡാറ്റയോടൊപ്പം എല്ലാ നെറ്റ് വര്‍ക്കുകളിലേയ്ക്കും സൗജന്യകോളുകള്‍. കാലാവധി 28 ദിവസം.
പ്ലാന്‍ 149: പ്രതിദിനം ഒരു ജി.ബി ഡാറ്റ. പ്രതിദിനം 100 എസ്എംഎസ്. പരിധിയില്ലാതെ സൗജന്യകോളുകള്‍. കാലാവധി 24 ദിവസം.
പ്ലാന്‍ 199: പ്രതിദിനം 1.5 ജി.ബി ഡാറ്റ. പരിധിയില്ലാതെ സൗജന്യകോളുകളും ദിനംപ്രതി 100 എസ്എംഎസും. കാലാവധി 28 ദിവസം.
പ്ലാന്‍ 555: ദിനംപ്രതി 1.5 ജി.ബി ഡാറ്റ. സൗജന്യകോളുംകളും പ്രതിദിനം 100 എസ്എംഎസും. കാലാവധി 84 ദിവസം.