പ്രൈം മെമ്പര്‍ഷിപ്പ് സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് കൂടി നീട്ടി റിലയന്‍സ് ജിയോ. നിലവില്‍ ജിയോ പ്രൈം അംഗത്വമുള്ളവര്‍ക്കാണ് പുതിയ സേവനം ലഭിക്കുക. ഇതു പ്രകാരം പുതിയ സേവനങ്ങള്‍ക്ക് അധിക പണം നല്‍കേണ്ടതില്ല. അതേസമയം, ജിയോ പ്രൈം സേവനങ്ങള്‍ ആവശ്യമുള്ളവര്‍ക്ക് 99 രൂപ നല്‍കി അംഗത്വം എടുക്കാം. ഏപ്രില്‍ ഒന്ന് മുതലാണ് പുതിയ അംഗത്വം എടുക്കാന്‍ സാധിക്കുക.

പുതിയ ഓഫറുകള്‍ നല്‍കാന്‍ ജിയോ തീരുമാനിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. അടുത്ത പന്ത്രണ്ട് മാസത്തേക്കും ജിയോ പ്രൈം അംഗത്വം ലഭിക്കാന്‍ നിലവില്‍ അംഗങ്ങളായിട്ടുള്ളവര്‍ മൈ ജിയോ ആപ്പില്‍ തങ്ങളുടെ താല്‍പര്യം അറിയിക്കണം. അതേസമയം ഇത് ലിമിറ്റഡ് ടൈം ഓഫര്‍ ആണ്. എന്നാല്‍ കാലാവധി എന്ന് അവസാനിക്കുമെന്നതിനെ കുറച്ച് ഔദ്യോഗികമായ അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ല.

ഡാറ്റയിലടക്കം പ്രൈം അംഗത്വമുള്ളവരേക്കാള്‍ കൂടുതല്‍ ഓഫറുകള്‍ പ്രൈം അംഗത്വമുള്ളവര്‍ക്ക് ലഭിക്കും. അതേസമയം, എല്ലാ ജിയോ ഉപഭോക്താക്കള്‍ക്കും സൗജന്യ കോളും എസ്എംഎസുമടക്കമുള്ള എല്ലാ ജിയോ സേവനങ്ങളും ലഭിക്കും. കഴിഞ്ഞ വര്‍ഷമാണ് ജിയോ പ്രൈം മെമ്പര്‍ഷിപ്പ് റിലയന്‍സ് അവതരിപ്പിക്കുന്നത്. അംഗത്വമെടുക്കുന്നവര്‍ക്ക് ജിയോ ലൈവ് ടിവി, ജിയോ സിനിമ, ജിയോ മ്യൂസിക്, തുടങ്ങിയ സേവനങ്ങളാണ് ലഭിക്കുക.

എങ്ങനെയാണ് അടുത്ത ഒരു കെല്ലത്തേക്ക് കൂടി ജിയോ പ്രൈം അംഗത്വം നേടുക?

സ്മാര്‍ട്ട് ഫോണില്‍ മൈ ജിയോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയാണ് ആദ്യ പടി. ശേഷം ആപ്പില്‍ കയറി നിങ്ങളുടെ താല്‍പര്യം അറിയിച്ചാല്‍ മതിയാകും. എന്നാല്‍ നിലവില്‍ ആപ്പ് ഗൗണ്‍ലോഡ് ചെയ്തിട്ടുള്ളവര്‍ക്ക് ഇതിന്റെ ആവശ്യം വരില്ല. മാര്‍ച്ച് 31 ന് ശേഷം പുതിയ ഓഫര്‍ അവരുടെ അക്കൗണ്ടിലേക്ക് സ്വാഭാവികമായി തന്നെ ആഡ് ചെയ്യപ്പെടും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ