ഇന്ത്യയിലെ അതിവേഗം വളരുന്ന ടെലികോം കമ്പനിയായ റിലയൻസ് ജിയോയുടെ പ്രൈം വരിക്കാരുടെ കാലാവധി മാർച്ച് 31ന് അവസാനിക്കും. 2017 ഏപ്രിലിൽ ആരംഭിച്ച പ്രൈം സബ്സ്ക്രിപ്ഷൻ സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുന്നതിനേക്കാൾ അധിക ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നു.

ജിയോ പ്രൈം അംഗത്വത്തിന് 99 രൂപയായിരുന്നു നൽകേണ്ടത്. 100 മില്യൺ ഉപഭോക്താക്കൾ അംഗത്വം നേടുകയും ചെയ്തു. എന്നാൽ ഈ ഓഫർ അവസാനിക്കുന്നതോടെ ജിയോ നൽകുന്ന അടുത്ത ഓഫർ എന്തെന്ന് കാത്തിരിക്കുകയാണ് ഉപഭോക്താക്കൾ. ഇതിനെ കുറിച്ച് ഔദ്യോഗികമായ പ്രഖ്യാപനം ഒന്നും ഉണ്ടായിട്ടില്ല.

വരുന്ന ആഴ്ച തന്നെ ജിയോ ബ്രോഡ് ബാന്‍ഡും ഉപഭോക്താക്കളിലേക്കെത്തുമെന്നാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ നല്‍കുന്ന ഉറപ്പ്. മൂന്ന് വിഭാഗത്തിലുള്ള പദ്ധതികളാണ് ജിയോ ബ്രോഡ്ബാന്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ വിഭാഗത്തില്‍ വേഗതയെ അടിസ്ഥാനമാക്കിയുള്ള പ്ലാനുകളാണുള്ളത്. 50 എംബിപിഎസ് മുതല്‍ 600 എംബിപിഎസ് വരെയായിരിക്കും വ്യത്യസ്ത പ്ലാനുകളിലെ വേഗത. ഡേറ്റ ഉപയോഗം അടിസ്ഥാനപ്പെടുത്തിയ പ്ലാനുകള്‍ പ്രതിദിനം അഞ്ച് ജിബി മുതല്‍ 60 ജിബി വരെയുണ്ട്. ഇതിന് പുറമേയാണ് ജിയോ ബ്രോഡ്ബാന്‍ഡിന്റെ സ്പെഷ്യല്‍ ഓഫറുകള്‍.

Read in English

2016 സെപ്റ്റംബറിലാണ് റിലയൻസ് ജിയോ പ്രവർത്തനം ആരംഭിച്ചത്. സൗജന്യ ഡാറ്റയും അൺലിമിറ്റഡ് വോയ്സ് കോളുകളുമായിരുന്നു ജിയോയുടെ പ്രധാന ആകർഷണം. ഇതോടെ നിരവധി പേ‍ർ ജിയോ വരിക്കാരാകുകയും ചെയ്തു.

ജിയോയുടെ കടന്നു വരവോടെ തിരിച്ചടി നേരിട്ടത് മറ്റ് ടെലികോം കമ്പനികളാണ്. ജിയോ ഡാറ്റാ, കോൾ ഓഫർ താരിഫുകൾ കുത്തനെ കുറച്ചതാണ് മറ്റ് കമ്പനികൾക്ക് പണിയായത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ