ഇന്ത്യയിലെ ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റം വരുത്തികൊണ്ടായിരുന്നു 2016ൽ ജിയോയുടെ കടന്ന് വരവ്. ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ രാജ്യത്ത് ഏറ്റവും വലിയ ടെലികോം കമ്പനിയായി മാറാൻ മുകേഷ് അംബാനിയുടെ ജിയോയ്ക്ക് സാധിച്ചു. എതിരാളികളുടെ സമ്മർദ്ദത്തെ തുടർന്നാണ് വോയ്സ് കോളുകൾക്ക് പണം ഈടാക്കാൻ കമ്പനി നിർബന്ധിതരായെങ്കിലും ജിയോയുടെ മാർക്കറ്റിൽ വലിയ ഇടിവ് വരുത്താൻ മറ്റ് കമ്പനികൾക്കായില്ല.

ഡിജിറ്റൽ രംഗത്തെ വമ്പന്മാരായ ഫെയ്സ്ബുക്ക് വരെ ജിയോയിൽ നിക്ഷേപത്തിനെത്തിയതും കഴിഞ്ഞ ദിവസങ്ങളിൽ വാർത്തായായിരുന്നു. ജിയോയിൽ 10 ശതമാനം ഓഹരി സ്വന്തമാക്കി‌ ഫെയ്‌സ്‌ബുക്ക്‌. റിലയൻസ്‌ ഇൻഡസ്‌ട്രീസ്‌ ലിമിറ്റഡിന്റെ അനുബന്ധ കമ്പനിയായ ജിയോ പ്ലാറ്റ്‌ഫോംസ്‌ ലിമിറ്റഡിൽ 570 കോടി ഡോളർ (43,574 കോടി രൂപ) നിക്ഷേപം നടത്തിയതായി ഫെയ്‌സ്‌ബുക്ക്‌ അറിയിച്ചു. നിക്ഷേപം 9.99 ശതമാനം ഓഹരിയായി മാറുമെന്ന്‌ റിലയൻസും‌ വ്യക്തമാക്കി.

ഉപഭോക്താക്കൾക്ക് മികച്ച ഓഫറുകളും പ്രീപെയ്ഡ് പോസ്റ്റ് പെയ്ഡ് പ്ലാനുകളും നൽകാനും എപ്പോഴും ശ്രദ്ധ പുലർത്തുന്ന കമ്പനിയാണ് ജിയോ. ജിയോയുടെ ഏറ്റവും പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പരിശോധിക്കാം.

Reliance Jio Rs 98 Recharge Plan: 98 രൂപയുടെ പ്ലാൻ

ജിയോയുടെ പഴയ പ്രീപെയ്ഡ് പ്ലാനുകളിൽ ഒന്നാണ് 98 രൂപയുടേത്. 28 ദിവസത്തേക്ക് 2 ജിബിയാണ് ഈ പ്ലാനിൽ കമ്പനി വാഗ്ധാനം ചെയ്യുന്നത്. ഇതോടൊപ്പം മിനിറ്റിന് ആറു പൈസ നിരക്കിൽ മറ്റ് നെറ്റ്‌വർക്കുകളിലേക്കും ജിയോയിലേക്ക് സൗജന്യമായി അൺലിമിറ്റഡായും ലഭിക്കും. 300 എസ്എംഎസ് സന്ദേശങ്ങളും പ്ലാനിന്റെ ഭാഗമാണ്.

Reliance Jio Rs 129 Recharge Plan: 129 രൂപയുടെ പ്ലാൻ

റിലയൻസ് ജിയോയുടെ ഏറ്റവും സ്വീകര്യമായ പ്ലാനുകളിലൊന്നാണിത്. ഇതും 28 ദിവസത്തേക്ക് രണ്ട് ജിബി ഇന്റർനെറ്റ് സേവനവും ജിയോ ടൂ ജിയോ അൺലിമിറ്റഡ് കോളും ജിയോ ടൂ നോൺ ജിയോയിലേക്ക് 1000 മിനിറ്റുകളും 300 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്ന പ്ലാനാണ്.

Reliance Jio Rs 199 Recharge Plan (1.5GB/day): പ്രതിദിനം 1.5 ജിബി ഡറ്റാ ലഭ്യമാകുന്ന 199 രൂപയുടെ പ്ലാൻ

ജിയോ പ്രതിദിനം 1.5 ജിബി ഡറ്റാ ലഭ്യമാക്കുന്ന പ്ലാനാണ് 199 രൂപയുടേത്. 28 ദിവസത്തെ കാലാവധിയിൽ ലഭിക്കുന്ന പ്ലാനിൽ ജിയോ ടൂ ജിയോ അൺലിമിറ്റഡ് കോളും ജിയോ ടൂ നോൺ ജിയോയിലേക്ക് 1000 മിനിറ്റുകളും പ്രതിദിനം 100 എസ്എംഎസ് സന്ദേശങ്ങളും ഉൾപ്പെടുന്നു.

ജിയോയുടെ മറ്റ് പ്ലാനുകൾ ചുവടെ ചേർക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook