Latest News

ജിയോ- ഒപ്പോ മണ്‍സൂണ്‍ ഓഫര്‍: ഇന്റര്‍നെറ്റില്‍ ‘നീന്തി തുടിക്കാന്‍’ 3.2 ടിഗാ ബൈറ്റ് ഡാറ്റ

എല്ലാ ഒപ്പോ മോഡലുകളിലും ഓഫര്‍ ലഭ്യമാകും

Jio data breach, Reliance data breach, Reliance jio data breached, റിലയൻസ് ജിയോ വിവരം ചോർന്നു, jio consumer data leaked, ജിയോ ഉപഭോക്തൃ വിവരങ്ങൾ ചോർന്നു, data leaks, data breach, adhaar data leaked

പുതിയ ഒപ്പോ സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് പുതിയ സ്കീം പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. ‘ജിയോ ഒപ്പോ മണ്‍സൂണ്‍ ഓഫര്‍’ പ്രകാരം 3.2 ടിഗാ ബൈറ്റ് വരെ 4ജി ഡാറ്റയാണ് ജിയോ നല്‍കുന്നത്. എല്ലാ ഒപ്പോ മോഡലുകളിലും ഓഫര്‍ ലഭ്യമാകും.

199/ 299 റീച്ചാര്‍ജില്‍ ദിനംപ്രതി 3ജിബി ഡാറ്റ വീതം 28 ദിവസത്തേക്കാണ് ഓഫര്‍ ലഭ്യമാകുന്നത്. 3.2 ടിഗാ ബൈറ്റ് വരെ ഡാറ്റ ലഭിക്കാന്‍ 39 റീച്ചാര്‍ജ് ചെയ്യേണ്ടി വരും. കൂടാതെ 1800 രൂപ കാഷ്ബാക്കും ജിയോ ലഭ്യമാക്കുന്നുണ്ട്. 36 തവണകളായി 50 രൂപ വിധം ആയിരിക്കും കാഷ്ബാക്ക് ലഭിക്കുക. കൂടാതെ ഉപയോക്താക്കള്‍ക്ക് മെയ്ക്ക് മൈ ട്രിപ്പില്‍ 1300 രൂപയുടെ ഡിസ്കൗണ്ട് കൂപ്പണും ലഭിക്കും.

നിലവില്‍ തിരഞ്ഞെടുക്കപ്പെട്ട ഒപ്പോ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന 100 ജിബി ജിയോ ഓഫറില്‍ നിന്നും ഈ സ്കീം വ്യത്യസ്തമാണ്. ഒപ്പോ എഫ് 5, എഫ് 3, എഫ് 3 പ്ലസ്, എഫ് 1 പ്ലസ് എന്നീ സ്മാര്‍ട്ട്ഫോണുകള്‍ക്കായിരുന്നു 100 ജിബി ഓഫര്‍ ലഭിക്കുന്നത്.

Get the latest Malayalam news and Tech news here. You can also read all the Tech news by following us on Twitter, Facebook and Telegram.

Web Title: Reliance jio oppo monsoon offer heres how to get up to 3 2tb of 4g data

Next Story
ഫോണ്‍ താഴെ വീണോട്ടെ, ‘മൊബൈല്‍ എയര്‍ബാഗ്’ നിങ്ങളുടെ സ്‌മാർട്ഫോണിനെ സംരക്ഷിക്കും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express