പുതുവത്സരം പ്രമാണിച്ച് റിലയൻസ് ജിയോ ഉപഭോക്കതക്കൾക്കായി ഒരുക്കുന്ന ഓഫറാണ് ‘ഹാപ്പി ന്യു ഇയർ’. ജിയോ 399 രൂപ റീചാർജ് പ്ലാൻ ഉപയോഗിക്കുന്നവർക്കാണ് ഹാപ്പി ന്യു ഇയർ ഓഫർ ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം ഉപഭോക്താവിന് മൈജിയോ ആപ്പിൽ ലഭിക്കുന്ന എജിയോ വൗച്ചർ ഉപയോഗിച്ച് 100 ശതമാനം ക്യാഷ് ബാക്ക് നേടാനാകും.
ഡിസംബർ 28 മുതൽ 2019 ജനുവരി 31 വരെയാണ് ഓഫർ കാലാവധി. ഈ കാലയളവിൽ ജിയോയുടെ 399 രൂപയുടെ പ്രീപെയ്‍ഡ് റീചാർജ് ചെയ്യുന്നവർക്കാണ് ഓഫർ ലഭിക്കുന്നത്. ഇത്തരത്തിൽ റീചാർജ് ചെയ്യുന്നവർക്ക് മാർച്ച് 15,2019 വരെ എജിയോ വൗച്ചർ ഉപയോഗിച്ച് ക്യാഷ് ബാക്ക് ചെയ്യാനാകും. എന്നാൽ ഈ വൗച്ചർ ലഭിക്കാൻ മിനിമം കാർട്ട് വാല്യുവായി 1,000 രൂപ വേണം.
റിലയൻസ് ജിയോ ഹാപ്പി ന്യു ഇയർ ഓഫർ ലഭിക്കാൻ ജിയോ ഉപഭോക്താക്കൾ മൈജിയോ ആപ്പിൽ നിന്നോ,ജിയോ റീട്ടെയ്‍ലറുടെ പക്കൽ നിന്നോ 399 രൂപയ്ക്ക് റീചാർജ് ചെയ്യണം. റീചാർജ് ചെയ്‌ത് 72 മണിക്കൂറിനുള്ളിൽ എജിയോ കൂപ്പൺ മൈജിയോ ആപ്പിൽ ആക്‌ടിവേറ്റാകും. നിലവിൽ ജിയോ ഉപയോഗിക്കുന്നവർക്ക് പുറമെ പുതിയതായി ജിയോ ഉപയോഗിച്ച് തുടങ്ങിയവർക്കും ഓഫർ ലഭ്യമാകും. എന്നാൽ പുതിയതായി ജിയോ ഉപയോഗിച്ചു തുടങ്ങിയവർ 99 രൂപയുടെ ജിയോ പ്രൈം മെമ്പർഷിപ്പ് എടുക്കണം.
ജിയോ 399 രൂപയുടെ റീചാർജ് പ്രകാരം ഉപഭോക്താക്കൾക്ക് പ്രതിദിനം 1.5 ജിബിയുടെ 4ജി ഡാറ്റയും, അൺലിമിറ്റഡ് വോയ്‌സ് കോൾ, ദിവസേന 100 എസ്എംഎസ് എന്നിവയും ലഭിക്കും. 84 ദിവസത്തെ കാലാവധിയിൽ 126 ജിബി ഡാറ്റായാണ് ആകെ ലഭിക്കുന്നത്. കൂടാതെ ജിയോ ആപ്പുകളായ ജിയോ ടിവി, ജിയോ മണി എന്നിവയും ലഭിക്കും. 1.5 ജിബിയിൽ കൂടൂതൽ ഡാറ്റാ ഉപയോഗിക്കുന്നവർക്ക് 64 കെബിപിഎസ് സ്പീഡിൽ ഉപയോഗിക്കാനാകും.