ജിയോ പ്രൈം ഉപഭോക്താക്കള്‍ക്ക് ട്രിപ്പിള്‍ ക്യാഷ്ബാക്ക് ഓഫര്‍ പ്രഖ്യാപിച്ച് റിലയന്‍സ് ജിയോ. 399നും അതിനു മുകളിലുമുളള റീചാര്‍ജിന് 2.599 രൂപയാണ് ക്യാഷ്ബാക്ക് ലഭിക്കുക. നവംബര്‍ 10 മുതല്‍ നവംബര്‍ 25 വരെയാണ് ഓഫര്‍ ലഭ്യമാകുക. 400 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കായും 300 രൂപ ക്യാഷ്ബാക്ക് വൗച്ചറായും ബാക്കി 1899 രൂപ ഇ- കൊമേഴ്സ് വൈബ്സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്തിയും ഈടാക്കാം.

മുകേഷ് അംബാനിയുടെ കമ്പനിയുമായി പങ്കാളിത്തം ഉളള ആമസോണ്‍ പേ, പേടിഎം, ഫോണ്‍പേ, മൊബിക്വിക്, ആക്സിസ് പേ, ഫ്രീചാര്‍ജ് എന്നീ സൈറ്റുകള്‍ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്ക് വാളറ്റിലേക്ക് ക്രെഡിറ്റ് ചെയ്യും. ക്യാഷ്ബാക്ക് വൗച്ചറുകള്‍ ഉപയോഗിച്ച് അജിയോ, യാത്ര.കോം, റിലയന്‍സ് ട്രെന്‍ഡ്സ് എന്നീ സൈറ്റുകള്‍ വഴി ഷോപ്പിങ് നടത്താം. 1500നോ അതിന് മുകളിലോ ഉളള പര്‍ച്ചേസിന് 399 രൂപ ഇളവും ലഭ്യമാണ്.

ആഭ്യന്തര യാത്രകള്‍ക്ക് യാത്ര. കോം (Yatra.com) വഴി ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഓരോ റൗണ്ട് യാത്രാ ടിക്കറ്റിനും 1000 രൂപ ഇളവും ലഭിക്കും. 1,999നോ അതിന് മുകളിലോ റിലയന്‍സ് ട്രെന്‍ഡില്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 500 രൂപയും ഇളവ് ലഭ്യമാകും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ