Jio Cricket plans with Disney + Hotstar: Jio Rs 499 Plan and Jio Rs 777 Plan: പ്രീപെയ്ഡ് ഉപഭോക്താക്കൾക്കായി പുതിയ രണ്ട് പ്ലാനുകളുമായി റിലയൻസ് ജിയോ. ജിയോ ക്രിക്കറ്റ് പ്ലാനുകൾ എന്ന പേരിലാണ് പുതിയ പ്ലാനുകൾ അവതരിപ്പിച്ചിട്ടുള്ളത്. 499 രൂപയും, 777 രൂപയുമാണ് നിരക്കുകൾ.
ഈ രണ്ട് പ്ലാനുകളും ഒരു വർഷത്തേക്കുള്ള കോംപ്ലിമെന്ററി ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനോടെയാണ് വരുന്നത്. ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐപിഎൽ) വരാനിരിക്കുന്ന സീസൺ ഡിസ്നി + ഹോട്ട്സ്റ്റാറിന്റെ ഓൺലൈൻ സ്ട്രീമിംഗ് സേവനത്തിൽ ആസ്വദിക്കാൻ ഈ പ്ലാൻ തിരഞ്ഞെടുക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് സാധിക്കും.
കോവിഡ് -19 രോഗവ്യാപനം കാരണം ഇത്തവണ ഐപിഎൽ 2020 വളരെയധികം വൈകുകയായിരുന്നു. ഒടുവിൽ സെപ്റ്റംബർ 19 മുതൽ യുഎഇയിൽ വച്ച് ഐപിഎൽ മത്സരങ്ങൾ ആരംഭിക്കും. 2008 ലെ ഉദ്ഘാടന സീസണിന് ശേഷം ഇത് രണ്ടാം തവണയാണ് ഐപിഎൽ ഇന്ത്യക്ക് പുറത്ത് നടക്കുന്നത്.
Reliance Jio Rs 499 Cricket plan
499 രൂപയുടെ ക്രിക്കറ്റ് പ്ലാൻ പ്രകാരം, ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി ഹൈ സ്പീഡ് ഡാറ്റ 56 ദിവസത്തേക്ക് ജിയോ വാഗ്ദാനം ചെയ്യുന്നു. ഇത് ഐപിഎൽ സീസൺ കഴിയുന്നത് വരെയുള്ള മുഴുവൻ കാലയളവാണ്. ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് കോളിംഗ് എസ്എംഎസ് ആനുകൂല്യങ്ങളൊന്നും ലഭിക്കില്ല.
399 രൂപ വിലമതിക്കുന്ന, ഒരുവർഷത്തേക്കുള്ള ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷൻ ഈ പ്ലാനിനൊപ്പം ലഭിക്കും. ഇത് മൈ ജിയോ അപ്ലിക്കേഷൻ ഉപയോഗിച്ച് ലഭ്യമാക്കാം.
Reliance Jio Rs 777 Cricket plan
777 രൂപയുടെ ജിയോ ക്രിക്കറ്റ് പ്ലാൻ പ്രകാരം 5 ജിബി 1.5 ജിബി പ്രതിദിന ഹൈ സ്പീഡ് ഡാറ്റയ്ക്കൊപ്പം അധിക ഡാറ്റയും കമ്പനി ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിംഗ് ഓഫറും, മറ്റ് നെറ്റ്വർക്കുകളിലേക്ക് വിളിക്കാൻ 3,000 എഫ്യുപി മിനിറ്റ്, പ്രതിദിനം 100 കോംപ്ലിമെന്ററി എസ്എംഎസുകൾ എന്നിവ ഉൾക്കൊള്ളുന്നതാണ് പ്ലാൻ. 84 ദിവസത്തെ വാലിഡിറ്റിയൊടെയാണ് പദ്ധതി വരുന്നത്. 499 രൂപ പ്ലാൻ പോലെ, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും പ്ലാനിൽ ലഭിക്കും.
Read More: IPL 2020- Live Steaming, Where to Watch- ഐപിഎൽ മത്സരങ്ങൾ എപ്പോൾ എവിടെ കാണാം?
ഇവ കൂടാതെ ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനോടുകൂടിയ മറ്റ് രണ്ട് പ്രീപെയ്ഡ് പ്ലാനുകളും റിലയൻസ് ജിയോ വാഗ്ദാനം ചെയ്യുന്നു, ഒരു വർഷത്തേക്ക് ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനോട് കൂടിയാണ് ഈ പ്ലാനുകളും. 401 രൂപയുടെ പ്ലാനിലും 2,599 രൂപയുടെ പ്ലാനിലുമാണ് ഡിസ്നി + ഹോട്ട്സ്റ്റാർ സബ്സ്ക്രിപ്ഷനും ലഭിക്കുന്നത്. 401 രൂപയുടെ പ്ലാനിന് 28 ദിവസവും 2,599 രൂപയുടെ പ്ലാനിന് ഒരു വർഷവുമാണ് വാലിഡിറ്റി.
401 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ നിലവിൽ 6 ജിബി അഡീഷനൽ ഡാറ്റയോടുകൂടെ പ്രതിദിനം 3 ജിബി ഹൈ സ്പീഡ് ഡാറ്റ ഉപയോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നു. ഇതിൽ അൺലിമിറ്റഡ് ജിയോ ടു ജിയോ കോളിംഗ് മിനിറ്റുകളും, മറ്റ് നെറ്റ്വർക്കുകളിലേക്ക് 1,000 എഫ്യുപി മിനിറ്റുകളും, ദിവസവും 100 എസ്എംഎസുകളും, ജിയോ ഓൺലൈൻ സ്യൂട്ട് ആപ്ലിക്കേഷനുകളിലേക്കുള്ള ആക്സസ്, ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്ര്രിപ്ഷൻ എന്നിവയും ഈ പ്ലാനിൽ ലഭിക്കും. 28 ദിവസമാണ് വാലിഡിറ്റി.
2,599 രൂപ പ്ലാനിൽ കമ്പനി പ്രതിദിനം 2 ജിബി അതിവേഗ ഡാറ്റയും 10 ജിബി അഡീഷനൽ ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. അൺലിമിറ്റഡ് ജിയോ ടു ജിയോ കോണളിങ്ങ്, 12,000 മിനിറ്റ് മറ്റ് നെറ്റ്വർക്കുകളിലേക്കുള്ള എഫ്യുപി കോളിംഗും ഈ പ്ലാനിൽ ലഭിക്കും. പ്രതിദിനം 100 എസ്എംഎസുകളും ജിയോ സ്യൂട്ട് ആപ്ലിക്കേഷനുകളുടെ സേവനവും ഡിസ്നി + ഹോട്ട്സ്റ്റാർ വിഐപി സബ്സ്ക്രിപ്ഷനും ഇതിനൊപ്പം ലഭിക്കും. 365 ദിവസമാണ് വാലിഡിറ്റി.
Read More: Jio Cricket plans at Rs 499 and Rs 777 launched: Here are the details