scorecardresearch
Latest News

പ്രതിദിനം 2 ജിബി, 336 ദിവസത്തേക്കുള്ള പുതിയ പ്ലാനുമായി ജിയോ

പുതിയ ആഡ് ഓൺ പ്ലാനുകളും ജിയോ അവതരപ്പിച്ചിട്ടുണ്ട്

Reliance Jio, ജിയോ, IUC, Airtel, Reliance Jio vs Airtel, എയർടെൽ, Reliance Jio IUC recharge, റിലയൻസ് ജിയോ, Reliance Jio cheating, Airtel 2G, Airtel 3G, ജിയോ റീച്ചാർജ്, Airtel 4G, Reliance Jio 2G, Reliance Jio 3G, Reliance Jio 4G, ie malayalam, ഐഇ മലയാളം

മുംബൈ: ഒരുവർഷത്തോളം കാലാവധിയുള്ള പുതിയ മൊബൈൽ ഡാറ്റാ പ്ലാനുമായി റിലയൻസ് ജിയോ.  2399 രൂപയുടെ ഡാറ്റാ പ്ലാനാണ് ജിയോ പുതുതായി അവതരിപ്പിച്ചത്. പ്രതിമാസ നിരക്ക് കണക്കാക്കിയാൽ 200 രൂപ വീതമാണ് പുതിയ ഡാറ്റാ പ്ലാനിന് ചിലവ് വരുന്നത്. എന്നാൽ ഒരുവർഷത്തേക്കുള്ള പ്ലാൻ ഒരുമിച്ച് തന്നെ എടുക്കേണ്ടി വരും.

336 ദിവസമാണ് പ്ലാനിന്റെ കാലാവധി. പ്രതിദിനം രണ്ട് ജിബി ഡാറ്റ ലഭിക്കും. നേരത്തേ 2121 രൂപയുടെ വാർഷിക പ്ലാൻ ജിയോ അവതരിപ്പിച്ചിരുന്നു. 1.5 ജിബിയാണ് 2121 രൂപയുടെ വാർഷിക പ്ലാനിലെ പ്രതിദിന ഡാറ്റാ ഉപഭോഗ പരിധി. ജിയോ ടു ജിയോ അൺലിമിറ്റഡ് കോളിങ്ങും 2121 രൂപയുടെ പ്ലാനിൽ ലഭിക്കും.

Read More | ജിയോയില്‍ ഫേസ്ബുക്കിനും സില്‍വര്‍ലേക്കിനും പിന്നാലെ വിസ്തയും നിക്ഷേപിച്ചു

2399 രൂപയുടെയും 2121 രൂപയുടെയും പ്ലാനുകളിൽ ജിയോ ആപ്പുകൾക്കുള്ള സബ്സ്ക്രിപ്ഷനും ലഭിക്കും. ജിയോ മൂവീസ്, ജിയോ സാവൻ, ജിയോ ടിവി തുടങ്ങിയ ആപ്പുകളുടെ സബ്സ്ക്രിപ്ഷനാണ് ലഭിക്കുക.

എയർടെൽ, വൊഡാഫോൺ വാർഷിക പ്ലാനുകൾ

2398 രൂപയ്ക്ക് എയർടെലും, വൊഡാഫോണും വാർഷിക പ്ലാനുകൾ പ്രഖ്യാപിച്ചിരുന്നു. 1.5 ജിബിയാണ് പ്രതിദിനം ലഭിക്കുക. ഇരു കമ്പനികളും അവരവരുടെ ആപ്പുകൾ വഴിയാണ് വാർഷിക ഓഫർ നൽകുന്നത്.

പുതിയ ആഡ് ഓൺ പാക്കുകൾ

2399 രൂപയുടെ വാർഷിക പ്ലാനിനൊപ്പം പുതിയ ആഡ് ഓൺ പ്ലാനുകളും ജിയോ അവതരപ്പിച്ചിട്ടുണ്ട്. 151 രൂപ, 201 രൂപ, 251 രൂപ എന്നീ നിരക്കുകളിലുള്ള ആഡ് ഓൺ പാക്കുകളാണ് ജിയോ അവതരിപ്പിച്ചിട്ടുള്ളത്. യഥാക്രമം 30 ജിബി, 40 ജിബി, 50 ജിബി ഡാറ്റയാണ് പാക്കുകളിൽ ലഭ്യമാവുക.

Read More | മദ്യം വീട്ടിലെത്തിക്കാം; തമിഴ്നാട്ടിൽ ഓൺലൈൻ വിൽപ്പനയ്ക്ക് അനുമതി നൽകി മദ്രാസ് ഹൈക്കോടതി

Stay updated with the latest news headlines and all the latest Tech news download Indian Express Malayalam App.

Web Title: Reliance jio new annual plan data add on packs

Best of Express