പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി പുതിയ രണ്ടു പ്ലാനുകൾ പുറത്തിറക്കി റിലയൻസ് ജിയോ. 49, 69 രൂപയുടെ റീചാർജുകളാണ് പായ്ക്കുകളാണ് കമ്പനി പുതുതായി അവതരിപ്പിച്ചത്.

49 രൂപ പ്ലാനിന്റെ കാലാവധി 14 ദിവസമാണ്. 2 ജിബിയുടെ 4 ജി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. ഇതിനു പുറമേ 25 എസ്എംഎസും, അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്ങും, 250 മിനിറ്റിന്റെ ഓഫ്-നെറ്റ് ഔട്ട്ഗോയിങ് കോളിങ്ങും ലഭിക്കും. ജിയോ ആപ്പുകളും ഈ പ്ലാനിൽ ഉപയോഗിക്കാനാവും.

Read Also: സാംസങ് ഗ്യാലക്സി M31ന്റെ വില വെളിപ്പെടുത്തി കമ്പനി

നേരത്തെ ഉണ്ടായിരുന്ന 49 രൂപയുടെ പ്ലാനിൽ 1 ജിബിയുടെ 4 ജി ഡാറ്റയാണ് ലഭിച്ചിരുന്നത്. 28 ദിവസത്തെ കാലാവധിയിൽ അൺലിമിറ്റഡ് വോയിസ് കോളിങ്ങും 50 എസ്എംഎസും ഈ പ്ലാനിൽ ലഭിച്ചിരുന്നു. പിന്നീട് ഈ പ്ലാൻ 75 രൂപയുടെ ഓൾ ഇൻ വൺ പ്ലാനിക്കി മാറ്റി. ഈ പ്ലാനിൽ 3 ജിബിയുടെ 4 ജി ഡാറ്റയാണ് കിട്ടുക. അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 500 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 50 എസ്എംഎസും എന്നിവയും 28 ദിവസത്തെ കാലാവധിയിൽ ലഭിക്കും.

ജിയോയുടെ പുതിയ 69 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് ഓൺ-നെറ്റ് കോളിങ്, 250 മിനിറ്റ് ഓഫ്-നെറ്റ് കോളിങ്, 25 എസ്എംഎസ് എന്നിവയാണ് ലഭിക്കുക. ഇതിനൊപ്പം ജിയോ ആപ്പുകളും ഉപയോഗിക്കാനാവും. ദിവസവും 0.5 ജിബി വച്ച് ആകെ 7 ജിബിയാണ് കിട്ടുക. 14 ദിവസമാണ് പ്ലാനിന്റെ കാലാവധി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Technology News in Malayalam by following us on Twitter and Facebook